ന്യുയോർക്ക്: മാർട്ടിൻ വാൻ ബ്യൂറൻ ഹൈസ്‌ക്കൂളിൽ നിന്നും അക്കാഡമിക് രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കി ഷാരോൺ പ്രസാദ് വാലിഡിക്‌ടേറിയൻ ബഹുമതിക്ക് അർഹയായി. സമർത്ഥരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‌കൂളിൽ നിന്നും ഷാരോൺ നേടിയെടുത്ത അത്യുന്നതമായ അക്കാഡമിക് വിജയം മറ്റുള്ള മലയാളി വിദ്യാർത്ഥികൾക്കും പ്രചോദനമാകും.

ന്യുയോർക്ക് ഫ്രാങ്ക്‌ലിൻ സ്‌ക്വയറിലുള്ള ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സജീവ അംഗവും യുവജന പ്രവർത്തകയുമായ ഷാരോണിന്റെ വിജയത്തിൽ സഭാ ഭാരവാഹികൾ അനുമോദനം നേർന്നു. വള്ളിക്കുന്ന് മറ്റത്ത് ബംഗ്ലാവിൽ പ്രസാദ് വർഗീസിന്റെയും ഫേബ പ്രസാദിന്റെയും രണ്ടാമത്തെ മകളാണ് കേരളത്തിൽ ജനിച്ചു വളർന്ന ഷാരോൺ. സോണിയ പ്രസാദ്  സഹോദരിയാണ്.