- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിന്റെ പാതിയോളം നഷ്ടപ്പെട്ടു; വീണ്ടും ഇരയ്ക്കു പിന്നാലെ ചീറി പാഞ്ഞ് സ്രാവ്; ഇതെന്ത് അത്ഭുതമെന്ന് ശാസ്ത്രലോകവും; വൈറലായി വീഡിയോ
സ്രാവുകൾ മറ്റു വിഭാഗത്തിൽ പെട്ട സ്രാവുകളെ ഇരയാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ശരീരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടിട്ടും ഇരപിടിക്കാനായി ചീറിപായുന്ന സ്രാവിന്റെ വീഡിയോ വൈറലാകുന്നു. ഗവേഷണാവശ്യങ്ങൾക്കു വേണ്ടി പിടിച്ച ബ്ലാക്ക്ടിപ് വിഭാഗത്തിൽ പെട്ട സ്രാവിനെ കടലിലേക്ക് വിട്ടപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. മൊസാംബികിലാണ് സംഭവം നടന്നത്.
സ്പാനിഷ് ഗവേഷകനായ മാരിയോ ലിബ്രാറ്റോയും സംഘവും ചേർന്നാണ് അപൂർവ ദൃശ്യം പകർത്തിയത്. സ്രാവിനെ കടലിലേക്ക് തുറന്നുവിട്ടയുടൻ ഒരുപറ്റം ബുൾ സ്രാവുകൾ അതിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചെർത്തു നിൽപ്പിനിടയിൽ ശരീരത്തിന്റെ പാതിയോളം ബുൾഷാർക്കുകൾ ഭക്ഷിച്ചിരുന്നു. ഇതൊന്നും കാര്യമാക്കാതെ ബ്ലാക്ക്ടിപ് സ്രാവ് കടലിലൂടെ നീന്തുന്നതും അതിനിടയിൽ ഇരപിടിക്കാൻ ശ്രമിക്കുന്നതുമായ കാഴ്ച ഗവേഷകരെ അദ്ഭുതപ്പെടുത്തി.
ബ്ലാക്ക്ടിപ് സ്രാവിന്റെ വയറിനടിയിലെ ഭൂരിഭാഗവും മറ്റ് സ്രാവുകൾ ഭക്ഷിച്ചിട്ടും അത് 20 മിനിട്ടോളം ചെറുത്തുനിന്നു. 300 മുതൽ 400 കിലോവരെ ഭാരം വരുന്ന കൂറ്റൻ ബുൾ സ്രാവുകളാണ് ആക്രമിച്ചത്. ഇവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമായിരുന്നു.




