- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ കയ്യിലെടുക്കുമ്പോൾ അവളുടെ മൃതദേഹത്തിൽ 200 പുഴുക്കളുണ്ടായിരുന്നു; ലോകത്ത് ഒരു പിതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരനുഭവം വിവരിച്ച് ഹരിയാനയിലെ പിതാവ്; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയോട് യുവാവ് പ്രതികാരം ചെയ്തത് അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി മൃതദേഹം പട്ടികൾക്കു വലിച്ചെറിഞ്ഞ്
ചണ്ഡിഗഡ്: ലോകത്ത് ഒരു പിതാവിനും നേരിടേണ്ടിവരാത്ത അനുഭവമാണ് ഹരിയാനയിലെ മഹേന്ദർ സിംഗിന് ഉണ്ടായത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട്, തെരുവുപട്ടികൾക്ക് തിന്നാൽ വലിച്ചെറിഞ്ഞ, പുഴുക്കൾ അരിക്കുന്ന സ്വന്തം മകളുടെ മൃതദേഹം തിരിച്ചറിയുക. എത്ര മറക്കാൻ ശ്രമിച്ചാലും ആ കാഴ്ച കൺമുന്നിൽനിന്നു പോകില്ലെന്ന് ഈ നിർദ്ധനപിതാവ് കരഞ്ഞുകൊണ്ടു പറയുന്നു. മഹേന്ദ്രസിംഗിന്റെ 22 വയസുള്ള മകളാണ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വിവാഹാഭ്യർത്ഥന നിരസിച്ച കാമുകൻ സുഹൃത്തിനൊപ്പം യുവതിയെ തട്ടിക്കൊണ്ടുപോയി കാട്ടിൽവച്ച് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനിടെ കൊല്ലപ്പെട്ട മൃതദേഹം തെരുവു പട്ടികൾക്കായി വലിച്ചെറിഞ്ഞു. പൊലീസ് കണ്ടെടുത്ത മൃതദേഹം ആശുപത്രിയിൽവച്ചാണ് മഹേന്ദർ സിങ് തിരിച്ചറിഞ്ഞത്. മകളുടെ മൃതദേഹം ആശുപത്രിക്കാർ ഒരു ചവറ്റുവീപ്പയിലാണ് ഇട്ടിരുന്നതെന്നും പിതാവ് പറയുന്നു. ടേബിളിൽ കിടത്താൻ പോലും ആശുപത്രി അധികൃതർ തയാറായില്ല. ഞാൻ അവളെ കയ്യിലെടുത്തു. അവൾ ഇട്ടിരുന്ന വസ്ത്രവും മരിക്കുന്നതിന്
ചണ്ഡിഗഡ്: ലോകത്ത് ഒരു പിതാവിനും നേരിടേണ്ടിവരാത്ത അനുഭവമാണ് ഹരിയാനയിലെ മഹേന്ദർ സിംഗിന് ഉണ്ടായത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട്, തെരുവുപട്ടികൾക്ക് തിന്നാൽ വലിച്ചെറിഞ്ഞ, പുഴുക്കൾ അരിക്കുന്ന സ്വന്തം മകളുടെ മൃതദേഹം തിരിച്ചറിയുക. എത്ര മറക്കാൻ ശ്രമിച്ചാലും ആ കാഴ്ച കൺമുന്നിൽനിന്നു പോകില്ലെന്ന് ഈ നിർദ്ധനപിതാവ് കരഞ്ഞുകൊണ്ടു പറയുന്നു.
മഹേന്ദ്രസിംഗിന്റെ 22 വയസുള്ള മകളാണ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വിവാഹാഭ്യർത്ഥന നിരസിച്ച കാമുകൻ സുഹൃത്തിനൊപ്പം യുവതിയെ തട്ടിക്കൊണ്ടുപോയി കാട്ടിൽവച്ച് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനിടെ കൊല്ലപ്പെട്ട മൃതദേഹം തെരുവു പട്ടികൾക്കായി വലിച്ചെറിഞ്ഞു. പൊലീസ് കണ്ടെടുത്ത മൃതദേഹം ആശുപത്രിയിൽവച്ചാണ് മഹേന്ദർ സിങ് തിരിച്ചറിഞ്ഞത്.
മകളുടെ മൃതദേഹം ആശുപത്രിക്കാർ ഒരു ചവറ്റുവീപ്പയിലാണ് ഇട്ടിരുന്നതെന്നും പിതാവ് പറയുന്നു. ടേബിളിൽ കിടത്താൻ പോലും ആശുപത്രി അധികൃതർ തയാറായില്ല. ഞാൻ അവളെ കയ്യിലെടുത്തു. അവൾ ഇട്ടിരുന്ന വസ്ത്രവും മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് അമ്മ സമ്മാനിച്ച മാലയും കണ്ട് ഇത് സ്വന്തം മകൾതന്നെയെന്നു തിരിച്ചറിഞ്ഞു. ഞാൻ അവളെ എടുക്കുമ്പോൾ അവളുടെ ശരീരത്തിൽ ഇരുന്നൂറോളം പുഴുക്കളുണ്ടായിരുന്നു. നാലു മണിക്കൂർ എടുത്താണ് പുഴുക്കളെ നീക്കം ചെയ്തത്- മഹേന്ദർ സിങ് പറയുന്നു.
സോനിപത് സ്വദേശിനായ യുവതിയെ ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് തട്ടിക്കൊണ്ടുപോയത്. തുടർച്ചയായി വിവാഹഭ്യർത്ഥ നിരസിച്ച സുമിത് കുമാർ യുവതിയോടു പ്രതികാരം തീർക്കുകയായിരുന്നു. സുഹൃത്തായ വികാസിന്റെ സഹായവും സുമിതിനു ലഭിച്ചു. ഒരു വർഷത്തോളമായി സുമിത് യുവതിയോടു വിവാഹാഭ്യർ്ത്ഥന നടത്തുന്നു. യുവതി ഇത് തുടർച്ചയായി നിരസിച്ചു. അടുത്തുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ചെറിയ ജോലിയാണ് യുവതി ചെയ്തിരുന്നത്. സംഭവദിവസം രാവിലെ വീട്ടിൽനിന്നിറങ്ങിയ യുവതി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതിയെ സുമിതും സുഹൃത്തും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിൽ കയറ്റും മുമ്പ് ഇഷ്ടികയ്ക്ക് ഇടിച്ച് മുഖം വികൃതമാക്കിയിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇരുവരും ചേർന്ന് 60 കിലോമീറ്റർ അകലെയുള്ള വനത്തിലെത്തിച്ചാണ് പീഡനം നടത്തിയത്. യുവതിയുടെ വയറ്റിൽ മുള്ളുകമ്പി തിരുകിക്കയറ്റുകയും മുടികൾ പിഴുതെടുക്കുകയും ചെയ്തു. സ്വകാര്യഭാഗങ്ങളിലും പറഞ്ഞറിയിക്കാനാവാത്ത പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത്. പീഡനത്തിനിടെ കൊല്ലപ്പെട്ട യുവതിയെ തെരുവു പട്ടികൾക്ക് തിന്നാനായി വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
തന്റെ മകൾക്ക് ഡോക്ടർ അകാനായിരുന്നു ആഗ്രഹമെന്നും അതിനു പണമുണ്ടാക്കാൻ അവൾ കഠിനാധ്വാനം ചെയ്യുകയായിരുന്നുവെന്നും അമ്മ ബെയ്ദ് കൗർ പറയുന്നു. ഇത്രയും ഭയാനകമായ ഒരു സംഭവം താൻ ഇതിനു മുമ്പു കേട്ടിട്ടില്ല. മകൾക്കു നീതി ലഭിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്നും ഈ അമ്മ പറയുന്നു.