- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീനാ ഷുക്കൂറിന്റെ പച്ചക്കൊടി തണൽ പ്രസംഗം: വിസി നിലപാട് അടുപ്പിച്ചതോടെ അഴിമതി ആരോപണവുമായി ലീഗുകാർ രംഗത്ത്; ഗവർണ്ണറുടെ പൂർണ്ണ പിന്തുണ വിസിക്ക്
കോട്ടയം: ഗവർണ്ണർ പി സാദാശവത്തിന്റെ നിലപാട് മനസ്സിലാക്കി പ്രോ വൈസ് ചാൻസലർക്കെതിരെ വൈസ് ചാൻസലർ നിലപാട് കുടപ്പിച്ചതോടെ എംജി സർവകലാശാലയിൽ പോര് മുറുന്നു. പിവിസി ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് യാത്രയും എല്ലാം പച്ചക്കൊടി തന്നതാണെന്ന തുറന്നു പറച്ചിലുമാണ് പുതിയ സാഹചര്യം ഉണ്ടാക്കിയത്. പ്രോ വിസിയ്‌ക്കെതിരെ കർശന നിലപാടിലേക്ക് ഗവർണ്ണർ മാ
കോട്ടയം: ഗവർണ്ണർ പി സാദാശവത്തിന്റെ നിലപാട് മനസ്സിലാക്കി പ്രോ വൈസ് ചാൻസലർക്കെതിരെ വൈസ് ചാൻസലർ നിലപാട് കുടപ്പിച്ചതോടെ എംജി സർവകലാശാലയിൽ പോര് മുറുന്നു.
പിവിസി ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് യാത്രയും എല്ലാം പച്ചക്കൊടി തന്നതാണെന്ന തുറന്നു പറച്ചിലുമാണ് പുതിയ സാഹചര്യം ഉണ്ടാക്കിയത്. പ്രോ വിസിയ്‌ക്കെതിരെ കർശന നിലപാടിലേക്ക് ഗവർണ്ണർ മാറി. വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കാൻ വിസിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ പ്രോ വിസിക്ക് എതിരായ ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്താൻ വിസി ഒരുങ്ങുകയും ചെയ്തു. ഇതോടെയാണ് ആരോപണങ്ങളുയർത്തി വിസിയെ നിശബ്ദനാക്കാൻ നീക്കം തുടങ്ങിയത്. എന്നാൽ പ്രബന്ധവിഷയത്തിൽ ഉടൻ സത്യസന്ധമായ റിപ്പോർട്ട നൽകുമെന്നാണ് വിസിയായ ബാബു സെബാസ്റ്റ്യന്റെ നിലപാട്. ഇതോടെ കാലിക്കറ്റ് സർവ്വകലാശാല വിസിയാകാനുള്ള ഷീനാ ഷുക്കൂറിന്റെ ശ്രമങ്ങൾക്കും തിരിച്ചിടയാകും. ഇതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്.
തലസ്ഥാനത്ത് 'ഇടനാഴി രാഷ്ട്രീയം' കളിക്കുന്ന വിസി ഡോ. ബാബു സെബാസ്റ്റ്യൻ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് സിൻഡിക്കേറ്റിലെ വലത് അംഗങ്ങളുടെ ആരോപണം.യുഡിഎഫ് സിൻഡിക്കറ്റിലെ കോൺഗ്രസ് ഐ വിഭാഗത്തിന്റെയും ലീഗിന്റെയും പ്രതിനിധികളായ പി കെ ഫിറോസ്, ഡോ. സോമശേഖരനുണ്ണി, പ്രൊഫ. ബി സുശീലൻ, പ്രൊഫ. സി എച്ച് അബ്ദുൾ ലത്തീഫ്, ഡോ. കെ പി നാരായണക്കുറുപ്പ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ശനിയാഴ്ച ചേരുന്ന എംജി സിൻഡിക്കറ്റ് യോഗത്തിൽ വിസിയുടെ നടപടികളെ ചോദ്യം ചെയ്യുമെന്നും ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരെ വിവരം ധരിപ്പിക്കുമെന്നും അവർ അറിയിച്ചു.
ഇതിന് പിന്നാലെ സിൻഡിക്കേറ്റ് യോഗം മാറ്റിവച്ചതായി സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. എംജി സർവകലാശാലയുടെ പ്രധാന വരുമാന മാർഗമായിരുന്ന ഓഫ് ക്യാമ്പസ് സെന്ററുകൾ പൂട്ടാൻ വിസി കള്ളറിപ്പോർട്ട് ചമച്ചെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ എം അബ്രഹാമിനും പങ്കുണ്ട്. സിൻഡിക്കറ്റ് തീരുമാനത്തെ മറികടന്നായിരുന്നു വിസിയുടെ നടപടി. ഇവിടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ വൈവയ്ക്കും പ്രാക്ടിക്കലിനുമായി ദൂരെയുള്ള കേന്ദ്രങ്ങളിൽ പോകേണ്ടി വരികയാണെന്നാണ് വിസിക്ക എതിരെ ഉയർത്തുന്ന ആരോപണം. ഇതിനൊപ്പം വലത് നേതാക്കൾ ചിലത് കൂടി പറയുന്നു. പിവിസി ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് പ്രസംഗം വിവാദമാക്കിയത് വിസിയാണ്. പാലായിൽ ഗവർണർ പങ്കെടുത്ത യോഗസ്ഥലത്തേക്ക് പിവിസിക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എബിവിപി പ്രവർത്തകർ നടത്തിയ മാർച്ച് സ്‌പോൺസർ ചെയ്തത് ഡോ. ബാബു സെബാസ്റ്റ്യനാണെന്ന് സിൻഡിക്കറ്റംഗം പി കെ ഫിറോസ് പറഞ്ഞു.
പിവിസിക്കുള്ള സ്റ്റാറ്റിയൂട്ടറി അധികാരങ്ങൾ പോലും കവർന്നെടുത്ത് രജിസ്ട്രാർക്ക് നൽകി. വിസി ഓഫീസിൽ വരാതെ വീട്ടിലിരുന്നാണ് ഫയൽ നോക്കുന്നത്. ഇതുമൂലം സർവകലാശാലയിൽ എത്തുന്ന വിദ്യാർത്ഥികൾ വിസിയെ കാണാനാവാതെ മടങ്ങുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രവർത്തനരഹിതമാണ്. സിൻഡിക്കറ്റ്, ജീവനക്കാർ എന്നിവരുമായി ചർച്ച ചെയ്യാതെ ഈ സംവിധാനം നടപ്പാക്കിയതിന് പിന്നിൽ അഴിമതിയുണ്ട്. ഓപ്പൺ ടെൻഡർ ക്ഷണിക്കാതെ ഹൈ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കാൻ ശ്രമിക്കുന്നതും അഴിമതി ലക്ഷ്യമിട്ടാണ്. ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററുകൾ അടച്ചു പൂട്ടുന്നതിനാണ് വിസി നേതൃത്വം നൽകുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിന് വേണ്ടി നീക്കിവച്ച 3.65 കോടി രൂപ സിൻഡിക്കറ്റിനെ അറിയിക്കാതെ വിസി വകമാറ്റിയത് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കൾ പറയുന്നു.
പ്രോ വൈസ് ചാനസലറുടെ പ്രബന്ധ വിവാദത്തിൽ എംജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യനെ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. സർവ്വകലാശാലാ പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂറിനെതിരായ അന്വേഷണം നീളുന്നതിലെ അതൃപ്തിയാണ് ഗവർണ്ണർ പ്രകടിപ്പിക്കുന്നത്. എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് യാത്രയെയും അവിടെ കേരള മുസ്ലിം കൾച്ചറൽ സെന്റർ പരിപാടിയിൽ നടത്തിയ പ്രസംഗത്തെയും ചൊല്ലി വിവാദം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ മുസ്ലിംലീഗ് നോമിനിയായ ഡോ. ഷീനയുടെ പേര് ഗവർണർ പരിഗണിക്കുന്നതിനിടയിലാണ് നാലു മാസം മുമ്ബു നടന്ന പരിപാടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രസംഗം പുറത്തു വന്നത്. കെ.എം.സി.സി ചെറുവത്തൂർ ഘടകത്തിന്റെ ദുബായ് പരിപാടിയിൽ കഴിഞ്ഞ മെയ് 22നാണ് പി.വി സി ഡോ. ഷീനാ ഷുക്കൂർ പങ്കെടുത്തത്.
23ന് ഐ.ജിയുടെ കോപ്പിയടി വിവാദവും ഓഫ് കാമ്ബസ് പ്രശ്‌നവും ചർച്ച ചെയ്യുന്ന അക്കാഡമിക് കൗൺസിലും ഉച്ചകഴിഞ്ഞ് സിൻഡിക്കേറ്റ് യോഗവും ഉണ്ടായിരുന്നു. ഇത് രണ്ടും ഒഴിവാക്കിയാണ് ദുബായിൽ എത്തിയതെന്ന് ഷീനാ ഷുക്കൂർ പ്രസംഗത്തിൽ പറയുന്നു. ഇതിനെതിരെ ഗവർണ്ണർക്ക് പരാതിയും ലഭിച്ചു. ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വാങ്ങിയാണ് ദുബായിൽ പോയതെന്ന് ഷീനാ ഷുക്കൂർ പറഞ്ഞു. എം.ജി വൈസ്ചാൻസലർക്കു നൽകിയ അപേക്ഷ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. ഇരുവരുടെയും അനുമതി ലഭിച്ചതിന്റെ രേഖ കൈവശമുണ്ടെന്ന് ഷീന പറഞ്ഞു. എന്നാൽ പാർട്ടി പരിപാടിയിൽ പങ്കെടു്ക്കാനല്ല ഷീന ഷൂക്കൂർ അനുമതി തേടിയതെന്നാണ് സൂചന. വിദ്യാഭ്യാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെന്നാണ് അപേക്ഷയിൽ കാണിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ പിവിസിയുടെ വിദേശ യാത്രയിൽ ചട്ടലംഘനം ഉണ്ടായെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ വി സി സ്ഥാനം അട്ടിമറിക്കുന്നതിനു ചില കേന്ദ്രങ്ങൾ ബോധപൂർവം വിവാദം ഉണ്ടാക്കുകയാണെന്നാണ് ലീഗ് നേതാക്കളുടെ ആക്ഷേപം.
പച്ച പതാകയുടെ തണലിൽ നിന്നാണ് തനിക്കും ഭർത്താവിനും ഉയർന്ന പദവിയും വീടും കാറും ലഭിച്ചത്. എന്തൊക്കെ ഉയർന്ന യോഗ്യതയുണ്ടെങ്കിലും പാർട്ടി പിന്തുണ ഉണ്ടെങ്കിലേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ എന്നും പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. പ്രസംഗത്തിലെ വാക്കുകൾ ഓരോന്നും പ്രോ വിസിക്ക് ചേർന്നതല്ലെന്നാണ് വിമർശനം. വെറുമൊരു രാഷ്ട്രീയ നിയമനമായി പ്രോ വിസി സ്ഥാനത്തെ ഷീനാ ഷുക്കൂർ തരം താഴ്തിയെന്നാണഅ ആക്ഷേപം. ഇതിനിടെയാണ് ഷീനാ ഷൂക്കൂറിനെതിരായ പഴയി ആക്ഷേപങ്ങളും വീണ്ടും ഉയർന്നുവരുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട നൽകാൻ വിസിയോട് ഗവർണ്ണർ മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അന്വേഷണം പൂർത്തിയായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ നേരിട്ട് വിസിയോട് അതൃപ്തി രേഖപ്പെടുത്തുന്നതെന്നാണ് സൂചന. ഏതായാലും ഈ വിഷയത്തിൽ അന്വേഷണം വൈകിപ്പിക്കാൻ ഇനി വൈസ് ചാൻസലർക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങൾ വിസിക്ക് എതിരെ മുസ്ലിം ലീഗ് ഉയർത്തുന്നതെന്നാണ് വിലയിരുത്തൽ.