- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകന്റെ കൈവെട്ടിയ ക്രൂരതയിൽ ആഹ്ലാദം പൂണ്ട് പോസ്റ്റിട്ടു; ജോസഫ് മാഷിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയിലും നിന്ദമായ അവഹേളനം; കൈവെട്ടു കേസിലെ പ്രതികളുടെ ചിരിയെ പുകഴ്ത്തി ഊറ്റം കൊണ്ടു; ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാന്റെ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റുകൾ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; ഈ കൊടും ക്രൂരനെയാണല്ലോ പിന്തുണച്ചു പോയതെന്ന ക്ഷമാപണത്തോടെ ബുദ്ധിജീവികളും
തിരുവനന്തപുരം: ഹാദിയ കേസിലേത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ആക്ടീവായ ബുദ്ധിജീവികളുടെ പക്ഷം. എന്നാൽ, എസ്ഡിപിഐ എന്ന സംഘടനയുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ വിഷയം ഉയർത്തിക്കാട്ടുന്നതെന്നും അതിന് പിന്നിലെ ലക്ഷ്യം കേരളത്തിൽ മതസ്പർദ്ധ വളർത്തുക എന്നതാണെന്ന അഭിപ്രായവും മറുവശത്തുണ്ട്. എങ്കിലും സോഷ്യൽ മീഡിയയിൽ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഹാദിയയുടെ ഭർത്താവായ ഷെഫിൻ ജഹാന് ലഭിച്ചിരുന്നു. അറിയാതെ ആണെങ്കിലും ജഹാനെ പിന്തുണച്ചവർ ഏറെയാണ്. എന്നാൽ, അത്യന്തം നിന്ദ്യമായ അവഹേളനം നടത്തുകയും സോഷ്യൽ മീഡിയ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത ക്രൂരവ്യക്തിയാണ് ഷെഫിനെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകൾ തന്നെ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. കേരളം ഒറ്റക്കെട്ടായി അപലപിച്ച അദ്ധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികളെ അനുകൂലിക്കുകയും അദ്ധ്യാപകന്റെ ഭാര്യയെ പോലും മരണശേഷം നിന്ദ്യമായ വിധത്തിൽ അവഹേളിക്കുകയും ചെയ്ത ഷെഫിൻ ജഹാന്റെ തനിനിറം വെളിച്ചത്തു വരുന്ന പോസ്റ്റുകളാണ്
തിരുവനന്തപുരം: ഹാദിയ കേസിലേത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ആക്ടീവായ ബുദ്ധിജീവികളുടെ പക്ഷം. എന്നാൽ, എസ്ഡിപിഐ എന്ന സംഘടനയുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ വിഷയം ഉയർത്തിക്കാട്ടുന്നതെന്നും അതിന് പിന്നിലെ ലക്ഷ്യം കേരളത്തിൽ മതസ്പർദ്ധ വളർത്തുക എന്നതാണെന്ന അഭിപ്രായവും മറുവശത്തുണ്ട്. എങ്കിലും സോഷ്യൽ മീഡിയയിൽ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഹാദിയയുടെ ഭർത്താവായ ഷെഫിൻ ജഹാന് ലഭിച്ചിരുന്നു. അറിയാതെ ആണെങ്കിലും ജഹാനെ പിന്തുണച്ചവർ ഏറെയാണ്. എന്നാൽ, അത്യന്തം നിന്ദ്യമായ അവഹേളനം നടത്തുകയും സോഷ്യൽ മീഡിയ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത ക്രൂരവ്യക്തിയാണ് ഷെഫിനെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകൾ തന്നെ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
കേരളം ഒറ്റക്കെട്ടായി അപലപിച്ച അദ്ധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികളെ അനുകൂലിക്കുകയും അദ്ധ്യാപകന്റെ ഭാര്യയെ പോലും മരണശേഷം നിന്ദ്യമായ വിധത്തിൽ അവഹേളിക്കുകയും ചെയ്ത ഷെഫിൻ ജഹാന്റെ തനിനിറം വെളിച്ചത്തു വരുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. കൈവെട്ട് ക്രൂരതയെ ഷഫിൻ ജഹാൻ അനുകൂലിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഫെയിസ്ബുക്ക് കുറിപ്പുകളാണ് പുറത്തുവന്നത്. പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കൊളേജിലെ അദ്ധ്യാപകനായ പ്രൊഫസ്സർ ടിജെ ജോസഫിന്റെ കൈ മുറിച്ചുമാറ്റിയ ക്രൂരതയെയാണ് ഷഫിൻ ജഹാൻ ന്യായീകരിച്ചത്. 2015 മെയ് 9ന് പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയ ചർച്ചയാക്കിയതോടെ ഷെഫിൻ പിൻവലിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനോടകം തന്നെ വിവാദമാകാൻ ഇടയുള്ള ഏതാനും കുറിപ്പുകളും കൂടി ഇതോടൊപ്പം ഷഫിൻ പിൻവലിച്ചിട്ടുണ്ട്. കൈവെട്ടു കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതി ശിക്ഷ വിധിച്ച ശേഷം പുറത്തുവന്നപ്പോൾ ചിരിച്ചു കൊണ്ടു പുറത്തുവന്ന ചിത്രം പങ്കുവെച്ചും ഷഫിൻ ആഹ്ലാദപ്രകടനം തുടരുന്നു. ഇവരുടെ ചിരിയെ പുകഴ്‌ത്തിക്കൊണ്ടാണ് ഷെപിൻ ജഹാന്റെ പോസ്റ്റുകൾ. അവർക്ക് ചിരിക്കാനുള്ള അവകാശമുണ്ടെന്നമട്ടിലായിരുന്നു കുറിപ്പ്. കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണും ഇടറുന്ന വാക്കുകളുമായി ജയിലിൽ പോകാൻ പ്രതികൾ ഖജനാവ് കൊള്ളയടിച്ചവരോ പെൺവാണിഭം നടത്തിയവരോ വ്യാജ മദ്യം വിറ്റവരോ സ്വർണക്കടത്ത് നടത്തിയവരോ അല്ലെന്നും കുറിച്ചിട്ടുണ്ട്.
ടിജെ ജോസഫിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ രക്തം നൽകിയവരേയും ഷഫിൻ പരിഹസിക്കുന്നു. ഇന്ന് ഹാദിയ വിഷയത്തിൽ ഷെഫിൻ ജഹാന് പിന്തുണ നൽകിയ ജമാഅത്തെ ഇസ്ലാമിയാണ് അന്ന് ജോസഫ് മാഷിന് രക്തം നൽകാൻ എത്തിയത്. ഇതിനെ പരിഹസിക്കാൻ ഇസ്ലാം മതവിശ്വാസത്തിലെ മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെയും ഷെഫിൻ താരതമ്യം ചെയ്യുന്നു.
ടിജെ ജോസഫിന്റെ ഭാര്യ സലോമിയ അപമാനിച്ചുള്ള കുറിപ്പും സോഷ്യൽമീഡിയ ചർച്ചയാക്കിയെങ്കിലും അതും ഷഫിൻ ഡിലീറ്റ് ചെയ്തു. ടിജെ ജോസഫിന്റെ ആത്മഹത്യ ചെയ്തത് പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമവും സാമ്പത്തിക ഭദ്രതയില്ലായ്മയും വിഷാദരോഗവും കാരണമാണെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തീർത്തും നിന്ദ്യമായ കാരണം ചൂണ്ടിക്കാട്ടി സലോമിയെ അപമാനിക്കാനും ഷഫിൻ മറന്നില്ല. തീർത്തും അവഹേൡക്കുന്ന വിധത്തിലാണ് ഷെഫിന്റെ പോസ്റ്റുകൾ.
ഷെഫിൻ ജഹാന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചക്കും ഇടയാക്കി. ഷെഫിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഇതുവരെ ഷെഫിനെ പിന്തുണച്ചിരുന്ന സോഷ്യൽ മീഡിയ ബുദ്ധിജീവികളും ഷെഫിനെ തള്ളിപ്പറഞ്ഞു. ഇത്രയും ക്രൂരനായ വ്യക്തിയെ അറിയാതെ ആണെങ്കിൽ പോലും പിന്തുണച്ചതിൽ ഖേദം രേഖപ്പെടുത്തി പലരും രംഗത്തെത്തിയിട്ടുണ്ട്. ഷെഫിൻ ജഹാന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്ന് വാദിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ തുടക്കം മുതൽ രംഗത്തെത്തിയത്. എന്നാൽ, കൊല്ലം മെഡിട്രീനാ ആശുപത്രിയിൽ ഷെഫീൻ ജഹാൻ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ നേരത്തെ മറുനാടൻ തന്നെ പുറത്തുവിട്ടിരുന്നു.
മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധിക്കാനെത്തി. ഇതിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് നിലവിലെ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്.
ഷെഫിൻ ജെഹാൻ കേസുകളിൽ പ്രതിയല്ലെന്നും കിളിക്കൊല്ലൂർ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരാളുടെ പേരിലുള്ള കേസുകളാണെന്നുമുള്ള വാദം സജീമായിരുന്നു. മുഹമ്മദ് ഷെഫിൻ എന്നയാളുടെ പേരിലുള്ള രണ്ട് കേസുകളാണ് ഷഫിൻ ജഹാന്റെ മേൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. മുഹമ്മദ് ഷെഫിൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പിന്നീട് ലൈവായി എത്തി മുഹമ്മദ് ഷെഫിൻ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. നിരവധിയാളുകൾ വീഡിയോ ലൈവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഹാദിയ കേസിൽ കാര്യങ്ങൾ ഫെഫിന് അനുകൂലമാക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ഷെഫിൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും.