- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ദുരിതബാധിതർക്ക് വേണ്ടി ക്രിസ്തുമസ് ആഘോഷിക്കാൻ മക്കൾ നൽകിയ അരലക്ഷം രൂപ സംഭാവന ചെയത് ഒരു അമ്മ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും; നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോൾ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകുമെന്ന ചിന്തയിലാണ് തുക നൽകാൻ തീരുമാനിച്ചതെന്ന് ഷീലാമ്മ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി ക്രിസ്തുമസ് ആഘോഷിക്കാൻ മക്കൾ നൽകിയ അരലക്ഷം രൂപ സംഭാവന നൽകി മാതൃക കാട്ടിയൊരമ്മ. കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ ശ്രേയസിലെ ഷീല ആന്റണിയാണ് തന്റെ 87 വയസ്സിൽ ഈ ഒരു പുണ്യപ്രവർത്തി നടത്തിയത്. തുക വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോടൊപ്പം സെക്രട്ടറിയേറ്റിലെത്തി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.മക്കൾ അയച്ച് തന്ന പണം കിട്ടിയപ്പോൾ ഓഖി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോധനമാണ് ഓർമ്മ വന്നത്. നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോൾ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകും. എങ്ങനെ ഈതുക അവരിൽ ഫലപ്രദമായി എത്തിക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത് എന്നാണ് ഷീലാമ്മ പറയുന്നത്. കൊല്ലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ ഷീലാമ്മയെന്ന് വിളിക്കുന്ന ഷീല ആന്റണിക്ക് കൊല്ലത്തും ആഫ്രിക്കയിലും ബിസിനസ് നടത്തുന്ന മകൻ റോയ് ആന്റണിയും മകൾ ഡോളി ജോസും ക്രിസ്തു
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി ക്രിസ്തുമസ് ആഘോഷിക്കാൻ മക്കൾ നൽകിയ അരലക്ഷം രൂപ സംഭാവന നൽകി മാതൃക കാട്ടിയൊരമ്മ. കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ ശ്രേയസിലെ ഷീല ആന്റണിയാണ് തന്റെ 87 വയസ്സിൽ ഈ ഒരു പുണ്യപ്രവർത്തി നടത്തിയത്.
തുക വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോടൊപ്പം സെക്രട്ടറിയേറ്റിലെത്തി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.മക്കൾ അയച്ച് തന്ന പണം കിട്ടിയപ്പോൾ ഓഖി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോധനമാണ് ഓർമ്മ വന്നത്. നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോൾ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകും. എങ്ങനെ ഈതുക അവരിൽ ഫലപ്രദമായി എത്തിക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത് എന്നാണ് ഷീലാമ്മ പറയുന്നത്.
കൊല്ലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ ഷീലാമ്മയെന്ന് വിളിക്കുന്ന ഷീല ആന്റണിക്ക് കൊല്ലത്തും ആഫ്രിക്കയിലും ബിസിനസ് നടത്തുന്ന മകൻ റോയ് ആന്റണിയും മകൾ ഡോളി ജോസും ക്രിസ്തുമസ് അടിച്ച് പൊളിക്കാനായി അമ്മയ്ക്ക് നൽകിയതാണ് അരലക്ഷം രൂപ.
ചെറുപ്പത്തിൽ തന്നെ പൊതു പ്രവർത്തകനായ അച്ഛൻ ഒ. ആന്റണി പാവങ്ങളെ സഹായിക്കുന്നത് കണ്ടാണ് ഷീല ആന്റണി വളർന്നത്. 5,000 ത്തോളം വിധവകൾ ഉള്ള സംഘടനയുടെ പ്രസിഡന്റാണ് ഷീല ആന്റണി. ഈ വിധവകളുടെ മക്കളായ 15 പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. 17 വിദ്യാർത്ഥിനികൾക്ക് എഞ്ചിനീയറിങ്, എം.ബി.എ. ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നൽകി. ഇപ്പോൾ 13 പേരെ പഠിപ്പിക്കുന്നു. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്ന ട്രാക്കിലെ ആജീവാനാന്ത അംഗമാണ്. വിമൺ കൗൺസിൽ അംഗം, ഇന്നർ വീൽസ് ക്ലബ്ബ്, കാത്തലിക് വെൽഫെയർ അസോസിയേഷൻ എന്നിവയിലും അംഗത്വമുണ്ട്. ജനോപകാര പ്രവർത്തനങ്ങൾ ഒന്ന് ചെയ്താൽ അതിന്റെ ഫലം പത്തായി കിട്ടുമെന്നാണ് ഷീലാമ്മ വിശ്വസിക്കുന്നത്.