ചെന്നൈ: രാജ്യദ്രോഹ നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് രാജ്യദ്രോഹ നിയമമെന്ന് തരൂർ പറഞ്ഞു. ഈ നൂറ്റാണ്ടിൽ ഇത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹ നിയമം റദ്ദാക്കാൻ ആറ് വർഷം മുൻപ് ആവശ്യപ്പെട്ടതാണെന്നും 2019 ലെ പ്രകടന പത്രികയിൽ കോൺഗ്രസ് ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.രാജ്യദ്രോഹ നിയമം അക്രമങ്ങൾ ചെറുക്കാനുള്ളതാണെന്നും ഇത് തിരിച്ചറിയാതെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസും ഭരണകൂടവും ദുരുപയോഗം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന സുപ്രീംകോടതി നിരീക്ഷണത്തോട് കോൺഗ്രസ് നൂറ് ശതമാനം യോജിക്കുന്നെന്നും തരൂർ പറഞ്ഞു