- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരൻ ഷോക്കടിച്ച് മരിച്ചാൽ തനിക്കെന്താ? തിരുവനന്തപുരത്തെ മാർബിൾ കടയുടമയുടെ അനാസ്ഥയിൽ ഷോക്കേറ്റ ജീവനക്കാരൻ ഷിബു കഴിഞ്ഞ 20 ദിവസമായി അബോധാവസ്ഥയിൽ; തിരിഞ്ഞു നോക്കാതെ കടയുടമയും ജീവനക്കാരും
തിരുവനന്തപുരം: ആരോഗ്യമുള്ളപ്പോൾ കടയുടമയുടെ നന്മയ്ക്കായി ജോലി ചെയ്ത ജീവനക്കാരനാണ് കഴിഞ്ഞ 20 ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുന്നത്. എന്നാൽ തനിക്കു വേണ്ടി ജോലി ചെയ്തിരുന്ന ജീവനക്കാരനെ അത്യാസന്ന നിലയിൽ ആയിട്ടു പോലും കടയുടമയോ, സഹപ്രവർത്തകരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
തിരുവനന്തപുരം: ആരോഗ്യമുള്ളപ്പോൾ കടയുടമയുടെ നന്മയ്ക്കായി ജോലി ചെയ്ത ജീവനക്കാരനാണ് കഴിഞ്ഞ 20 ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുന്നത്. എന്നാൽ തനിക്കു വേണ്ടി ജോലി ചെയ്തിരുന്ന ജീവനക്കാരനെ അത്യാസന്ന നിലയിൽ ആയിട്ടു പോലും കടയുടമയോ, സഹപ്രവർത്തകരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
തിരുവനന്തപുരം അമ്പലമുക്കിലെ മാർബിൾ കടയിൽ മരപ്പണി ജോലിക്കാരൻ ആയിരുന്നു ഷിബു. സെപ്റ്റംബർ പത്താം തീയതി കടയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഷിബുവിന് ഷോക്കേറ്റത്. കടയിലെ അശാസ്ത്രീയമായ വയറിങ് മൂലമാണ് ഷിബുവിന ഷോക്കേറ്റത്. ഷോക്കേറ്റ ഉടൻ തന്നെ അബോധാവസ്ഥയിലായ ഷിബുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇതുവരെയും ബോധം തിരിച്ചു കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഷിബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ ഇത്രയും ഗുരുതരാവസ്ഥയിലായിട്ടും കടയുടമ ബിനോയ് തിരിഞ്ഞു നോക്കാതെ സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഇതേ സ്ഥാപനത്തിൽ തന്നെയാണ് ഷിബു ജോലി ചെയ്തിരുന്നത്. എന്നാൽ അപകടം നടന്നതിനു ശേഷം ഷിബുവിന് സാമ്പത്തിക സഹായമോ, മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താനോ സ്ഥാപനയുടമ തയ്യാറാകാത്തത് ബന്ധുക്കളെ ചൊടിപ്പിച്ചത്. മാനുഷിക പരിഗണന പോലും ജീവനക്കാർക്ക് നൽകാത്ത സ്ഥാപനയുടയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കൾ. പൊലീസിനും തൊഴിൽ വകുപ്പിനും പരാതിയും നൽകിയിട്ടുണ്ട്.
ഇത്തരം സ്ഥാപാനങ്ങളിലെ വൈദ്യുതീകരണം സംബന്ധിച്ച് ഏർപ്പെടുത്തേണ്ട
മുൻകരുതലുകളൊന്നും തന്നെ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഷിബുവിന്റെ സഹോദരൻ സുരേഷ് പരാതിപ്പെടുന്നു. സ്ഥാപനയുടയുടമ ഉറപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാത്ത സാഹചര്യത്തിലാണ് സഹോദരന് ഷോക്കേറ്റതെന്നുള്ളതിനാൽ ഷിബുവിന് മികച്ച ചികിത്സ ഉറപ്പാക്കാൻ സ്ഥാപനയുടമ ബിനോയ് തയ്യാറാകണമെന്നുമാണ് ഷിബുവിന്റെ കുടുംബത്തിന്റെ ആവശ്യം. ഷിബുവിന്റെ ഏകവരുമാനത്തിലാണ് നാലംഗകുംടുംബം ജീവിച്ചിരുന്നത്.
അച്ഛൻ കിടപ്പിലായതും അമ്മയ്ക്ക് ഹൃദ്രോഗം ബാധിച്ചതോടെയുമാണ് ഷിബു മാർബിൾ കടയിൽ ജോലിക്കു പോകാൻ തുടങ്ങിയത്. ഇപ്പോൾ രക്ഷപ്പെടാൻ പത്ത് ശതമാനം സാധ്യതയുണ്ടെങ്കിലും വൈകിയാൽ മരണം സംഭവിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.