- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളർച്ച; താടി വളർന്ന മോദിയുടെ ചിത്രവുമായി ശശി തരൂർ
കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളർച്ച എന്ന അടിക്കുറിപ്പോടെ സമൂഹാധ്യമങ്ങളിൽ പ്രചാരം നേടിയ നരേന്ദ്ര മോദിയുടെ താടി വളർന്ന ഗ്രാഫിക് ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ന് രാവിലെയാണ് ഈ ചിത്രം ലഭിച്ചതെന്നും, വളരെ അർത്ഥവത്തായി ചിത്രികരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തത്.
ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ യൂണിറ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിലും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ‘പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത് സ്വന്തം പൗരന്മാർക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല.' തരൂർ ട്വിറ്ററിൽ കുറിച്ചു.
Received this morning- illustrates the point. pic.twitter.com/zdpc1WLf6E
- Shashi Tharoor (@ShashiTharoor) September 15, 2020
മറുനാടന് ഡെസ്ക്