കൊച്ചി: നടി അർച്ചന പത്മിനിക്ക് നേരെ സെറ്റിൽ വെച്ച് മോശമായി പെരുമാറിയ ഷെറിൻ സ്റ്റാൻലിയുടെ സസ്‌പെൻഷൻ കാലാവധി നീട്ടി ഫെഫ്ക താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരേ ഡബ്ലൂ.സി.സി വിളിച്ചു ചേർത്ത യോഗത്തിൽ തനിക്കെതിരേ സിനിമാ സെറ്റിൽ നടന്ന അതിക്രമത്തെക്കുറിച്ച് സംസാരിച്ച് നടി അർച്ചന പത്മിനി രംഗത്ത് വന്നിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച് മോശം അനുഭവം ഉണ്ടായപ്പോൾ ഫെഫ്കയിൽ പരാതി നൽകിയെന്നും എന്നാൽ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും അർച്ചന ആരോപിച്ചിരുന്നു. ഇത് ശരിയല്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്റെ വാദങ്ങളാണ് ശരിയെന്ന് തെളിയിക്കുന്ന ഒത്തു തീർപ്പ് ചർച്ചയുടെ മിനിറ്റ്സും പരാതിക്കാരനെതിരെ നടപടിയെടുത്തതിന്റെ രേഖയും മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.

മമ്മൂട്ടി നായകനായ 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയുടെ സഹായി ഷെറിൻ സ്റ്റാൻലിയിൽ നിന്നും വളരെ മോശമായ അനുഭവമുണ്ടായി എന്നായിരുന്നു അർച്ചനയുടെ പരാതി. ഇത് കിട്ടിയപ്പോൾ തന്നെ ഫെഫ്ക യോഗം വിളിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ഫെഫ്ക ജോയിന്റെ സെക്രട്ടറി സാജൻ എകെ എന്നിവരും പരാതിക്കാരിയും കുറ്റരോപിതനുമാണ് യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിന്റെ മിനിറ്റസിൽ തന്നെ ലൈംഗികാതിക്രമം ഉണ്ടായെന്ന് മനസ്സിലായതായി വിശദീകരിക്കുന്നുണ്ട്. പരാതി ഗുരുതരവും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും നേതൃത്വത്തിന് ബോധ്യപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു.

ഇതിനൊപ്പം ഇയാൾക്കെതിരെ നടപടിയും എടുത്തു. ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. അതിന് ശേഷം ഫെഫ്കയുടെ ജനറൽ ബോഡി ഈ സസ്പെൻഷൻ അങ്ങനെ നിലനിർത്താനും തീരുമാനിച്ചു. അതിനിടെ സസ്പെൻഷൻ കാലാവധി അവസാനിച്ചു. ഇതോടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ഫെഫ്കയ്ക്ക് കത്തയച്ചു. സസ്പെൻഷനിൽ തീരുമാനം ചോദിച്ചായിരുന്നു ഇത്. ഇതിന് സസ്പെൻഷനിൽ തന്നെ നിർത്താനും ജനറൽ സെക്രട്ടറി വിശദീകരിച്ചു. 16.4.2017നാണ് പരാതി രേഖാമൂലം ലഭിച്ചതെന്നും അന്വേഷണത്തിൽ പരാതി സത്യം ആണെന്ന് മനസ്സിലായെന്നും ഈ കത്തിൽ വിശദീകരിക്കുന്നു. ഇ സസ്‌പെൻഷൻ ആണ് ഇ്‌പ്പോൾ നീട്ടിയിരിക്കുന്നത്.

ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടുമാണ് പരാതിപ്പെട്ടത്. പല തവണ സംസാരിക്കുകയും നീതി ലഭിക്കുമെന്നു പറയുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. അയാൾ ഇപ്പോഴും സജീവമായി സിനിമയിലുണ്ട്. എനിക്ക് അവസരങ്ങളില്ലാതെയുമായി. വാക്കുകൾ കൊണ്ടുള്ള മാനഭംഗത്തിനു വീണ്ടും വിധേയമാകാൻ താൽപര്യമില്ലാത്തതിനാലാണു പൊലീസിൽ പരാതി നൽകാത്തത്' - അർച്ചന ആരോപിച്ചിരുന്നു.

അർച്ചന പത്മിനി ആരോപണം ഉന്നയിച്ച സാങ്കേതിക പ്രവർത്തകനെ, പരാതി ലഭിച്ചപ്പോൾ തന്നെ സംഘടനയിൽ നിന്നു പുറത്താക്കിയിരുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിിരുന്നു. 'അർച്ചനയുടെ പരാതി ഇ മെയിലിൽ ലഭിച്ചപ്പോൾ അവരെ ഓഫിസിലേക്കു വിളിച്ചു വരുത്തി സിബി മലയിലിനൊപ്പം സംസാരിച്ചു. ലൈംഗിക പീഡനം സംബന്ധിച്ച പരാതിയായതിനാൽ പൊലീസിനെ അറിയിക്കണമെന്നാണു ഞങ്ങൾ ആവശ്യപ്പെട്ടത്. അതിനു സഹായിക്കാമെന്നും നിയമസഹായം ലഭ്യമാക്കാമെന്നും ഉറപ്പു നൽകിയിരുന്നു.