- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്, അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്, ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കി'; ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ; വിവാദമായതോടെ പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് പാർട്ടി നേതൃത്വം; ആരോപണ വിധേയൻ റെയിൽവേ ഇടതു യൂണിയൻ നേതാവെന്നും ആക്ഷേപം
പാലക്കാട്: പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ദുരൂഹത നീങ്ങുന്നത്. ബിജെപി പ്രവർത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.
'തന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുറിപ്പിൽ പറയുന്നു'.
ഇന്നലെയാണ് മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബം ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും ശരണ്യയുടെ സഹോദരൻ മണികണ്ഠൻ പറഞ്ഞു. അതേസമയം പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു. ഇയാൽ പാലക്കാട്ടെ റെയിൽവേ ഇടതു യൂണിയൻ നേതാവാണെന്നും സൂചനയുണ്ട്.
കൂടാതെ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശരണ്യ പ്രജീവിനെ വിളിച്ചിരുന്നതായും സൂചനനയുണ്ട്. ഇതിന്റെ വിവരങ്ങൾ അറിയാൻ ഫോൺ വിശദമായ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ