- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒറ്റയ്ക്ക് ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് ധൈര്യമായി ഹോട്ടലിൽ താമസിച്ച് ക്ഷേത്ര ദർശനം നടത്താം; കൂട്ടിന് ആളില്ലാതെ എത്തുന്നവർക്കായി ഷീ ലോഡ്ജ് വരുന്നു; ക്ഷേത്ര ദർശനത്തിനും അഭിമുഖത്തിനുമെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുന്നത് നഗരസഭ; ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാകാനൊരുങ്ങുന്ന പദ്ധതിയുടെ ചെലവ് നാല് കോടി
തൃശ്ശൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഷീ ലോഡ്ജുകൾ ആരംഭിക്കുന്നു.ഗുരുവായൂർ നഗരസഭയുടെ സ്ത്രീസൗഹൃദപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഷീ ലോഡ്ജ് പദ്ധതി ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറിയുമായി നഗരസഭാധികൃതർ ചർച്ച നടത്തിയിരുന്നു. ഗുരുവായൂർ വടക്കേ ഔട്ടർ റിങ് റോഡിലുള്ള അഗതിമന്ദിരത്തിനടുത്ത് 28 സെന്റ് സ്ഥലത്ത് മൂന്നുനിലകളിലാണ് പണിയുന്നത്. ഷെൽട്ടർ ഫോർ ലേഡീസ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിർമ്മാണച്ചെലവ് നാലുകോടി. 13,000 ചതുരശ്രയടി വിസ്തൃതി ഉണ്ടാകും. 70 പേർക്ക് താമസിക്കാം. സൗജന്യനിരക്ക് ഏർപ്പെടുത്തും. താഴെ 'അന്നം' എന്ന പേരിൽ റസ്റ്റോറന്റ്. അത് സ്ത്രീകൾ തന്നെയാണ് ഏറ്റെടുത്തു നടത്തുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റയ്ക്കു തൊഴാൻ വരുന്ന ഭക്തകൾക്കും ജോലി, ഇന്റർവ്യൂ, പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്നവർക്കും വളരെ ഉപകാരവും സുരക്ഷിതവുമായിരിക്കും ഷീ ലോഡ്ജ്. പെട്ടെന്ന് വാഹനം കിട്ടാത്ത ബുദ്ധ
തൃശ്ശൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഷീ ലോഡ്ജുകൾ ആരംഭിക്കുന്നു.ഗുരുവായൂർ നഗരസഭയുടെ സ്ത്രീസൗഹൃദപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഷീ ലോഡ്ജ് പദ്ധതി ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറിയുമായി നഗരസഭാധികൃതർ ചർച്ച നടത്തിയിരുന്നു.
ഗുരുവായൂർ വടക്കേ ഔട്ടർ റിങ് റോഡിലുള്ള അഗതിമന്ദിരത്തിനടുത്ത് 28 സെന്റ് സ്ഥലത്ത് മൂന്നുനിലകളിലാണ് പണിയുന്നത്. ഷെൽട്ടർ ഫോർ ലേഡീസ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിർമ്മാണച്ചെലവ് നാലുകോടി. 13,000 ചതുരശ്രയടി വിസ്തൃതി ഉണ്ടാകും. 70 പേർക്ക് താമസിക്കാം. സൗജന്യനിരക്ക് ഏർപ്പെടുത്തും. താഴെ 'അന്നം' എന്ന പേരിൽ റസ്റ്റോറന്റ്. അത് സ്ത്രീകൾ തന്നെയാണ് ഏറ്റെടുത്തു നടത്തുക.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റയ്ക്കു തൊഴാൻ വരുന്ന ഭക്തകൾക്കും ജോലി, ഇന്റർവ്യൂ, പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്നവർക്കും വളരെ ഉപകാരവും സുരക്ഷിതവുമായിരിക്കും ഷീ ലോഡ്ജ്. പെട്ടെന്ന് വാഹനം കിട്ടാത്ത ബുദ്ധിമുട്ടുകളോ യാത്രാപ്രശ്നങ്ങളോ ഉണ്ടായാലും സ്ത്രീകൾ ഭയക്കേണ്ട, അവർക്ക് ഈ സ്ഥാപനം കരുതലായുണ്ടാകും.
ഊരാലുങ്കൽ ലേബർ സൊസൈറ്റിയെയാണ് നിർമ്മാണം ഏൽപ്പിക്കുക. നഗരസഭയുടെ ബജറ്റിലുള്ള പദ്ധതിയാണിത്. ആറുമാസത്തിനകം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൺ പി.കെ. ശാന്തകുമാരിയും വൈസ് ചെയർമാൻ കെ.പി. വിനോദും അറിയിച്ചു.