- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
17വർഷമായി ഇംഗണ്ടിൽ ജോലി; ശമ്പളം എത്തിയത് ജോയിന്റ് അക്കൗണ്ടിൽ; ചെറിയ ആവശ്യത്തിന് പോലും ഭർത്താവിന്റെ കാലു പിടിക്കേണ്ട ഗതികേട്; മരിക്കുന്നതിന് മുമ്പ് എനിക്കിനി പിടിച്ചു നിൽക്കാൻ വയ്യ എന്ന് വ്യക്തമാക്കി ബന്ധുവിനും കൂട്ടുകാരിക്കും ശബ്ദ സന്ദേശം; പൊൻകുന്നത്തുകാരി ഷീജയുടെ ആത്മഹത്യയിൽ വില്ലൻ ബൈജു; ഗുരുതര ആരോപണവുമായി ബന്ധുക്കൾ
പൊൻകുന്നം: ഷീജ ഇംഗ്ലണ്ടിലെ വീട്ടിൽ കഴിഞ്ഞിരുന്നത് വലിയ മാനസിക ബുദ്ധിമുട്ടുകളോടെയയായിരുന്നെന്നും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അടുത്ത ബന്ധുവിനും കൂട്ടുകാരിക്കും കരഞ്ഞുകൊണ്ട് , എനിക്കിനി പിടിച്ചുനിൽക്കാൻ വയ്യ എന്ന് വ്യക്തമാക്കി വാട്സാപ്പ് സന്ദേശം അയച്ചിരുന്നെന്നും വെളിപ്പെടുത്തൽ. മനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ: ആയുഷ്, ധനുഷ്. പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതും സംശയം കൂട്ടി.
ഷീജയ്ക്ക് വീട്ടിൽ യാതൊരുവിധത്തിലുള്ള സ്വാതന്ത്ര്യവും ഭർത്താവ് അനുവദിച്ചു നൽകിയിരുന്നില്ലന്നാണ് അടുത്ത ബന്ധുക്കളുടെ വെളിപ്പെടുത്തലുകളിൽ നിന്നും വ്യക്തമാവുന്നത്. കൃഷ്ണൻ കുട്ടി - ശ്യാമള ദമ്പതികളുടെ മുത്തമകളാണ് ഷീജ. 17 വർഷമായി ഇംഗ്ലണ്ടിൽ ഭർത്താവുമൊരുമിച്ച് താമസിച്ചുവരികയായിരുന്നു. കൃഷ്ണൻ കുട്ടി പൊൻകുന്നം ശ്രേയസ് സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ് ശ്യാമള ഇടയ്ക്ക് ഷീജയോടൊപ്പം താമസിച്ചിരുന്നു.
ശബളമെത്തിയിരുന്നത് രണ്ടുപേരുടെയും ജോയിന്റ് അക്കൗണ്ടിലാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം. തന്റെ ചെറിയ ആവശ്യങ്ങൾക്കു പോലും പണം ചിലവഴിക്കണമെങ്കിൽ ഭർത്താവിന്റെ അനുമതി വേണമെന്നതായിരുന്നു തന്റെ സ്ഥിതിയെന്ന് ഷീജി നേരത്തെ കുടംബാംഗങ്ങളെ അറിയിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനുുപോലും തനിക്ക് സ്വാതന്ത്ര്യമില്ലാത്ത ഗതികേടിലാണ് ജീവിതമെന്നും കുറ്റപ്പെടുത്തലുകൾ അതിരുകടന്നിരുന്നതായും ഷീജ ഉറ്റവരിൽ ചിലരോട് വെളിപ്പെടുത്തിയിരുന്നു.
ഷീജയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഷീജയുടെ അമ്മാവൻ മധുവാണ് ഇക്കാര്യം മറുനാടനോട് വിശദീകരിച്ചത്. നാട്ടിലെ 6-7 ലക്ഷം രൂപ ശമ്പളം അവൾക്കവിയെയുണ്ട്. എങ്കിലും നാട്ടിലെത്തിയാൽ തിരിച്ചുപോണെമെങ്കിൽ അവൾക്ക്(ഷീജ)അമ്മയുടെ ആഭരണങ്ങൾ പണയപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നും വിമാനം കയറുമ്പോൾ പണം അക്കൗണ്ടിൽ ഇടാമെന്നൊക്കെ അവൻ പറയും പക്ഷേ ഇട്ടുകൊടുക്കാറില്ല-മധു പറയുന്നു.
18 മണിക്കൂർ വരെ ജോലി ചെയ്തിട്ടുവന്നാലും അവൾക്ക് അവൻ ഒരു സ്വസ്തയും നൽകിയിരുന്നില്ലന്ന് അവൾ പറഞ്ഞ് അറിയാം. വീട്ടിൽ നിസ്സാരകാര്യങ്ങൾക്കുപോലും അവളെ കുറ്റപ്പെടുത്തുക അവന്റെ (ഭർത്താവ് )പതിവാണ്. അവന്റെയോ കൂട്ടികളുടെയോ എന്തെങ്കിലും കാര്യത്തിൽ താമസമുണ്ടായാൽ നീ ഒരു മണിക്കൂർ നേരത്തെ എഴുന്നേറ്റുകൂടായിരുന്നോ എന്നുചോദിക്കുമായിരുന്നെന്നും അവൾ വെളിപ്പെടുത്തിയിരുന്നു-ഇതാണ് മരണത്തിൽ കുടുംബത്തിന് സംശയം തോന്നാൻ കാരണമായി പറയുന്നത്.
അവന്റെ നാട് രാമപുരം അമലകരയാണ്. അവിടെ വേണ്ടുവോളം വസ്തുവകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിലും കെട്ടിടങ്ങളും ഫ്ലാറ്റുകളുമെല്ലാം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിൽ നല്ലപിള്ള ചമയുന്നതിനാണ് അവൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ വാർത്തകൾ പുറത്തുവരാൻ അവൻ പരാമാവധി ശ്രമിക്കുകയാണ്. വാട്സാപ്പ് സന്ദേശം ലഭിച്ചയുടൻ ഞങ്ങൾ അവനെ വിളിച്ചു. എടുത്തില്ല. അവളുടെ ഫോണിലേയ്ക്കും മക്കളുടെ ഫോണിലേയ്ക്കുമെല്ലാം മാറി മാറി വിളിച്ചു. യാതൊരുപ്രതികരണവുമുണ്ടായില്ല. പിന്നെ അവിടെ ജോലിചെയ്യുന്ന മലയാളികളിൽ പരെയും തേടിപ്പിടിച്ച് വിളിച്ചപ്പോഴാണ് കൂട്ടുകാരിക്കയച്ച വാട്സാപ്പ് സന്ദേശത്തെക്കുറിച്ചും അവൾക്ക് സംഭവിച്ച ദുർഗതിയെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ ലഭിച്ചത്-ഷീജയുടെ അമ്മാവൻ മധു പറയുന്നു.
പൊൻകുന്നം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇതുവരൈയുള്ള കാര്യങ്ങൾ കേന്ദ്രവിദേശകാര്യ സഹ മന്ത്രി വീ. മരളിധരനെ ധരിപ്പിച്ചിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി. നാട്ടിലെത്തിയാൽ തിരിച്ചു പേകുകാൻ മാതാവിന്റെ ആഭരണങ്ങൾ വരെ പണയപ്പെടുത്തേണ്ട ഗതികേടും ഷീജയ്ക്കുണ്ടായിരുന്നതായിട്ടാണ് ഇവർ വെളിപ്പെടുത്തുന്നത്.
മറുനാടന് മലയാളി ലേഖകന്.