ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി ബിജെപി. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സംഘത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ തുടർച്ചയായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ടു യുവാക്കളെ ലഹരി മരുന്ന് സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം.

സംഭവത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരിമരുന്ന് സംഘമാണെന്ന് ബിജെപി ആരോപിച്ചു. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴ് അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് വ്യക്തമാക്കി. നന്ദു പ്രകാശ് സിപിഎമ്മുകാരനാണെന്നും ബിജെപി ആരോപിക്കുന്നു.

കുമാരപുരം പുത്തൻ കരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി 11.30യോടെ താലപ്പൊലിക്ക് ഇടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു..

ബുധനാഴ്ച രാത്രി പതിനൊന്നിനു കുമാരപുരം കരിപ്പൂതറ ജംഗ്ഷന് സമീപമാണ് സംഭവം. കാട്ടി മാർക്കറ്റിലെ പുത്തൻ കരി ദേവീക്ഷേത്രത്തിലെ താല പ്പൊലി എഴുന്നള്ളതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.