- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശിഷ്ടവ്യക്തികൾ ജയിലിലെത്തുമ്പോൾ താലമേന്തി സ്വീകരിക്കാൻ മുൻനിരയിൽ ; സ്വന്തം സിമ്മിട്ട മൊബൈൽ ചാർജ് ചെയ്യാൻ അടുക്കളയിൽ പ്രത്യേക സൗകര്യം; സെല്ലിൽ നിന്ന് ജയിലിലേക്ക് പോകുമ്പോൾ വെയിലുകൊള്ളാതിരിക്കാൻ കുടയും നൽകി; കാരണവർ വധക്കേസിൽ ഷെറിന് ജീവപര്യന്തം 'ശിക്ഷ' ഇങ്ങനെ
തിരുവനന്തപുരം: മാവേലിക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ പരമസുഖം. എല്ലാ സൗകര്യങ്ങളോടെയും വിഐപി തടവുകാരിയായി ജയിലിൽ കഴിയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുട്ടിനുമുട്ടിന് വേണ്ടപ്പെട്ടവരെ വിളിക്കാൻ ഫോണുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയാണ് സൽക്കാരം. ഇതിന് പുറമെ വെയിൽകൊള്ളാൻ വയ്യെന്ന് പറഞ്ഞ് ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരു കുടയും അനുവദിച്ചിട്ടുണ്ട് ഷെറിന്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിൻ രണ്ടു വർഷം മുൻപുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും. ഇതു സ്ഥി
തിരുവനന്തപുരം: മാവേലിക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ പരമസുഖം. എല്ലാ സൗകര്യങ്ങളോടെയും വിഐപി തടവുകാരിയായി ജയിലിൽ കഴിയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുട്ടിനുമുട്ടിന് വേണ്ടപ്പെട്ടവരെ വിളിക്കാൻ ഫോണുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയാണ് സൽക്കാരം. ഇതിന് പുറമെ വെയിൽകൊള്ളാൻ വയ്യെന്ന് പറഞ്ഞ് ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരു കുടയും അനുവദിച്ചിട്ടുണ്ട് ഷെറിന്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിൻ രണ്ടു വർഷം മുൻപുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും.
ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായ ബ്ലൂ ബ്‌ളാക്‌മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെയാണ് ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തിയതെന്നാണ് പറയുന്നത്. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. ഇങ്ങനെ ജയിൽരഹസ്യം അങ്ങാടിപ്പാട്ടായി.
അന്വേഷണം നടത്തിയപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ ഫോൺ വിളിയുടെ പേരിലായിരുന്നില്ല ആ മാറ്റം. ഒപ്പം ഒത്താശ ചെയ്തവർക്കു കിട്ടിയതാണു ശിക്ഷ. ആ മൂന്നു പേരെ മാറ്റിയതു മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പൺ ജയിലിലേക്കാണ്.
വിയ്യൂരിൽ ഷെറിനു കഠിനജോലിയൊന്നും നൽകാറില്ല. കാരണം വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഇപ്പോൾ ഒരു കുട അനുവദിച്ചിട്ടുണ്ട്. ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയിൽ അടുക്കളയിൽ ജോലിയും നൽകി.
എന്നാൽ, ഇപ്പോൾ വനിതാ ഓപ്പൺ ജയിലിൽ ഇവരെ എത്തിക്കണമെന്നാണു ചില ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ വാശി. അതിനാൽ വിയ്യൂരിൽ ഇവർ പ്രശ്‌നക്കാരി എന്നു വരുത്തി മാറ്റാനാണു ശ്രമം. ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരി ഷെറിനാണ്.
പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഇപ്പോൾ ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചിരിക്കുകയാണെന്നും മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. വിഐപി തടവുകാർക്ക് പ്രത്യേക അടുക്കള, ഭക്ഷണം ജയിലിലെ അടുക്കളയിൽ ജോലി ചെയ്യുന്ന ചില തടവുകാർ ജീവനക്കാരുടെ മൗനാനുവാദത്തോടെ പ്രമുഖരുടെ സെല്ലുകളിൽ ഭക്ഷണമെത്തിക്കും.
ഇത്തരം പ്രമുഖർക്കു മറ്റു തടവുകാർക്കൊപ്പം പോയി ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ട. ലഭിക്കുന്ന ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതുമാകും. ശിക്ഷാത്തടവുകാരുടെ സെല്ലുകൾക്കുള്ളിൽ ഒരുവശത്തു ക്ലോസറ്റ് ഉണ്ടാകും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്. പക്ഷേ, സെലിബ്രിറ്റി തടവുകാരുടെ സെല്ലുകളിൽ ഈ ക്ലോസറ്റ് ഉപയോഗിക്കുന്നത് അടുക്കളയായിട്ടാണ്. ക്ലോസറ്റ് നിർമ്മിക്കാൻ ഉയർത്തിക്കെട്ടിയ ഭിത്തിയുടെ ഒരുഭാഗം വൃത്തിയാക്കിയെടുത്ത് അവിടം അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.