ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ മെഡിക്കൽ സെന്ററിനു സമീപമുള്ള അപ്പാർട്ട്‌മെന്റ് കെട്ടിടം അഗ്‌നിക്കിരയായതിനെ തുടർന്ന് മലയാളി മരിച്ചു. 31കാരിയായ ഷേർളി ചെറിയാനാണ് മരിച്ചത്.

കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഡാളസിൽ താമസിക്കുന്ന ചെറിയാന്റെയും ലിസിയുടെയും മകളാണ് റേഡിയോളിജിസ്റ്റായ ഷേർളി. അവിവാഹിതയാണ്. ഡാളസ് മെട്രോ ചർച്ച് സഭാംഗമാണ്. സംസ്‌ക്കാരം പിന്നീട്.