- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും എതിരേ ആക്രമണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും എതിരേ ആക്രമണം നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. വിഷയത്തിൽ ഇന്ത്യ അടക്കം ആശങ്ക രേഖപ്പെടുത്തിയതോടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
ദുർഗാപൂജ ആഘോഷങ്ങൾക്കിടെ നാല് ക്ഷേത്രങ്ങൾ തകർത്തതിനേ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗ്ലാദേശിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനേ തുടർന്ന് 22 ജില്ലകളിൽ അർധ സൈനിക വിഭാഗങ്ങളെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിന്യസിച്ചു. അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു.
സംഭവം വിശദമായി അന്വേഷിക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നത് പ്രസക്തമല്ല. കുറ്റവാളികളെ കണ്ടത്തി ശിക്ഷിക്കും. ഇത് സംബന്ധിച്ചിച്ച് ഒരുപാട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ദുർഗാപൂജാ ആശംസകൾ അറിയിച്ച ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു.
ദുർഗാപൂജക്കായി നടത്തിയിരുന്ന ക്രമീകരണങ്ങൾ ജനക്കൂട്ടം നശിപ്പിക്കുന്നതും ക്ഷേത്രങ്ങൾ തകർക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ജനക്കൂട്ടം ദുർഗാ വിഗ്രഹങ്ങൾ അടക്കം തകർത്തിരുന്നു. സംഭവത്തെ അസ്വസ്ഥപ്പെടുത്തുന്നതെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ പെട്ടന്ന് നടപടിയെടുത്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.




