- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനായി വാദിക്കാനെത്തിയ ഷോൺ ജോർജ്ജ് മനോരമ ചർച്ചയിൽ നിന്ന് പ്രതിഷേധിച്ച്ഇറങ്ങിപ്പോയി; ചർച്ചയിൽ അവസരം തന്നില്ലെന്ന് സ്ഥിരം പരാതി
തിരുവനന്തപുരം: ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ച വിധി തന്നെയായിരുന്നു ഇന്നത്തെ ചാനലുകളിലെ പ്രധാന ചർച്ച. മനോരമ ന്യൂസിലെ ചർച്ചയ്ക്കാണ് ഷോൺ ജോർജ്ജ് എത്തിയത്. പക്ഷേ പൂർത്തിയാക്കാനായില്ല, അവസരം നല്കുന്നില്ലെന്ന് ആരോപണവുമായി വേദി വിട്ടിറങ്ങി വനിതാ അഡ്വക്കേറ്റുൾപ്പടെയുള്ളവരാണ് പ്രമോദ് രാമൻ നയിച്ച ചർച്ചയിൽ ഉണ്ടായിരുന്നത്. ചർച്ച തുടങ്ങി മിനുട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ ഷോണിൽ എത്തി. അദ്ദേഹം വിശദീകരണത്തിനിടെ ചോദ്യങ്ങളും ഉണ്ടായി. എന്നാൽ ഇതിന് മറുചോദ്യങ്ങൾ ഉയർത്തിയപ്പോൾ തനിക്ക് മറുപടി പറയാൻ സമയം നല്കണമെന്നായി ഷോൺ. അടുത്ത അതിഥിയായ ആലപ്പി അഷറഫും ചർച്ചയിൽ സംസാരിച്ചപ്പോഴും ഷോണിനോട് അവതാരകൻ വിശദീകരണം ചോദിച്ചു. തന്നെയും പിതാവിനേയും സ്ത്രീവിരുദ്ധനും ദിലീപ് പക്ഷക്കാരനുമാക്കാൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഷോൺ ചർച്ചയിൽ ഉന്നയിച്ചത്. തെളിവുണ്ട് എന്നു പറയുന്നെങ്കിൽ എന്തിനാണ് പുതിയ സാക്ഷിയേയും കൊണ്ടുവന്നത്. പൊലീസ് ഏർപ്പാടാക്കിയ സാക്ഷിയാണ് ഇന്ന് അവതരിപ്പിച്ചത് എന്ന പരാമർശത്തിൽ നിന്നാണ് ഇറങ്ങി
തിരുവനന്തപുരം: ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ച വിധി തന്നെയായിരുന്നു ഇന്നത്തെ ചാനലുകളിലെ പ്രധാന ചർച്ച. മനോരമ ന്യൂസിലെ ചർച്ചയ്ക്കാണ് ഷോൺ ജോർജ്ജ് എത്തിയത്. പക്ഷേ പൂർത്തിയാക്കാനായില്ല, അവസരം നല്കുന്നില്ലെന്ന് ആരോപണവുമായി വേദി വിട്ടിറങ്ങി
വനിതാ അഡ്വക്കേറ്റുൾപ്പടെയുള്ളവരാണ് പ്രമോദ് രാമൻ നയിച്ച ചർച്ചയിൽ ഉണ്ടായിരുന്നത്. ചർച്ച തുടങ്ങി മിനുട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ ഷോണിൽ എത്തി. അദ്ദേഹം വിശദീകരണത്തിനിടെ ചോദ്യങ്ങളും ഉണ്ടായി. എന്നാൽ ഇതിന് മറുചോദ്യങ്ങൾ ഉയർത്തിയപ്പോൾ തനിക്ക് മറുപടി പറയാൻ സമയം നല്കണമെന്നായി ഷോൺ. അടുത്ത അതിഥിയായ ആലപ്പി അഷറഫും ചർച്ചയിൽ സംസാരിച്ചപ്പോഴും ഷോണിനോട് അവതാരകൻ വിശദീകരണം ചോദിച്ചു.
തന്നെയും പിതാവിനേയും സ്ത്രീവിരുദ്ധനും ദിലീപ് പക്ഷക്കാരനുമാക്കാൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഷോൺ ചർച്ചയിൽ ഉന്നയിച്ചത്. തെളിവുണ്ട് എന്നു പറയുന്നെങ്കിൽ എന്തിനാണ് പുതിയ സാക്ഷിയേയും കൊണ്ടുവന്നത്. പൊലീസ് ഏർപ്പാടാക്കിയ സാക്ഷിയാണ് ഇന്ന് അവതരിപ്പിച്ചത് എന്ന പരാമർശത്തിൽ നിന്നാണ് ഇറങ്ങിപ്പോക്കിന് ഇടയാക്കിയ നാടകങ്ങളിലേയ്ക്ക എത്തിയത്
ഷോണിന്റെ ഇറങ്ങിപ്പോക്ക് സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട് . ഉത്തരം മുട്ടിയാണ് ഷോൺ ഇറങ്ങിപ്പോയതെന്നാണ് പ്രധാന ആരോപണം. ഇരുന്നിരുന്നെങ്കിൽ കുറേക്കൂടി മണ്ടത്തരം കേൾക്കാമായിരുന്നു എന്നും ചിലർ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ചിരിച്ചു മരിക്കാൻ വായോ എന്ന് സംഭവത്തെ സരസമായി കണ്ടവരുമുണ്ട്