- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ പ്രവാസികൾക്ക് കൈത്താങ്ങായി ശിഫ അൽജസീറ മെഡിക്കൽഗ്രൂപ്പ്; മൃതദേഹം നാട്ടിലെത്തിക്കാൻ സൗജന്യ സഹായ വാഗ്ദാനം
കുവൈത്തിൽ ഉള്ള പ്രവാസികൾക്ക് കൈത്താങ്ങായി ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ്. കുവൈത്തിൽ മരിക്കുന്ന മലയാളികളുടെ മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സൗജന്യ സാമ്പത്തിക സഹായം നൽകിയാണ് പ്രവാസികൾക്ക് താങ്ങാകുന്നത്. അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനും ശിഫ അൽ ജസീറ തയ്യാറാണെും അധികൃതർ അറിയിച്ചു. 15ാമത് ശിഫ അൽജസീറ എക്‌സലൻസ് അവാർഡ് 2014 ജ
കുവൈത്തിൽ ഉള്ള പ്രവാസികൾക്ക് കൈത്താങ്ങായി ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ്. കുവൈത്തിൽ മരിക്കുന്ന മലയാളികളുടെ മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സൗജന്യ സാമ്പത്തിക സഹായം നൽകിയാണ് പ്രവാസികൾക്ക് താങ്ങാകുന്നത്. അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനും ശിഫ അൽ ജസീറ തയ്യാറാണെും അധികൃതർ അറിയിച്ചു.
15ാമത് ശിഫ അൽജസീറ എക്‌സലൻസ് അവാർഡ് 2014 ജേതാക്കളെ പ്രഖ്യാപിക്കാൻ കുവൈത്ത് ക്രൗൺപ്‌ളാസ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആണ് അധികാരികൾ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസലോകത്തെ ആതുരശുശ്രൂഷ മേഖലയിൽ മൂന്ന് പതിറ്റാണ്ട് കൊണ്ട് പ്രമുഖ സ്ഥാനം ആർജിച്ച ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് വിവിധമേഖലകളിൽ കഴിവുതെളിയിച്ചവർക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്ലൻസ് അവാർഡുകൾ നൽകുന്നത്. മാർച്ച് 20ന് കുവൈത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ. മുനീർ, ആരോഗ്യ മന്ത്രി വി എസ്. ശിവകുമാർ, കോടിയേരി ബാലകൃഷ്ണൻ. അഡ്വ.പി.എസ്. ശ്രീധരൻ പിള്ള എന്നിവരാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
പിന്നണി ഗായകരായ അഫ്‌സൽ, ജ്യോത്സന, കലാഭവൻ സാബു, കീർത്തന തുടങ്ങിയവർ അണിനിരക്കുന്ന ഗാനസന്ധ്യ അരങ്ങേറും.