- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലാപുരത്ത് നിന്നും പുറപ്പെട്ട വിമാനം മുംബൈയിൽ എത്തിയപ്പോൾ ഷാർജയിൽ ഇറങ്ങാൻ പറ്റില്ലെന്ന സന്ദേശം; തിരിച്ചു മംഗലാപുരത്തെത്തിയപ്പോഴും തടസ്സം; കോഴിക്കോട് വരെ വന്ന് വീണ്ടും മംഗലാപുരത്ത് എത്തിയത് അഞ്ച് മണിക്കൂർ ആകാശത്ത് വട്ടമിട്ട ശേഷം
കോഴിക്കോട്: ഷാർജയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ മംഗളൂരുവിലേക്ക് തിരിച്ചുവന്ന എയർ ഇന്ത്യ വിമാനം അഞ്ച് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ടുപറന്നു. മൂടൽ കാരണം റൺവേ കാണാനാകാത്തതിനെ തുടർന്നാണ് 180 യാത്രക്കാരുമായി മംഗളൂരുവിൽനിന്ന് പുറപ്പെട്ട വിമാനം ഏറെ അനിശ്ചിതത്വങ്ങൾക്കുശേഷം മംഗളൂരുവിൽ തന്നെ തിരിച്ചിറക്കിയത്. കഴിഞ്ഞദിവസം മംഗളൂരുവിൽനിന്ന് ഷാർജയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണു തിരികെയിറക്കിയത്. രാത്രി 8.20നു പുറപ്പെട്ട വിമാനം ഒമ്പതോടെ മുംബൈയിലെത്തിയപ്പോഴാണ് തടസ്സ സന്ദേശം എത്തിയത്. മംഗളൂരുവിലേക്ക് തന്നെ തിരിക്കാനായിരുന്നു ഷാർജ വിമാനത്താവളത്തിൽനിന്നുള്ള സന്ദേശം. മംഗളൂരുവിൽ ഏറെനേരം ആകാശത്ത് വട്ടമിട്ടിട്ടും ഇറങ്ങാൻ കഴിയാത്തതിനാൽ വിമാനം കോഴിക്കോട്ടേക്കു തിരിച്ചുവിട്ടു. പിന്നീട് പുലർെച്ച 2.05ന് മംഗളൂരുവിലെത്തിക്കുയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റു വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അപകടത്തെതുടർന്ന് ദുബായ് വിമാനത്താവളം വഴിയുള്ള സർവീസ് തടസ്സപ്പെട്ടിരുന്നു. അതിന് തൊട്ടുപിറകെയുണ്ടായ ഈ സംഭവം
കോഴിക്കോട്: ഷാർജയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ മംഗളൂരുവിലേക്ക് തിരിച്ചുവന്ന എയർ ഇന്ത്യ വിമാനം അഞ്ച് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ടുപറന്നു. മൂടൽ കാരണം റൺവേ കാണാനാകാത്തതിനെ തുടർന്നാണ് 180 യാത്രക്കാരുമായി മംഗളൂരുവിൽനിന്ന് പുറപ്പെട്ട വിമാനം ഏറെ അനിശ്ചിതത്വങ്ങൾക്കുശേഷം മംഗളൂരുവിൽ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞദിവസം മംഗളൂരുവിൽനിന്ന് ഷാർജയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണു തിരികെയിറക്കിയത്. രാത്രി 8.20നു പുറപ്പെട്ട വിമാനം ഒമ്പതോടെ മുംബൈയിലെത്തിയപ്പോഴാണ് തടസ്സ സന്ദേശം എത്തിയത്. മംഗളൂരുവിലേക്ക് തന്നെ തിരിക്കാനായിരുന്നു ഷാർജ വിമാനത്താവളത്തിൽനിന്നുള്ള സന്ദേശം. മംഗളൂരുവിൽ ഏറെനേരം ആകാശത്ത് വട്ടമിട്ടിട്ടും ഇറങ്ങാൻ കഴിയാത്തതിനാൽ വിമാനം കോഴിക്കോട്ടേക്കു തിരിച്ചുവിട്ടു. പിന്നീട് പുലർെച്ച 2.05ന് മംഗളൂരുവിലെത്തിക്കുയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റു വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
അപകടത്തെതുടർന്ന് ദുബായ് വിമാനത്താവളം വഴിയുള്ള സർവീസ് തടസ്സപ്പെട്ടിരുന്നു. അതിന് തൊട്ടുപിറകെയുണ്ടായ ഈ സംഭവം യാത്രക്കാരിൽ ആശങ്കയുണ്ടാക്കി. ദുബായിൽ എമിറേറ്റ്‌സ് വിമാനത്തിന്റെ അപകടം സമീപവിമാനത്താവളങ്ങളിലെ ക്രമീകരണവും താറുമാറാക്കിയിരുന്നു.