- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിലെ പ്രതിയായ വ്യവസായ പ്രമുഖന്റെ ലൈംഗികക്ഷമതാ പരിശോധന റിപ്പോർട്ട്: ജില്ലാ മെഡിക്കൽ ഓഫിസറിൽ നിന്നും വിശദാംശങ്ങൾ തേടി; ഷറാറ ഷറഫുദ്ദീന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും; ഇരയായ പെൺകുട്ടി നൽകിയ രഹസ്യ മൊഴി നിർണായകമാകും
തലശേരി: തലശേരിയിൽ വ്യവസായ പ്രമുഖൻ പതിനഞ്ചുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നാം പ്രതിയുടെ വൈദ്യപരിശോധനയുടെ വിശദാംശങ്ങൾ കോടതി ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും തേടി. തലശേരി ഗുഡ്സ് ഷെഡ് റോഡിൽ ഷറാറ ബംഗൽവിൽ താമസിക്കുന്ന വ്യവസായ പ്രമുഖനായ ഷറാറ ഷറഫുദ്ദീന്റെ ലൈംഗിക ശേഷി പരിശോധിക്കാനായി രൂപീകരിച്ച മെഡിക്കൽ ബോർഡ് വിഷയത്തിൽ വിശദാംശങ്ങൾ തേടാനാണ് കോടതി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. നാരായൺ നായ്ക്കിനെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാആശുപത്രിയിൽ പ്രതിയുടെ ലൈംഗികക്ഷമതാ പരിശോധന ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ള സംഘമാണ് മെഡിക്കൽ ബോർഡിലുണ്ടായിരുന്നത്. നേരത്തെ തലശേരി ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിൽ പോക്സോ കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയിയില്ലെന്ന ഡോക്ടറുടെ റിപ്പോർട്ട് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശപ്രകാരം ലൈംഗികക്ഷമതാ പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡു തന്നെ രൂപീകരിച്ചത്.
ഇതിനിടെ പതിനഞ്ചു കാരിയെ മാനഭംഗപ്പെടുത്താൻ ഒത്താശ ചെയ്തുവെന്ന കേസിൽ കാഞ്ഞങ്ങാട് ജയിലിൽ കുട്ടിയോടൊത്ത് റിമാന്റിൽ കഴിയുന്ന പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതൃസഹോദരിയും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇവർ നൽകിയ ജാമ്യാപേക്ഷയിൽ തലശ്ശേരി ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും ഇതേ കേസിൽ മാനഭംഗശ്രമത്തിന് അറസ്റ്റിലായി കണ്ണൂർ ജയിലിൽ റിമാന്റിൽ കഴിയുന്ന തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ കുയ്യാലിയിലെ ഷറഫുദ്ദീന്റെ ജാമ്യ ഹർജിയും തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് എ.വി.മൃദുല ഇന്ന് പരി ഗണിക്കും.
കതിരൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയുടെ ഇളയമ്മയ്ക്കും ഭർത്താവിനും സ്വന്തമായി വീട് വയ്ക്കാനുള്ള സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രവാസി വ്യവസായി സ്വന്തം വീട്ടിൽ വെച്ച് ലൈംഗിക ചൂഷണത്തിനായി ശ്രമിച്ചുവെന്നാണ് കേസ്. പതിനഞ്ചുവയസുകാരിയ ലൈംഗികചൂഷണത്തിനായി വ്യവസായ പ്രമുഖന് കാഴ്ചവയ്ക്കാൻ ശ്രമിച്ചതിനാണ് ഇളയമ്മയെയും ഭർത്താവിനെയും പോക്സാ ചുമത്തി ധർമടം സി. ഐ അബ്ദുൽ കരീം അറസ്റ്റു ചെയ്തത്്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് ഈക്കഴിഞ്ഞ ജൂൺ 28 നാണ് ഷറാറ ഷറഫുദ്ദീനെ അറസ്റ്റു ചെയ്തത്.
ഇതിനിടെ ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രുഗ്മ എസ്.രാജ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖന് ലൈംഗിക ശേഷിയില്ലെന്ന സർട്ടിഫിക്കറ്റ് കോടതിയിൽ നൽകിയതിനെതിരെ പബ്ലിക്ക് പ്രാസിക്യൂട്ടർ ബീനാ കാളിയത്ത് നൽകിയ പരാതിയിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടിരുന്നത്.