ന്യൂഡൽഹി: കുറച്ച് സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യേണ്ട. പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ.

കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നൽകുന്നതാണ് എല്ലാ കാലത്തും നിലനിൽക്കുന്നതെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ഇന്തോ ഇസ്രേയൽ ബന്ധം ഉറപ്പിക്കുന്നതിൽ യുപിഎ സർക്കാർ പ്രധാനപങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്ത് വച്ച് നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി പൂച്ചെണ്ട് നൽകേണ്ടകേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. പകരം ഖാദിയിൽ തീർത്ത ഷാളിനൊപ്പം ഒരു പൂവ് മാത്രമൊ പുസ്തകമോ നൽകിയാൽ മതിയെന്നായിരുന്നു ഉത്തരവ്.