- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീന ബോറയുടെ പ്രേതം ഉദ്യോഗസ്ഥരെയും വേട്ടയാടുന്നോ? കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; കഴുത്തറത്തനിലയിൽ മൃതദേഹം കണ്ടത് വസതിയിൽ; മകനെയും കാണാനില്ല
മുംബൈ : വിവാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മുബൈയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘത്തിലെ ഇൻസ്‌പെക്ടർ ധ്യാനേശ്വർ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലാണ് സംഭവം. ഇവരുടെ 21 വയസുള്ള മകനെ കാണാനില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വർ ഗനോറാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് ധ്യാനേശ്വർ വീട്ടിലെത്തി നിരവധി തവണ ബെല്ല് അടിച്ചു വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോൺ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഭാര്യയും മകനും പുറത്തു പോയതാണെന്ന സംശയത്തിൽ അദ്ദേഹം വീടിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. എന്നാൽ പുലർച്ചെ ഒരു മണിയോടെ വീടിന്റെ വാതിലിനു സമീപത്തെ ചവിട്ടുകുട്ടയിൽ നിന്നും താക്കോൽ കണ്ടു. തുടർന്ന് വീടിനകത്ത് കയറിയ ധ്യാനേശ്വർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ
മുംബൈ : വിവാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മുബൈയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘത്തിലെ ഇൻസ്‌പെക്ടർ ധ്യാനേശ്വർ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിനു കുത്തേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലാണ് സംഭവം. ഇവരുടെ 21 വയസുള്ള മകനെ കാണാനില്ല.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വർ ഗനോറാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് ധ്യാനേശ്വർ വീട്ടിലെത്തി നിരവധി തവണ ബെല്ല് അടിച്ചു വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോൺ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഭാര്യയും മകനും പുറത്തു പോയതാണെന്ന സംശയത്തിൽ അദ്ദേഹം വീടിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. എന്നാൽ പുലർച്ചെ ഒരു മണിയോടെ വീടിന്റെ വാതിലിനു സമീപത്തെ ചവിട്ടുകുട്ടയിൽ നിന്നും താക്കോൽ കണ്ടു. തുടർന്ന് വീടിനകത്ത് കയറിയ ധ്യാനേശ്വർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത്.
ധ്യാനേശ്വർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. കേസ് സംബന്ധിച്ച് എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.