- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: പ്രവാസികളോടുള്ള കൊടും ചതി; കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണമെന്ന് ശശി തരൂർ
തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂർ എംപി. വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ അതിൽനിന്നൊരു രഹസ്യ യു ടേൺ ഇപ്പോൾ എടുത്തിരിക്കുകയാണ്. ആരുമറിയാതെ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഗൾഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നൽകണമെന്ന പുതിയ നിർദ്ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണ്.
കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.
ന്യൂസ് ഡെസ്ക്