- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുന്നതിനെ എതിർത്ത് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന് കറുത്ത ദിനമെന്ന് വിമർശിച്ച് ഷെഹ്‌സാദ് പൂണവാല; പാർട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമെന്നും ആക്ഷേപം
മുംബൈ: കോൺഗ്രസ് പാർട്ടിക്ക് ഇത് കറുത്ത ദിനമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഷെഹ്‌സാദ് പൂണവാല. രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് പദവിയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനെ വിമർശിച്ചാണ് പൂണവാല രംഗത്തുവന്നത്. പാർട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. 'ഗാന്ധി' പേരിന്റെ ബലത്തിലല്ലാതെ നേരിട്ട് കഴിവ് തെളിയിക്കാൻ നേരത്തേ രാഹുലിനെ വെല്ലുവിളിച്ചിരുന്നു. പൂണവാലയുടെ ആരോപണങ്ങളെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവരുകയും അതിന് പൂണവാല നന്ദി പറയുകയും ചെയ്തിരുന്നു. താൻ കോൺഗ്രസിലെ വിസിൽ ബ്ലോവറാണെന്നാണ് ഷെഹ്‌സാദ് പൂണെ വാലെ അവകാശപ്പെടുന്നത്. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തെ ഓർത്ത് തനിക്ക് ലജ്ജയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർദാർ പട്ടേലിനെ കോൺഗ്രസുകാർ അപമാനിച്ചിരുന്നു. താനും ഇപ്പോൾ അപമാനിക്കപ്പെട്ടതായി തോന്നുന്നതായി ഷെഹ്‌സാദ് പറഞ്ഞു.
മുംബൈ: കോൺഗ്രസ് പാർട്ടിക്ക് ഇത് കറുത്ത ദിനമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഷെഹ്‌സാദ് പൂണവാല. രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് പദവിയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനെ വിമർശിച്ചാണ് പൂണവാല രംഗത്തുവന്നത്. പാർട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.
'ഗാന്ധി' പേരിന്റെ ബലത്തിലല്ലാതെ നേരിട്ട് കഴിവ് തെളിയിക്കാൻ നേരത്തേ രാഹുലിനെ വെല്ലുവിളിച്ചിരുന്നു. പൂണവാലയുടെ ആരോപണങ്ങളെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവരുകയും അതിന് പൂണവാല നന്ദി പറയുകയും ചെയ്തിരുന്നു.
താൻ കോൺഗ്രസിലെ വിസിൽ ബ്ലോവറാണെന്നാണ് ഷെഹ്‌സാദ് പൂണെ വാലെ അവകാശപ്പെടുന്നത്. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തെ ഓർത്ത് തനിക്ക് ലജ്ജയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർദാർ പട്ടേലിനെ കോൺഗ്രസുകാർ അപമാനിച്ചിരുന്നു. താനും ഇപ്പോൾ അപമാനിക്കപ്പെട്ടതായി തോന്നുന്നതായി ഷെഹ്‌സാദ് പറഞ്ഞു.