പാലക്കാട്; കഴിഞ്ഞ കുരെ നാളുകളായി പാലക്കാട് ജില്ലാ ആശുപത്രിയിൽ കൂട്ടിനാരുമില്ലാതെ രോഗബാധിതനായി കിടന്ന ഷൺമുഖന് ഇനി വയനാട് പീസ് വില്ലേജിന്റെ കരുതലുംത ണലുമുണ്ടാകും രോഗബാധിതനായി തെരുവിൽ അലഞ്ഞിരുന്ന ഷൺമുഖനെ ഒരുമാസം മുൻപ് പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കൂട്ടിനാരമില്ലാത്തതിനാൽ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഷൺമുഖന് ആശപത്രിയിലും ദുരിതം പേറേണ്ടി വന്നു

ഭക്ഷണവും വസ്ത്രവുമില്ലാതെ ആശുപത്രിയിൽ നരഗയാതന അനുഭവിക്കുന്ന ഷൺമുഖന്റെ അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞാണ് വയനാട്ടിൽ പ്രവർത്തിക്കുന്ന പീസ് വില്ലേജിന്റെ അദികൃതർ ആശുപത്രിയിലെത്തി ഷൺമുഖനെ ഏറ്റെടുത്തത്. ഇന്നലെ രാവിലെ പാലക്കാട് ജില്ലാ അശുപത്രിയിലെത്തി പീസ് വില്ലേജ് മാനേജ് ഇൻചാർജ് ഷൈജൽ, കെയർടേയ്കർ വിനോദ് തുടങ്ങിയവർ ആശുപത്രി അധികാരികളിൽ ്നിന്ന് രേഖകൾ ഏറ്റുവാങ്ങി ഷൺമുഖനെ വയനാട്ടിൽ പ്രവർത്തിക്കുന്ന പീസ് വില്ലേജിലേക്ക് കൊണ്ട് പോയി.

വ്യക്തമായി സംസാരിക്കാനരിയാത്ത ഷൺമുകന്റെ സ്വന്തം നാട് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. ഷൺമുഖനെന്ന പേര് പൊലീസ് ആശുപത്രിയിലേൽപിച്ച സമയത്ത് പൊലീസ് പറഞ്ഞതാണ്. ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ ഷൺമുഖന് പരസഹായമില്ലാതെ പലകാര്യങ്ങളും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ആ അവസ്ഥയിൽ കഴിഞ്ഞ ഒരുമാസമായി പാലക്കാട് ജില്ലാ അശുപത്രിയിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഷൺമുഖൻ. ആശുപത്രി അധികൃതരും സന്നദ്ധ പ്രവർത്തകരും മറ്റുരോഗികളുടെ കൂട്ടിരിപ്പുകരുമായിരുന്നു ഇത്രും കാലം ഭക്ഷണം നൽകിയിരുന്നത്. ഈയൊരവസ്ഥക്കാണ് പീസ് വില്ലേജിന്റെ ഇടപെടലിലൂടെ അവസാനമുണ്ടായിരിക്കുന്നത്.

കൂട്ടിനാരുമില്ലാതെ ദുരിതങ്ങൾ മാത്രം സമ്മാനിച്ച ജിവിതം ഷൺമുഖനെ മാനസികമായും തളർത്തിയിട്ടുണ്ട്. പീസ് വില്ലേജില കുടുംബാന്തരീക്ഷം ഷൺമുഖന്റെ മാനസിക ശാരീരിക അവശതകൾ മാറ്റി നല്ലൊരു ജീവിതത്തിലേക്ക് തിരിച്ച കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎ സിദ്ദീഖ് ഹസൻ ചെയർമാനും മുഹമ്മദ് ബിലിയിൽ ജനറൽ സെക്രട്ടറിയുമായി വയനാട് ജില്ലയിലെ കൽപറ്റക്കടുത്ത് പിണങ്ങോട് പ്രവർത്തിക്കുന്ന പീസ് വില്ലേജ് കഴിഞ്ഞ ഒന്നര വർഷമായി സമൂഹത്തിൽ ഒറ്റപ്പെട്ട് പോയ ഇത്തരത്തിലുള്ള നിരവധി പേർക്ക് സാന്ത്വനമേകിയ സ്ഥാപനമാണ്.

ഇന്ത്യയുടെ പലഭാഗങ്ങിളിൽ നിന്നായി ജീവിത്തിൽ ഒറ്റപ്പെട്ട് പോയ അമ്പതിലധികം ആളുകൾ ഇപ്പോൾ പീസ് വില്ലേജിന്റെ സമാധാനാന്തരീക്ഷത്തിൽ ജീവിക്കുന്നുണ്ട്. ഇവരിൽ പലരെയും ഇത്തരത്തിൽ പലസ്ഥലങ്ങളിൽ നിന്ന് കൂട്ടിനാരുമില്ലാതെ രോഗാതുതരമായ സാഹചര്യത്തിൽ മനസ്സും ശരീരവും തളർന്ന അവസ്ഥയിൽ പീസ് വില്ലേജ് അധികൃതർ ഏറ്റെടുത്തതാണ്. ഇവരെല്ലാം ഇപ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും അവശതകളെ മറികടന്ന് സ്വസ്ഥമായ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നു. ഷൺമുഖനും ഇത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പീസ് വില്ലേജിലെ വളണ്ടിയർമരും അധികൃതരും.