- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമസൂത്രയിൽ അഭിനയിക്കാൻ തീരുമാനിച്ചത് ഒന്നുമറിയാതെ; ഇതൊരു പോൺ സിനിമയല്ല, കുടുംബചിത്രമാണ്; ഷെർലിൻ ചോപ്ര സംസാരിക്കുന്നു
പ്ലേബോയ് മാസികയിലെ മാഗസീനിലെ ചൂടൻ നഗ്നചിത്രം ഷേർലിന്റെ തല വര മാറ്റി വരച്ചു എന്നു തന്നെ പറയാം. വിവാദമായ കാമസൂത്ര പോസ്റ്റർ കൂടി പുറത്തിറങ്ങിയതോടെ ഷർലിനെത്തേടി ഇപ്പോൾ ബോളിവുഡിൽ നിന്നും അവസരങ്ങൾ ഏറെ വരുന്നുണ്ട്. ഇതു കൂടാതെ ടെലിവിഷനിൽ സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയിൽ അവതാരകയായും താരം മിനുങ്ങിനടക്കുകയാണ്. കാമസൂത്രയുടെ വിവ
പ്ലേബോയ് മാസികയിലെ മാഗസീനിലെ ചൂടൻ നഗ്നചിത്രം ഷേർലിന്റെ തല വര മാറ്റി വരച്ചു എന്നു തന്നെ പറയാം. വിവാദമായ കാമസൂത്ര പോസ്റ്റർ കൂടി പുറത്തിറങ്ങിയതോടെ ഷർലിനെത്തേടി ഇപ്പോൾ ബോളിവുഡിൽ നിന്നും അവസരങ്ങൾ ഏറെ വരുന്നുണ്ട്. ഇതു കൂടാതെ ടെലിവിഷനിൽ സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയിൽ അവതാരകയായും താരം മിനുങ്ങിനടക്കുകയാണ്. കാമസൂത്രയുടെ വിവാദം അരങ്ങുതകർക്കുമ്പോൾ ഷെർലിൻ സംസാരിക്കുന്നു
- കാമസൂത്ര 3ഡിയിലെ കഥാപാത്രത്തെക്കുറിച്ച്
കാമസൂത്ര 3ഡിയിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വേഷത്തിലാണ് ഞാൻ. അനുയോജ്യനായ വരനെ അനേ്വഷിച്ച് നടക്കുന്ന അവൾ ഒരാളെ കണ്ടുമുട്ടുകയാണ്. പ്രണയവും കാമവും തമ്മിലുള്ള വത്യാസം എന്താണെന്ന് അയാളിൽനിന്നാണ് അവൾക്കു മനസ്സിലാകുന്നത്. ഒടുവിൽ അയാളിലൂടെ അവൾ തന്റെ ഭർത്താവിനെ കണ്ടെത്തുന്നു. ഇതാണ് സിനിമയുടെ ചുരുക്കം. സിനിമയുടെ ആദ്യ ഷെഡ്യൂൾ ജൂൺ ആദ്യവാരം കേരളത്തിൽ ഷൂട്ട് ചെയ്യും. പിന്നീട് രാജസ്ഥാനിലും ലാറ്റിൻ അമേരിക്കയിലും ഷൂട്ടിഗ് നടക്കും.
- കാമസൂത്രയ്ക്ക് വേണ്ടി തയായാറെടുപ്പുകളെന്തെങ്കിലും നടത്തേണ്ടി വന്നോ ?
ലോകം മുഴുവൻ അറിയപ്പെടുന്ന മഹാകാവ്യം എന്നതിനപ്പുറത്ത് എന്ക്ക് കാമസൂത്രയെക്കുറിച്ച് ആദ്യം ഒന്നും അറിയില്ലായിരുന്നു. സിനിമയുടെ സംവിധായകൻ രൂപേഷ് പോളും ടീമിലുള്ള മറ്റുള്ളവരുമാണ് ഇതേക്കുറിച്ച് എനിക്ക് മനസ്സിലാക്കിത്തന്നത്. അവർ എനിക്ക് ഇത് സംബന്ധിച്ചുള്ള ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ തന്നു. എനിക്ക് ഉറപ്പുനൽകാനാകും കാമസൂത്ര ത്രീഡി വെറുമൊരു പോൺ സിനിമയല്ല. സെക്‌സ് മാത്രമല്ല ഈ സിനിമയിലുള്ളത്. പ്രണയവും കുടുംബവുമുൾപ്പെടെ ജീവിതവുമായി ബന്ധമുള്ളതെല്ലാം സിനിമയിലുണ്ട്
- പ്ലേബോയിലെ വിവാദചിത്രത്തോട് മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നു ?
ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം മാത്രമാണ് ഞാൻ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞത്. ഷൂട്ടിനു ശേഷം ഒരു വ്യക്തിയെന്ന നിലയിൽ എനിക്കുണ്ടായ മാറ്റങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അമ്മയ്ക്ക് സന്തോഷമായി. ഞാനിപ്പോൾ ഏറെ മാറിയിട്ടുണ്ട്. ആദ്യം രണ്ട് മുഖമുണ്ടായിരുന്നു എനിക്ക്. ഒന്ന് എനിക്ക് മാത്രം അറിയുന്ന ഞാനും മറ്റൊന്ന്# സമൂഹത്തിനു മുന്നിലുള്ള ഞാനും. പക്ഷേ ഇന്നു ഞാൻ വിശ്വസിക്കുന്നത് വത്യസ്തതയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നാണ്. പ്ലേ ബോയ്ക്കു വേണ്ടി നഗ്നയായി പോസ് ചെയ്തതിൽ എനിക്ക് ഇപ്പോഴും ഒരു സങ്കടവും തോന്നുന്നില്ല.
- ഇതൊക്കെ കാരണം മുഖ്യധാര സിനിമ ഷർലനെ സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ
എനിക്കറിയില്ല എന്തുകൊണ്ടാണ് കുപ്പായത്തിന്റെ നീളം നോക്കി ആളുകൾ എന്തിനാണ് കഥാപാത്രത്തെ അളക്കുന്നതെന്ന്. വസ്ത്രമുണ്ടെങ്കിൽ പെൺകുട്ടി നല്ലവളായിരിക്കും അല്ലെങ്കിൽ മോശപ്പെട്ടവളും. നന്നായി സംസാരിക്കാനരിയില്ലെങ്കിലും അടിമുടി വസ്ത്രം ധരിച്ചാൽ നല്ലവളാണെന്നേ പറയു. നാലു ചുവരുകൾക്കള്ളിൽ മാത്രം ഒതുങ്ങുന്ന ഒരു കാര്യവും മനുഷ്യർക്കിടയിലുണ്ടാകരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതേസമയം, ആളുകൾ എന്നെ സ്വീകരിക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. ഞാനെത്ര നല്ലവളാണെന്ന് ഒന്ന് മനസിലാക്കൂ എന്ന ഞാനാരോടും അപേക്ഷിക്കില്ല. ഞനെനെ്റെ ജോലി ചെയ്യുന്നു. എന്നെ മനസ്സിലാക്കാൻ കഴിയുന്നവർ എന്നെ മനസ്സിലാക്കട്ടെ. എന്നെ ചിലർ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് അവരുടെ കുഴപ്പമാണ്. മറ്റൊരാളുടെ ഇഷ്ടത്തിന് ജീവിക്കാൻ എന്നെ കിട്ടില്ല.
- ഷെർലിൻ വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്ത സത്യമാണോ ?
ശരിയാണ്. അമ്മ പറയുന്നു എനിക്ക് വിവാഹം കഴിക്കാൻ സമയമായെന്ന്. ഇതുവരെയുള്ള ജീവിതത്തിൽ എനിക്ക് ഒരാളെ കണ്ടത്താനായിട്ടില്ലെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അവർ എനിക്ക് ഒരു നല്ല വരനെ കണ്ടത്തുകയാണെങ്കിൽ ഞാൻ ഏറെ സന്തോഷിക്കും. കാരണം എന്റെ വരനെ എനിക്ക് കണ്ടത്താൻ കഴിയുമെന്ന് തേന്നുന്നില്ല. ഞാൻ സുഹൃത്തുക്കൾക്കൊപ്പം ക്ലബ്ബുകളിലോ കോഫി ഷോപ്പുകളിലോ ചുറ്റിക്കറങ്ങാൻ പോകാറില്ല. ജോലി കഴിഞ്ഞാൽ വീടാണ് എന്റെ ലോകം. വളർത്തുമൃഗങ്ങളുമായി കൂട്ടുകൂടിയാണ് വീട്ടിൽ ഞാൻ സമയം കളയുന്നത്. ഇനി ആളുകളുമായി കൂട്ടു കൂടാൻ തുടങ്ങിയാൽ അവരിൽ ഞാനെന്റ ഭർത്താവിനെ തിരയും. മണിക്കൂറുകളോളും എന്നോട് സംസാരിച്ചിരിക്കുന്ന ഒരാളാകണം എന്റെ ഭർത്താവ് എന്നാണ് ആഗ്രഹം
കടപ്പാട്-ടൈംസ് ഓഫ് ഇന്ത്യ