- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ പ്രണയ ജോഡികളായി അഭിനയിച്ച് ശ്രീനാഥുമായി ആദ്യ വിവാഹം; താളപ്പിഴകളെ തുടർന്ന് വിവാഹ മോചനം; ബിസിനസുകാരൻ ബജോർ സദാശിവനുമായി രണ്ടാം വിവാഹം: ശാന്തികൃഷ്ണയുടെ ദാമ്പത്യ ജീവിതം ഇങ്ങനെ
തിരുവനന്തപുരം: ദിലീപിനെയും മഞ്ജുവാര്യയും പോലെ ഒരുകാലത്ത് സ്‌ക്രീനിൽ ആരെയും കൊതിപ്പിക്കുന്ന വിധത്തിൽ പ്രണയ ജോഡികളായി അഭിനയിച്ചവരാണ് ശ്രീനാഥും ശാന്തികൃഷ്ണയും. അന്ന് ആരെയും കൊതിപ്പിക്കുന്ന ശാലീന സുന്ദരിയായിരുന്നു ശാന്തികൃഷ്ണ. സിനിമയിലൂടെയുള്ള അടുപ്പം പ്രണയതതിന് വഴിമാറുകയും തുടർന്ന് വിവാഹിതരാകുകയും ചെയ്തു ഇവർ. എന്നാൽ, ദാമ്പത
തിരുവനന്തപുരം: ദിലീപിനെയും മഞ്ജുവാര്യയും പോലെ ഒരുകാലത്ത് സ്‌ക്രീനിൽ ആരെയും കൊതിപ്പിക്കുന്ന വിധത്തിൽ പ്രണയ ജോഡികളായി അഭിനയിച്ചവരാണ് ശ്രീനാഥും ശാന്തികൃഷ്ണയും. അന്ന് ആരെയും കൊതിപ്പിക്കുന്ന ശാലീന സുന്ദരിയായിരുന്നു ശാന്തികൃഷ്ണ. സിനിമയിലൂടെയുള്ള അടുപ്പം പ്രണയതതിന് വഴിമാറുകയും തുടർന്ന് വിവാഹിതരാകുകയും ചെയ്തു ഇവർ. എന്നാൽ, ദാമ്പത്യത്തിലെ താളപ്പിഴകളെ തുടർന്ന് പത്ത് വർഷത്തിനകം തന്ന വിവാഹ മോചിതരാകുകയായിരു ഇവർ. വ്യക്തിജീവിതത്തിലെ താളപ്പിഴകൾക്കിടയിലും മലയാള സിനിമയിൽ ശോഭിച്ച നടിമാരുടെ കൂട്ടത്തിലാണ് ശാന്തി കൃഷ്ണയുടെ സ്ഥാനം.
മുംബൈ മലയാളിയായ ജനിച്ച് സിനിമയിൽ എത്തി എല്ലാവരുടെയും മനംകവർന്നു ശാന്തികൃഷ്ണ. 80കളിലെ യുവാക്കളുടെ സൗന്ദര്യസങ്കൽപ്പങ്ങളിലെ നായികയായിരുന്നു ശാന്തികൃഷ്ണ. ആർ കൃഷ്ണയുടെയും ശാരദയുടെയും മകളായി 1964ലാണ് ശാന്തികൃഷ്ണ ജനിച്ചത്. മുതിർന്നപ്പോൾ ശാന്തികൃഷ്ണ സിനിമ തിരഞ്ഞെടുത്തു. നൃത്തത്തിലുണ്ടായിരുന്ന താൽപ്പര്യമായിരുന്നു ഇവരെ സിനിമയിൽ എത്തിച്ചത്. മലയാള സിനിമയുടെ പ്രധാനകേന്ദ്രം അന്ന് ചെന്നൈ ആയിരുന്നു. ഇതിനിടെയാണ് പാലക്കാടൻ സൗന്ദര്യവുമായി മുംബൈക്കാരി മലയാള സിനിമയിൽ ശോഭിച്ചത്.
അന്ന് മലയാളത്തിൽ സൂപ്പർഹിറ്റായ ശാലിനി എന്റെ കൂട്ടുകാരി എന്ന വേണു നാഗവള്ളി ചിത്രത്തിലെ സഹതാരമായാണ് ശാന്തികൃഷ്ണ സിനിമയിൽ രംഗപ്രവേശം ചെയ്തത്. തുടർന്നങ്ങോട്ട് നിരവധി അവസരങ്ങൾ അഴരെ തേടി വന്നു. മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം അഭിനയിച്ചു. ഇതിനിടെയാണ് അന്ന് യുവാതാരമായി ശ്രദ്ധ നേടിയ ശ്രീനാഥുമായി അടുക്കുന്നത്. വെള്ളിത്തിരയിൽ പ്രണയജോഢികളായും ഇവർ അഭിനയിച്ചിരുന്നു. ഈ ബന്ധമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും അടുപ്പിച്ചത്.
മലയാള സിനിമയിലെ തന്നെ ആദ്യകാല സിനിമാ പ്രണയ വിവാഹങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ശാന്തികൃഷ്ണ ശ്രീനാഥ് ദമ്പതികളുടെത്. 1984ൽ ആയിരുന്നു ഇവർ തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ നല്ലതിന് അധികം ആയുസ്സില്ലെന്ന് പറയുന്നത് പോലെ, വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളെയും കുടുംബത്തിലെ മറ്റ് സ്വരചേർച്ചകളെയും തുടർന്ന് ഇരുവരും 1995 ൽ വിവാഹമോചിതരായി. ശ്രീനാഥുമായുള്ള വിവാഹ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ സിനിമയിലേക്ക് രണ്ടാമത് ചുവടുവച്ചു അവർ. മമ്മൂട്ടിക്കൊപ്പം നയം വ്യക്തമാക്കുന്ന എന്ന സിനിമയിൽ ആയിരുന്നു ശാന്തികൃഷ്ണ പിന്നീട് അഭിനയിച്ചത്. ഇതിനിടെ 2010ൽ ശ്രീനാഥ് ആത്മഹത്യ ചെയ്യുകയും ചെയ്തു.
ഇതിന് ശേഷം താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ശാന്തികൃഷ്ണ. പിന്നീട് ബിസിനസുകാരനെ വിവാഹം ചെയ്തു അവർ. ബംഗളുരുവിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മേധാവി ബജോർ സദാശിവനെയാണ് ശാന്തികൃഷ്ണ വീണ്ടും വിവാഹം ചെയ്തതത്. ഈ ബ ന്ധത്തിൽ ഇവർക്ക് ഇപ്പോൾ രണ്ട് കുട്ടികളുണ്ട്.
രണ്ടാം വിവാഹത്തിന് ശേഷം കുടുംബവും കുട്ടികളുമായി ബംഗളുരുവിൽ തീർത്തും സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു ശാന്തികൃഷ്ണ. അതിനിടെ അടുത്തിടെ നടി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് ശാന്തികൃഷ്ണ പങ്കെടുത്തത്. ശാന്തികൃഷ്ണയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഈ പരിപാടിയുടെ പരസ്യദാതാക്കൾ. ഈ ബന്ധമാണ് ശാന്തികൃഷ്ണയെ ജെ.ബി ജംഗ്ഷനിൽ എത്തിച്ചത്.
ഈ പരിപാടിയിൽ പങ്കെടുത്ത് താൻ വീണ്ടും സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതോടെ ചില ഗോസുപ്പുകാർ ശാന്തികൃഷ്ണ വിവാഹമോചനം നേടുന്നു എന്ന ഗോസിപ്പുകളും പുറത്തുവന്നു. എന്നാൽ, ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാൻ നടി തയ്യാറായിരുന്നില്ല. അതിനിടെ ബാംഗ്ലൂരിൽ നിന്നും നടി കേരളത്തിലേക്ക് താമസം മാറ്റാൻ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.