- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷീല ജോസഫ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്
ന്യൂയോർക്ക്: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി ന്യൂയോർക്കിൽ നിന്നുമുള്ള മറ്റൊരു വനിതാ സ്ഥാനാർത്ഥിയും രംഗത്ത്.മിഡ് ഹഡ്‌സൺ മലയാളീ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷീല ജോസഫ് ആണ് മുതിര്ന്ന ഫൊക്കാന നേതാക്കളുടെ അനുഗ്രഹാശംസകളോടെ ആദ്യമായി നാഷണൽ കമ്മിറ്റിയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മിഡ് ഹഡ്‌സൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഷീല കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ഫൊക്കാന അംഗം എന്ന നിലയിൽ നടത്തിയിട്ടുള്ള നിസ്വാർത്ഥവും അർപ്പണബോധത്തോടെയുമുള്ള സേവനങ്ങളുമാണ് ഷീലയെ മുതിർന്ന ഫൊക്കാന നേതാക്കളുടെ പ്രീതിക്ക് പാത്രമാക്കിയത്. ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിൽ വേപ്പിൻഗേര്‌സ് ഫോൾസിൽ താമസിക്കുന്ന ഷീല ജോസഫ് തൊടുപുഴ വളമറ്റം സ്വദേശിനി യാണ്. 28 വര്ഷം മുൻപ് അമേരിക്കയിൽ കുടിയേറിയ കേരള പൊലീസിൽ ഉദ്യോഗസ്ഥനിയിരുന്ന എ.വി. ബേബിയുടെയും തങ്കമ്മയുടെയും മകളായ ഷീല നല്ലൊരു ഗായികയും നർത്തകയുമാണ്.ഡചെസിലെ സെയിന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് പള്ളിയിലെ ക്വയർ അംഗമായിരുന്ന ഷീല അവിടെ പ
ന്യൂയോർക്ക്: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി ന്യൂയോർക്കിൽ നിന്നുമുള്ള മറ്റൊരു വനിതാ സ്ഥാനാർത്ഥിയും രംഗത്ത്.മിഡ് ഹഡ്‌സൺ മലയാളീ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷീല ജോസഫ് ആണ് മുതിര്ന്ന ഫൊക്കാന നേതാക്കളുടെ അനുഗ്രഹാശംസകളോടെ ആദ്യമായി നാഷണൽ കമ്മിറ്റിയിലേക്ക് രംഗപ്രവേശനം നടത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി മിഡ് ഹഡ്‌സൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഷീല കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ഫൊക്കാന അംഗം എന്ന നിലയിൽ നടത്തിയിട്ടുള്ള നിസ്വാർത്ഥവും അർപ്പണബോധത്തോടെയുമുള്ള സേവനങ്ങളുമാണ് ഷീലയെ മുതിർന്ന ഫൊക്കാന നേതാക്കളുടെ പ്രീതിക്ക് പാത്രമാക്കിയത്.
ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിൽ വേപ്പിൻഗേര്‌സ് ഫോൾസിൽ താമസിക്കുന്ന ഷീല ജോസഫ് തൊടുപുഴ വളമറ്റം സ്വദേശിനി യാണ്. 28 വര്ഷം മുൻപ് അമേരിക്കയിൽ കുടിയേറിയ കേരള പൊലീസിൽ ഉദ്യോഗസ്ഥനിയിരുന്ന എ.വി. ബേബിയുടെയും തങ്കമ്മയുടെയും മകളായ ഷീല നല്ലൊരു ഗായികയും നർത്തകയുമാണ്.ഡചെസിലെ സെയിന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് പള്ളിയിലെ ക്വയർ അംഗമായിരുന്ന ഷീല അവിടെ പള്ളി കമ്മിറ്റി അംഗവുമായിരുന്നു മറ്റൊരു യുവ വനിത നാഷണൽ കമ്മിറ്റി അംഗം കൂടി ടീമിൽ അംഗമാകുന്നതോടെ ഭരണസമിതിയുടെ പ്രവർത്തനഞങ്ങൾക്കു മുതൽക്കൂട്ടാകുമെന്ന് ഷീലയുടെ സ്ഥാനാര്ഥിത്വത്തിനു പിന്തുണയേകിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവൻ ബി. നായർ പറഞ്ഞു.
ഷീലയെപോലുള്ള യുവ വനിതകൾ ഫൊക്കാനയിലേക്കു കടന്നു വരുന്നത് ഫൊക്കാനയുടെ വളർച്ചയുടെ പുതിയ ദിശാബോധം വെളിവാക്കുന്നതാണെന്നും യുവരക്തം നിറഞ്ഞ പുതിയ കമ്മിറ്റിക്കു ജനോപകാരപ്രദവും നൂതനവുമായ പല പ്രവർത്തനങ്ങളും കാഴ്ച വെക്കാൻ കഴിയുമെന്നുള്ളതിനുള്ള തെളിവുമാണെന്നും ഫൊക്കാനയുടെ ട്രെഷറർ സ്ഥാനര്തിത്വം പ്രഖ്യാപിച്ച ന്യൂജേഴ്സിയിൽ നിന്നുള്ള സജിമോൻ ആന്റണി പറഞ്ഞു.
ന്യൂയോർക്കിൽ സർട്ടിഫൈഡ് മെഡിക്കൽ റെക്കോർഡ് ബില്ലിങ് ആൻഡ് കോഡിങ്ങ് സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയുന്ന ഷീല നേരത്തെ തന്നെ ആരോഗ്യ പരിരക്ഷ മേഖലയിൽ ജോലി ചെയ്തിരുന്നു. ന്യൂയോർക്കിൽ ഫർമസിസ്‌റ് ആയി ജോലി ചെയ്യുന്ന ഭർത്താവ് എലിയാസ് ജോസഫ് വയനാട് സുൽത്താൻബത്തേരി സ്വദേശിയാണ്. കോളേജ് വിദ്യാർത്ഥികളായ ക്രിസ്റ്റിന ജോസഫ്, ആഷ്ലി ജോസഫ് എന്നിവർ മക്കളാണ്.