- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളായണിയിലും വഴുതക്കാടും ടെന്നീസ് ക്ലബ്ബിന് അടുത്തും മൂന്ന് വീടുകൾ; ബംഗളുരുവിലും ചെന്നൈയിലും രണ്ട് ഫ്ളാറ്റുകൾ; പെൺമക്കളുടെ വിവാഹത്തിന് 3.5 കിലോ സ്വർണം; ലണ്ടനിൽ ചെറുമകൾക്ക് വീട് വാങ്ങാൻ 3 കോടി; ഉഷാ മോഹൻദാസിന് പിള്ള കൊടുത്തത് അർഹിക്കുന്നതിൽ കൂടുതൽ സ്വത്തെന്ന് ശരണ്യാ മനോജ്; ഗണേശിന് വേണ്ടി 'ശത്രു' തന്നെ മുഖ്യനെ കാണും
കൊല്ലം: സ്വത്തു തർക്ക വിവാദത്തിൽ ആർ ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷാ മോഹൻദാസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ശരണ്യ മനോജ്. ആവശ്യത്തിലധികം സ്വത്തുക്കൾ നൽകിയിട്ടും ഇപ്പോൾ ഇങ്ങനെയൊരു വിവാദം സൃഷ്ടിച്ചത് ഗണേശ്കുമാറിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണെന്നും മനോജ് പറയുന്നു. കൂടാതെ ഉഷാ മോഹൻദാസിന്റെ സ്വത്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങളും മനോജ് പ്രാദേശിക ചാനലായ ജിസിഎന്നിന് നൽകിയ അഭിമുഖത്തിൽ പുറത്തു വിട്ടു.
ഗണേശിന് എതിരെ എന്നും നിന്നിട്ടുള്ള വ്യക്തിയാണ് ശരണ്യാ മനോജ്. ഗണേശിനോടുള്ള പിണക്കം കാരണം കേരളാ കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേരുകയും ചെയ്തു. ഇത്തരത്തിലെരു വ്യക്തിയാണ് ഗണേശിനെ പിന്തുണച്ച് എത്തുന്നത്. ബാലകൃഷ്ണ പിള്ളയുടെ സഹോദരിയുടെ മകനാണ് മനോജ്. പിള്ളയെ ഒരു കാലത്ത് നിഴൽ പോലെ അനുഗമിച്ചിരുന്നതും മനോജായിരുന്നു. അതുകൊണ്ട് കൂടിയാണ് മനോജിന്റെ വാക്കുകൾക്ക് പ്രസക്തി കൂടുന്നതും.
ഉഷയ്ക്ക് അർഹിക്കുന്നതിൽ കൂടുതൽ സ്വത്തുക്കൾ ആർ.ബാലകൃഷ്ണ പിള്ള നൽകിയിട്ടുണ്ടെന്നാണ് മനോജ് പറയുന്നത്. തിരുവനന്തപുരത്ത് മൂന്ന് വീടുകളാണ് സ്വന്തമായിട്ടുള്ളത്. വെള്ളായണി, വഴുതക്കാട്, ടെന്നീസ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് ഈ വീടുകൾ. ബംഗളൂരുവുലും ചെന്നൈയിലുമായി രണ്ടു ഫ്ളാറ്റുകളുണ്ട്. കൂടാതെ ഇവരുടെ രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചപ്പോൾ 3.5 കിലോ ഗ്രാം സ്വർണ്ണവും ആർ.ബാലകൃഷ്ണപിള്ള നൽകി. കൂടാതെ ഉഷയുടെ ലണ്ടനിലുള്ള മൂത്ത മകൾക്ക് അവിടെ വീട് വാങ്ങാനായി 3 കോടി രൂപയും നൽകിയിട്ടുണ്ടെന്ന് മനോജ് വ്യക്തമാക്കുന്നു.
1988 മുതൽ ബാലകൃഷ്ണപിള്ളയോടൊപ്പം പ്രവർത്തിച്ചു വന്നയാളാണ് ഞാൻ. അതിനാൽ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ്. പിന്നീട് രാഷ്ട്രീയപരമായി ഞങ്ങൾ അകലുകയായിരുന്നു. എങ്കിലും പല കാര്യങ്ങളും ഞാൻ അറിഞ്ഞിരുന്നു. 2001 ൽ ഗണേശ്കുമാർ മന്ത്രിയായപ്പോൾ ഇുവരും തമ്മിൽ ഭിന്നതയുണ്ടായി. ഇരുവരും മാനസികമായി ഏറെ അകലുകയും ചെയ്തു. 2017 ലാണ് ഉഷ ഇപ്പോൾ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്ന വിൽപത്രം തയ്യാറാക്കിയത്. അന്ന് അദ്ദേഹം ഗണേശിന് ഒരു സ്വത്തുക്കളും നൽകിയിരുന്നില്ല.
എന്നാൽ കാലം കടന്നു പോയി. രോഗാവസ്ഥയിൽ കഴിഞ്ഞ അവസാന നാളുകളിൽ പെൺമക്കളാരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ ഗണേശ് കുമാറാണ് ബാലകൃഷ്ണപിള്ളയെ നോക്കിയിരുന്നത്. ഇതോടെ സാമ്പത്തികമൊന്നും നശിപ്പിക്കുന്ന ആളല്ല എന്ന് ബാലകൃഷ്ണപിള്ളയ്ക്ക് മനസ്സിലായി. അങ്ങനെയാണ് വിൽപ്പത്രം മാറ്റിയെഴുതിയത്. അതിലെ ഓരോ വരികളും അദ്ദേഹം പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. വിൽപ്പത്രം വായിക്കുന്ന അദ്ദേഹത്തെ അറിയാവുന്ന ഓതൊരാൾക്കും അത് മനസ്സിലാകും. അതിനാൽ ഗണേശ് കുമാർ ഇത്തരം ഒരു തട്ടിപ്പ് നടത്തി വിൽപ്പത്രം തിരുത്തി എന്ന് പറയുന്നത് തീരെ അടിസ്ഥാന രഹിതമാണ്;- മനോജ് പറയുന്നു.
ഉഷയുടെ സ്വത്തു വിവരങ്ങൾ പരിശോധിച്ചാൽ ഭർത്താവായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വരുമാനത്തിൽ നിന്നല്ല ഇതൊക്കെ നേടിയെടുത്തതെന്നു മനസ്സാലാവും. ഇട്ടുമൂടാൻ കഴിയുന്നത്ര സ്വത്തുക്കളുള്ള ഉഷ, ഗണേശ്കുമാർ മന്ത്രിയാകുമെന്നുറപ്പുള്ളപ്പോൾ വിവാദം ഉന്നയിച്ചെത്തിയത് എന്തെങ്കിലുമൊക്കെ ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കാമെന്ന ഉദ്ദേഷത്തോടുകൂടായാവമം. കൂടാതെ സോളാർ കേസിലെ പ്രതിയുടെ കുട്ടിയുടെ പിതാവ് ഗണേശ്കുമാറാണെന്ന് സിപിഎം ഉന്നത നേതാക്കളെ കണ്ട് ഇവർ ബോദ്ധ്യപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു.
അനാവശ്യമായ ഈ വിവാദം ഗണേശിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാ എന്നും മനോജ് പറഞ്ഞു. ഗണേശിന്റെ ശത്രു സ്ഥാനത്ത് നിന്നാണ് ഇക്കാര്യം പറയുന്നതെന്നും മനോജ് എടുത്തു പറഞ്ഞു. മനോജിന്റെ ഈ തുറന്നു പറച്ചിൽ ഉഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരിക്കലും ഇക്കാര്യങ്ങൾ മനോജ് തുറന്നു പറയില്ലാ എന്നായിരുന്നു ഉഷയുടെ കണക്കൂട്ടൽ. എന്നാൽ ഇപ്പോൾ ഗണേശിനെ അനുകൂലിച്ചെത്തിയതോടെ ഇവർ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ബാലകൃഷ്ണപിള്ളയുടെ അനന്തരവനായ ശരണ്യാ മനോജ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രണ്ടര വർഷം കഴിയുമ്പോൾ ഗണേശ്കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.