- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷ; പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യം; അവർക്ക് അവസരം നൽകണം; പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് ശശി തരൂർ
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് വീണ്ടും ശശി തരൂർ എംപി. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.
പാർട്ടിയുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചർച്ചകൾ നടത്താതെയാണ് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂർ പറഞ്ഞു.
'വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവർത്തിക്കുന്നത് കണ്ടാൽ, ഇനിയും കൂടുതൽ വിമാനങ്ങൾ വരാൻ ആരംഭിച്ചാൽ, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികൾ വരാൻ തുടങ്ങിയാൽ എല്ലാവർക്കും അത് ഗുണം ചെയ്യും' തരൂർ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് അദാനി വരുന്നത് നല്ലതാണെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയർന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫർ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് കരുതാം.
അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടിയുടേതല്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇതുവരെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ