- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കുച്ച് കുച്ച് ഹോതാ ഹേ സെൽഫി; വർഷങ്ങൾക്കു ശേഷം രാഹുലും അഞ്ജലിയും ടീനയും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ ആരാധകർക്കും ആവേശമായി; ചിത്രം വൈറൽ
ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങൾ മൂവരും ബോളിവുഡിന്റെ നിറസാന്നിധ്യവുമാണ്. ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി. ഇവർ മൂവരും വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമിൽ എത്തിയത് ആരാധകർക്കും ആവേശം പകർന്നിരിക്കുകയാണ്. കരൺ ജോഹറിന്റെ ആദ്യമായി സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ രാഹുൽ, അഞ്ജലി, ടീന എന്നീ കഥാപാത്രങ്ങളായാണ് ഷാരൂഖ്, കജോൾ, റാണി എന്നിവർ എത്തിയത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാ പാത്രങ്ങളായിരുന്നു ഇവർ മൂന്ന് പേരും. അതുകൊണ്ട് തന്നെ താരങ്ങളുടെ പുത്തൻ സെൽഫിയും ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. കജോൾ, റാണി മുഖർജി എന്നിവർക്കൊപ്പം മാത്രമല്ല കിങ് ഖാന്റെ ചിത്രം. കരീഷ്മ കപൂർ, ശ്രീദേവി, ആലിയ ഭട്ട് എന്നിവരും കൂടെക്കൂടി. ചിത്രം തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തുകൊണ്ട് എസ്ആർകെ എഴുതി 'ചില രാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കമേറും നിങ്ങൾക്കൊപ്പമുള്ള താരങ്ങൾക്ക്.'
ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങൾ മൂവരും ബോളിവുഡിന്റെ നിറസാന്നിധ്യവുമാണ്. ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി. ഇവർ മൂവരും വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമിൽ എത്തിയത് ആരാധകർക്കും ആവേശം പകർന്നിരിക്കുകയാണ്.
കരൺ ജോഹറിന്റെ ആദ്യമായി സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ രാഹുൽ, അഞ്ജലി, ടീന എന്നീ കഥാപാത്രങ്ങളായാണ് ഷാരൂഖ്, കജോൾ, റാണി എന്നിവർ എത്തിയത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാ പാത്രങ്ങളായിരുന്നു ഇവർ മൂന്ന് പേരും. അതുകൊണ്ട് തന്നെ താരങ്ങളുടെ പുത്തൻ സെൽഫിയും ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്.
കജോൾ, റാണി മുഖർജി എന്നിവർക്കൊപ്പം മാത്രമല്ല കിങ് ഖാന്റെ ചിത്രം. കരീഷ്മ കപൂർ, ശ്രീദേവി, ആലിയ ഭട്ട് എന്നിവരും കൂടെക്കൂടി. ചിത്രം തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തുകൊണ്ട് എസ്ആർകെ എഴുതി 'ചില രാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കമേറും നിങ്ങൾക്കൊപ്പമുള്ള താരങ്ങൾക്ക്.'