- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂഗോ ഷാവെസിന്റെ മരണം വെനിസ്വലയുടെ സ്വപ്നങ്ങൾ കെടുത്തി; പകുതിയോളം കുട്ടികൾ പട്ടിണി കിടന്ന് വലയുന്നു; നേരിടുന്നത് ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ വലിയ പട്ടിണി
ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വലയിൽ സോഷ്യലിസം കെട്ടിപ്പടുക്കാനായി തന്റെ ജീവിതം ഉഴിഞ്ഞ് വച്ചിരുന്ന ഇവിടുത്തെ പ്രസിഡന്റ് ഹ്യൂഗോ ഷാവെസിന്റെ മരണം ഈ രാജ്യത്തെ കടുത്ത ദുരിതത്തിലേക്ക് കൂപ്പ് കുത്തിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തിന്റെ സമത്വ സ്വപ്നങ്ങൾ കെട്ടുപോയിരിക്കുകയാണ്. ഇവിടുത്തെ പകുതിയോളം കുട്ടികൾ പട്ടിണി കിടന്ന് വലയുകയാണ്. ചുരുക്കിപ്പറഞ്ഞാൽ വെനിസ്വല ഇപ്പോൾ നേരിടുന്നത് ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ വലിയ പട്ടിണിയാണ്. പോഷകാഹാരക്കുറവ് മൂലം നരകയാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഇവിടെ നാൾക്ക് നാൾ വർധിച്ച് വരുകയാണ്. തലസ്ഥാനമായ കാരകാസിൽ മാത്രം ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഇത്തരത്തിലുള്ള 65 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ജെ.എം.ഡി ലോസ് റിയോസ് എന്ന കുട്ടികളുടെ ആശുപത്രിയിലെ ചീഫ് ന്യൂട്രീഷനായ ഡോ. ഇൻഗ്രിഡ് സോറ്റോ വെളിപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ എത്തിയ കുട്ടികളുട
ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വലയിൽ സോഷ്യലിസം കെട്ടിപ്പടുക്കാനായി തന്റെ ജീവിതം ഉഴിഞ്ഞ് വച്ചിരുന്ന ഇവിടുത്തെ പ്രസിഡന്റ് ഹ്യൂഗോ ഷാവെസിന്റെ മരണം ഈ രാജ്യത്തെ കടുത്ത ദുരിതത്തിലേക്ക് കൂപ്പ് കുത്തിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തിന്റെ സമത്വ സ്വപ്നങ്ങൾ കെട്ടുപോയിരിക്കുകയാണ്. ഇവിടുത്തെ പകുതിയോളം കുട്ടികൾ പട്ടിണി കിടന്ന് വലയുകയാണ്. ചുരുക്കിപ്പറഞ്ഞാൽ വെനിസ്വല ഇപ്പോൾ നേരിടുന്നത് ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ വലിയ പട്ടിണിയാണ്. പോഷകാഹാരക്കുറവ് മൂലം നരകയാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഇവിടെ നാൾക്ക് നാൾ വർധിച്ച് വരുകയാണ്. തലസ്ഥാനമായ കാരകാസിൽ മാത്രം ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
ഈ വർഷം മാത്രം ഇത്തരത്തിലുള്ള 65 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ജെ.എം.ഡി ലോസ് റിയോസ് എന്ന കുട്ടികളുടെ ആശുപത്രിയിലെ ചീഫ് ന്യൂട്രീഷനായ ഡോ. ഇൻഗ്രിഡ് സോറ്റോ വെളിപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ എത്തിയ കുട്ടികളുടെ എണ്ണം വെറും 35 ആയിരുന്നു. വേണ്ടത്ര ഭക്ഷണം കഴിക്കാനില്ലാത്തതിനാൽ അടുത്തിടെ 14 വയസിന് താഴെയുള്ള ഏഴ് കുട്ടികൾ ഈ സോഷ്യലിസ്റ്റ് രാജ്യത്തിൽ മരിച്ച് വീണിട്ടുണ്ട്. ഇത്തരത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ചെറിയ കുട്ടികളുടെ എണ്ണം വർധിച്ച് വരുന്നുവെന്നും ഇത് ദയനീയമായ അവസ്ഥയാണെന്നുമാണ് ഫോക്സ് ന്യൂസ് ലാറ്റിനോയ്ക്ക് വേണ്ടിയുള്ള റിപ്പോർട്ടിൽ ഫ്രീലാൻസ് ജേർണലിസ്റ്റായ മരിയ എമില ജോർജ് വെളിപ്പെടുത്തുന്നത്.
മുതിർന്ന ആൾക്ക് പോഷകക്കുറവുണ്ടായാൽ അതയാളുടെ മസ്തിഷ്‌ക വളർച്ചയെയും വികാസത്തെയും ബാധിക്കില്ലെന്നനും എന്നാൽ ഒരു കുട്ടിയുടെ ആദ്യനാളുകളിൽ ഇത്തരത്തിലുള്ള അവസ്ഥയുണ്ടായാൽ അത് ഓർമശക്തി, ഏകാഗ്രത, പഠനം തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നുമാണ് ഡോ. സോറ്റോ പറയുന്നത്. സുലിയ സ്റ്റേറ്റിലെ മാരാകെയ്ബോ എന്ന നഗരത്തിൽ അഞ്ച് വയസുകാരിയായ മരിയ ഡെൽ കാർമെനെ സെറിബ്രൽ പാൾസി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടിയാണിത്. ഏയ്ജലെസ് ചിക്യുൻക്യുറെനോസ് ഫൗണ്ടേൻ മുൻകൈയെടുത്താണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.വേണ്ടത്ര ഭക്ഷണമില്ലാതെ ദുരിതാവസ്ഥയിലായ മറ്റ് 12 കുട്ടികളെ കൂടി ഫൗണ്ടേഷൻ സംരക്ഷിക്കുന്നുവെന്നാണ് ഈ സംഘടനയിലെ കരോലിനെ ലോപെസ് വെളിപ്പെടുത്തുന്നത്.