- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തികൃഷ്ണയുടെ സിനിമയിലേക്കുള്ള മൂന്നാം വരവ് ചുമ്മാതല്ലകേട്ടോ? ഈ തിരിച്ചു വരവിന് പിന്നിൽ ചില ലക്ഷ്യങ്ങളൊക്കെ ശാന്തിയുടെ മനസ്സിലും ഉണ്ട്
ഒരുകാലത്ത് മലയാളികൾ ഒരുപാട് സ്‌നേഹിച്ചിരുന്ന നടിയാണ് ശാന്തികൃഷ്ണ. 19 വർഷത്തിന് ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ശാന്തി കൃഷ്ണ. സിനിമയിലേക്കുള്ള മൂന്നാം വരവിൽ ചില ലക്ഷ്യങ്ങളൊക്കെ ശാന്തികൃഷ്ണയുടെ മനസിൽ ഉണ്ട്. രണ്ടാം വരവിലെ പ്രധാന ആഗ്രഹം ഒരു നാഷണൽ അവാർഡ് സ്വന്തമാക്കണം എന്നാണ്. ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നാഷണൽ അവാർഡാണെന്ന് ശാന്തി പറയുന്നു. സ്‌റ്റേറ്റ് അവാർഡ് രണ്ട് തവണ ലഭിച്ചതിൽ അഭിമാനമുണ്ട്. ആ സമയത്തും നാഷണൽ അവാർഡ് ഒന്നും ലഭിച്ചിരുന്നില്ല. ഫിലിം ഫെയർ അവാർഡ് വളരെ പോപ്പുലർ അവാർഡാണ്. എന്നാൽ അതും എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇന്ന് വിവിധ ചാനലുകളുടെയും അസോസിയേഷനുകളുടേതുമായി നിരവധി അവാർഡുകൾ ഉണ്ട്. പക്ഷേ അതൊന്നും പലപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നതാവണമെന്നില്ല. എന്നാൽ നാഷണൽ അവാർഡിനൊരു പ്രസ്റ്റീജ് ഉണ്ട്. അഭിനയത്തിന് ഒരു പൂർണ്ണത എന്ന ഫീലിങ്ങ് നാഷണൽ അവാർഡിനുണ്ട്. ആരാധകർ നമ്മുടെ മുഖത്ത് നോക്കി പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് എറ്റവും വലിയ
ഒരുകാലത്ത് മലയാളികൾ ഒരുപാട് സ്‌നേഹിച്ചിരുന്ന നടിയാണ് ശാന്തികൃഷ്ണ. 19 വർഷത്തിന് ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ശാന്തി കൃഷ്ണ. സിനിമയിലേക്കുള്ള മൂന്നാം വരവിൽ ചില ലക്ഷ്യങ്ങളൊക്കെ ശാന്തികൃഷ്ണയുടെ മനസിൽ ഉണ്ട്. രണ്ടാം വരവിലെ പ്രധാന ആഗ്രഹം ഒരു നാഷണൽ അവാർഡ് സ്വന്തമാക്കണം എന്നാണ്. ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നാഷണൽ അവാർഡാണെന്ന് ശാന്തി പറയുന്നു.
സ്‌റ്റേറ്റ് അവാർഡ് രണ്ട് തവണ ലഭിച്ചതിൽ അഭിമാനമുണ്ട്. ആ സമയത്തും നാഷണൽ അവാർഡ് ഒന്നും ലഭിച്ചിരുന്നില്ല. ഫിലിം ഫെയർ അവാർഡ് വളരെ പോപ്പുലർ അവാർഡാണ്. എന്നാൽ അതും എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇന്ന് വിവിധ ചാനലുകളുടെയും അസോസിയേഷനുകളുടേതുമായി നിരവധി അവാർഡുകൾ ഉണ്ട്. പക്ഷേ അതൊന്നും പലപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നതാവണമെന്നില്ല. എന്നാൽ നാഷണൽ അവാർഡിനൊരു പ്രസ്റ്റീജ് ഉണ്ട്. അഭിനയത്തിന് ഒരു പൂർണ്ണത എന്ന ഫീലിങ്ങ് നാഷണൽ അവാർഡിനുണ്ട്. ആരാധകർ നമ്മുടെ മുഖത്ത് നോക്കി പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് എറ്റവും വലിയ അവാർഡ് എന്നും ശാന്തി കൃഷ്ണ പറയുന്നു.
19 വർഷത്തെ ഇടവേളക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ശാന്തികൃഷ്ണയ്ക്കിത് മൂന്നാം വരവാണ്. 16ാം വയസ്സിൽ ഭരതന്റെ നിദ്രയിലൂടെയാണ് ശാന്തികൃഷ്ണ അരങ്ങേറ്റം കുറിച്ചത്. 1984ൽ ശ്രീനാഥുമായുള്ള വിവാഹ ശേഷം ശാന്തി സിനിമയിൽ നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ രണ്ടാം വരവ്. പിന്നെ വിവാഹമോചനം, പുനർവിവാഹം, കുടുംബ ജീവിതം ഒടിവിൽ വീണ്ടുമൊരു വിവാഹ മോചനം. സംഭവബഹുലമായ ജീവിതം കടന്ന് വീണ്ടും ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക് ശേഷം സുവീരന്റെ പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണ് ശാന്തി കൃഷ്ണ. വടകരയിലാണ് ഷൂട്ടിങ് നാഷണൽ അവാർഡ് ജേതാവായ സുവീരന്റെ ചിത്രത്തിലൂടെ ശാന്തി ലക്ഷ്യമിടുന്നതും ഒരു നാഷണൽ അവാർഡ് തന്നെയാണ്.