- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ കൊന്ന് വെട്ടി നുറുക്കി പലയിടങ്ങളിൽ കൊണ്ടിട്ട മകന് വേണ്ടി അമ്മ എന്തിന് രംഗത്ത് വന്നു? ചെങ്ങന്നൂരിലെ അമേരിക്കൻ മലയാളിയുടെ കൊലക്കേസിൽ ദുരൂഹതകൾ ഏറെ; കോടികളുടെ സ്വത്തുക്കളെ ചൊല്ലിയുള്ള തർക്കത്തിൽ നീതി ഒളിഞ്ഞിരിക്കുന്നുവോ? ഷെറിൻ തന്നെ കൊലയാളിയെന്ന് ആവർത്തിച്ച് പൊലീസ്
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ജോയി വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മറിയാമ്മ ജോൺ നൽകിയ ഹർജി തള്ളിയെങ്കിലും കേസിൽ ദുരൂഹതകൾ മാറുന്നില്ല. പുനരന്വേഷണം ആവശ്യമായ നിലയിലുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലാഞ്ഞതിനെത്തുടർന്നാണ് തള്ളിയത്. മരിച്ച അമേരിക്കൻ മലയാളി വാഴാർമംഗലം ഉഴത്തിൽ ജോയി വി. ജോണിന്റെ മകൻ ഷെറിനെ (36) പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പുനരന്വേഷണ ഹർജി ഫയൽ ചെയ്തത്. മുൻ നിലപാടിൽ നിന്ന് വിരുദ്ധമായാണ് മറിയാമ്മയുടെ ഇടപടെലുണ്ടായത്. അതിനിടെ ഷെറിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ സഹതടവുകാർ മർദ്ദിക്കുന്നതായി ഇയാൾ കോടതിയിൽ പരാതിപ്പെട്ടു. പൊലീസ് ശരിയായ ദിശയിൽ കേസ് അന്വേഷിച്ചിട്ടില്ലെന്നും മുൻകൂട്ടി ചമച്ച കഥയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും അഡ്വ. കെ.ജി. വിനോദ് മുഖേന സമർപ്പിച്ച ഹർജിയിൽ മറിയാമ്മ ആരോപിച്ചിരുന്നു. ജോയി വി. ജോണിന്റെ നഗരത്തിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് സിവിൽ കേസുകളുണ്ടായിരുന്നു. അതുകൊണ്ട് ശത്രുക്കളുമുണ്ട്. ആ വഴിക്
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ജോയി വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മറിയാമ്മ ജോൺ നൽകിയ ഹർജി തള്ളിയെങ്കിലും കേസിൽ ദുരൂഹതകൾ മാറുന്നില്ല. പുനരന്വേഷണം ആവശ്യമായ നിലയിലുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലാഞ്ഞതിനെത്തുടർന്നാണ് തള്ളിയത്. മരിച്ച അമേരിക്കൻ മലയാളി വാഴാർമംഗലം ഉഴത്തിൽ ജോയി വി. ജോണിന്റെ മകൻ ഷെറിനെ (36) പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പുനരന്വേഷണ ഹർജി ഫയൽ ചെയ്തത്. മുൻ നിലപാടിൽ നിന്ന് വിരുദ്ധമായാണ് മറിയാമ്മയുടെ ഇടപടെലുണ്ടായത്. അതിനിടെ ഷെറിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ സഹതടവുകാർ മർദ്ദിക്കുന്നതായി ഇയാൾ കോടതിയിൽ പരാതിപ്പെട്ടു.
പൊലീസ് ശരിയായ ദിശയിൽ കേസ് അന്വേഷിച്ചിട്ടില്ലെന്നും മുൻകൂട്ടി ചമച്ച കഥയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും അഡ്വ. കെ.ജി. വിനോദ് മുഖേന സമർപ്പിച്ച ഹർജിയിൽ മറിയാമ്മ ആരോപിച്ചിരുന്നു. ജോയി വി. ജോണിന്റെ നഗരത്തിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് സിവിൽ കേസുകളുണ്ടായിരുന്നു. അതുകൊണ്ട് ശത്രുക്കളുമുണ്ട്. ആ വഴിക്ക് പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. തന്റെ ജീവന് ഭീഷണിയുള്ളതായി ജോയി പലതവണ പറഞ്ഞിരുന്നു. നഗരത്തിലെ ജോയിയുടെ കെട്ടിടത്തിൽ ഭിത്തിയിൽ പലരുടെയും വിരലടയാളവും ചോരക്കറകളും കണ്ടെങ്കിലും അത് പൊലീസ് അന്വേഷിച്ചില്ലെന്ന് മറിയാമ്മ പറയുന്നു.
ശാസ്ത്രീയമായ തെളിവുകളെ മുൻനിർത്തി ജോയി വി. ജോണിന്റെ കൊലപാതകത്തിൽ മകൻ ഷെറിൻ തന്നെയാണ് പ്രതിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വാദം. മെയ് 25ന് തിരുവനന്തപുരത്തുനിന്ന് മടങ്ങുംവഴി മുളക്കുഴയിൽ റോഡരികിൽ നിർത്തിയ കാറിൽവച്ച് ജോയ് വെടിയേറ്റ് മരിക്കുകയായിരുന്നു. ചെങ്ങന്നൂർ നഗരത്തിലെ ജോയിയുടെ കെട്ടിടസമുച്ചയത്തിൽ കൊണ്ടുവന്ന മൃതദേഹം കത്തിക്കുകയും അവയവഭാഗങ്ങൾ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പലഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഇവ പൊലീസ് കണ്ടെത്തി. ചില ശരീരഭാഗങ്ങൾ ഷെറിനെ കൂട്ടി പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ആഡംബരക്കാർ തിരുവനന്തപുരത്ത് സർവീസിനായി കൊണ്ടുപോയ ശേഷം മടങ്ങി വരവെ ജോയിയും മകൻ ഷെറിനും സ്വത്ത് സംബന്ധിച്ച് തർക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം നഗരമധ്യത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തിൽ ബിൽഡിങ്‌സിന്റെ ഗോഡൗണിൽ എത്തിച്ചു കത്തിച്ച ശേഷം വെട്ടിമുറച്ച് ശരീരഭാഗങ്ങൾ ചാക്കിലാക്കി കാറിൽ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തള്ളിയെന്നാണ് കേസ്. ജോയ് ജോണിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മകൻ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
തുടർന്ന് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇടതുകാൽ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, കേസിൽ ഷെറിൻ മാത്രമല്ല പ്രതിയെന്ന സംശയം നാട്ടുകാർക്കും ജോയി ജോണിന്റെ ബന്ധുക്കൾക്കും ഇപ്പോഴുമുണ്ട്. ഷെറിൻ ഒറ്റയ്ക്കാവില്ല ഈ കൃത്യം നടത്തിയതെന്ന് ജോയിയുടെ ഭാര്യ മറിയാമ്മ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഒ്റ്റയ്ക്ക് ചെയ്യാൻ പറ്റുന്ന രീതിയിലല്ല കൊല നടത്തിയതും തുടർന്ന് മൃതദേഹഭാഗങ്ങൾ കത്തിക്കുകയും പലയിടത്തായി കൊണ്ടുതള്ളുകയും ചെയ്തതെന്നതുമാണ് അന്ന് മറിയാമ്മയ്ക്ക് സംശയമുണ്ടാക്കിയത്.
മരിച്ച ജോണിന് ഒരു വിവാഹ പൂർവ ബന്ധമുണ്ടായിരുന്നെന്നും ഷെറിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് ഈ ബന്ധമായിരുന്നെന്നുമുള്ള സൂചനകളും ഇടയ്ക്ക് ഉയർന്നിരുന്നു. കോടികൾ വരുന്ന സ്വത്ത് വീതംവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയും കൊലയ്ക്ക് പ്രേരണയായെന്ന വാദവും ഉയർന്നിരുന്നു.