- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഷീഷ അർബുദ രോഗങ്ങൾക്കു കാരണമാകും; പുകവലിയേക്കാൾ ദോഷകരമായ ഷീഷ ഉപയോഗിക്കരുതെന്ന് മെഡിക്കൽ ഗവേഷകരുടെ മുന്നറിയിപ്പ്
സിഗരറ്റിനേക്കാൾ അപകടകാരിയാണ് ഷീഷയുടെ ഉപയോഗമെന്ന് പഠനറിപ്പോർട്ട്. വെയ്ൽ കോർണെൽ മെഡിസിൻ ഖത്തറിലെ ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഷീഷ വലിക്കുന്നത് സുരക്ഷിതമാണെന്നും ഷീഷ വിഷവസ്തുക്കളെ ശുദ്ധീകരിക്കുമെന്നുമുള്ള ഒരു തെറ്റായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്. ഇതു തെറ്റാണെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് അധികൃതർ വ്യക്തമാക്കുന്നത്. ഷീഷ പുകവലിക്കുന്നവരും വിവിധതരത്തിലുള്ള അർബുദവും തമ്മിലുള്ള ബന്ധം പരിശോധിച്ചു നടത്തിയ പഠനത്തിൽ ഷീഷയുടെ ഉപയോഗം അർബുദരോഗത്തിന് കാരണമാകുമെന്നാണ് വെളിപ്പെടുത്തുന്നത്. നീളമുള്ള ജലപൈപ്പിലൂടെയാണ് ഷീഷ വലിക്കുന്നത്. വെള്ളത്തിൽ കൂടി പുക വരുന്നതിനാൽ ഇതു ഹാനികരമല്ലെന്നാണ് പൊതുജനങ്ങളുടെ ധാരണ. ഈ ധാരണ തെറ്റാണെന്നും ജലം പുകയെ തണുപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നുമാണ് റിപ്പോർട്ട്. പുകവലിക്കുന്നയാൾ കൂടുതൽ പുക ഉള്ളിലേക്ക് വലിക്കും. ഇതിലൂടെ കൂടുതൽ വിഷവസ്തുക്കൾ ശരീരത്തിലെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ, തല, കഴുത്ത്, അന്നനാളം, ഉദരം, ശ്വാസനാളം എന്നിവ
സിഗരറ്റിനേക്കാൾ അപകടകാരിയാണ് ഷീഷയുടെ ഉപയോഗമെന്ന് പഠനറിപ്പോർട്ട്. വെയ്ൽ കോർണെൽ മെഡിസിൻ ഖത്തറിലെ ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഷീഷ വലിക്കുന്നത് സുരക്ഷിതമാണെന്നും ഷീഷ വിഷവസ്തുക്കളെ ശുദ്ധീകരിക്കുമെന്നുമുള്ള ഒരു തെറ്റായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്. ഇതു തെറ്റാണെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് അധികൃതർ വ്യക്തമാക്കുന്നത്.
ഷീഷ പുകവലിക്കുന്നവരും വിവിധതരത്തിലുള്ള അർബുദവും തമ്മിലുള്ള ബന്ധം പരിശോധിച്ചു നടത്തിയ പഠനത്തിൽ ഷീഷയുടെ ഉപയോഗം അർബുദരോഗത്തിന് കാരണമാകുമെന്നാണ് വെളിപ്പെടുത്തുന്നത്. നീളമുള്ള ജലപൈപ്പിലൂടെയാണ് ഷീഷ വലിക്കുന്നത്. വെള്ളത്തിൽ കൂടി പുക വരുന്നതിനാൽ ഇതു ഹാനികരമല്ലെന്നാണ് പൊതുജനങ്ങളുടെ ധാരണ. ഈ ധാരണ തെറ്റാണെന്നും ജലം പുകയെ തണുപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നുമാണ് റിപ്പോർട്ട്. പുകവലിക്കുന്നയാൾ കൂടുതൽ പുക ഉള്ളിലേക്ക് വലിക്കും. ഇതിലൂടെ കൂടുതൽ വിഷവസ്തുക്കൾ ശരീരത്തിലെത്തുകയും ചെയ്യും.
അതുകൊണ്ടുതന്നെ, തല, കഴുത്ത്, അന്നനാളം, ഉദരം, ശ്വാസനാളം എന്നിവിടങ്ങളിൽ 95ശതമാനവും ഉദര, മൂത്രാശയ ഭാഗങ്ങളിലും അർബുദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സിഗരറ്റിൽ കൂടുതൽ പുക ശ്വസിക്കുന്നില്ലാത്തതിനാൽ കൂടുതൽ അപകടകാരി ഷീഷയാണെന്നാണ് പഠന റിപ്പോർട്ടുകളുടെ വിലയിരുത്തൽ. ഷീഷ ഉപയോഗിക്കുന്ന സ്ത്രീകളും ഉണ്ട്. 2012-ലെ ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് അനുസരിച്ച് പുരുഷന്മാരിൽ 29.1 ശതമാനവും സ്ത്രീകളിൽ 0.6 ശതമാനവും പുക വലിക്കുന്നതായാണു റിപ്പോർട്ട്.