- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിക്കൊപ്പം സ്റ്റാൻഡിലെത്തിയത് വീട്ടിലേക്കുള്ള ബസ് പിടിക്കാൻ; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഒളിച്ചോട്ടമെന്ന് പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ താരമാകാൻ; വീഡിയോ വൈറലായപ്പോൾ കല്യാണം മുടങ്ങിയ പെൺകുട്ടി പരാതിയുമായി എത്തി; ചേലക്കുളംകാരൻ ഷിഹാബ് അഴിക്കുള്ളിലായത് 'വ്യാജ ഒളിച്ചോട്ടം' വാട്‌സ് ആപ്പിലിട്ടതിന്റെ പേരിൽ
ആലുവ: സഹപാഠിക്കൊപ്പം സംസാരിച്ചു കൊണ്ടു നിന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി തെറ്റായ സന്ദേശവുമായി പ്രചരിപ്പിച്ചത് വെറും താമാശയ്‌ക്കെന്ന് പ്രതിയുടെ കുറ്റസമ്മതം. വാട്ട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ കല്യാണം മുടങ്ങിയിരുന്നു. സംഭവത്തിൽ സന്ദേശമയച്ചയാളെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സൈബർ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടിൽ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. മാർച്ച് 26-ാം തീയതിയാണ് സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. വിദ്യാർത്ഥിനിയെ അപമാനിക്കുംവിധം ഇവർ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചു. നേരത്തെ ഫോർട്ട് കൊച്ചി പൊലീസിന്റെ പേരിൽ സമാനമായ ഓഡിയോ വാട്‌സ് ആപ്പിലെത്
ആലുവ: സഹപാഠിക്കൊപ്പം സംസാരിച്ചു കൊണ്ടു നിന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി തെറ്റായ സന്ദേശവുമായി പ്രചരിപ്പിച്ചത് വെറും താമാശയ്‌ക്കെന്ന് പ്രതിയുടെ കുറ്റസമ്മതം. വാട്ട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ കല്യാണം മുടങ്ങിയിരുന്നു. സംഭവത്തിൽ സന്ദേശമയച്ചയാളെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സൈബർ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടിൽ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. മാർച്ച് 26-ാം തീയതിയാണ് സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. വിദ്യാർത്ഥിനിയെ അപമാനിക്കുംവിധം ഇവർ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചു.
നേരത്തെ ഫോർട്ട് കൊച്ചി പൊലീസിന്റെ പേരിൽ സമാനമായ ഓഡിയോ വാട്‌സ് ആപ്പിലെത്തിയിരുന്നു. അതിന് ഏറെ കൈയടിയും കിട്ടി. ഇതിന്റെ ആവേശം ഉൾക്കൊണ്ടാണ് ബസ് സ്റ്റാൻഡിലെ ദൃശ്യങ്ങളിൽ വ്യാജ പ്രചരണവുമായി വാട്‌സ് ആപ്പിലിട്ടത്. ഇത് വിദേശരാജ്യങ്ങളിലും മറ്റും വാട്ട്സ് ആപ്പ് വഴി വ്യാപകമായി സന്ദേശം പ്രചാരണത്തിലായി. ഇതോടെ യുവതിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. ഇതിന് കാരണം വാട്‌സ് ആപ്പിലെ പ്രചരണമാണെന്ന് യുവതിയുടെ വീട്ടുകാർ തിരിച്ചറിഞ്ഞു.
ഇതോടെ യുവതി പരാതി നൽകി. തുടർന്നാണ് അന്വേഷണം നടത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സിഐ. വിശാൽ ജോൺസൺ, എസ്‌ഐ. എം.എസ്. രാജൻ, എഎസ്ഐ. രാജീവ്, സി.പി.ഒ. മാരായ നവാബ്, മുഹമ്മദ് അലി, ഷമീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തി. വിവാഹം മുടക്കുകയെന്ന ലക്ഷ്യം സന്ദേശത്തിന് ഇല്ലായിരുന്നു.
എന്നാൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കാണ് പ്രതി കടന്നു കയറിയത്. ഇതിനൊപ്പം വ്യാജ പ്രചരണവും നടത്തി. ഈ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രതിശ്രുത വരന്റെ ബന്ധുക്കൾ നിലപാട് എടുക്കുകയായിരുന്നു. സത്യം ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി പെൺകുട്ടി പൊലീസിന് മുമ്പിലെത്തിയത്.
ബസ് കയറി വീട്ടിലെത്താൻ പെൺകുട്ടി സ്റ്റാൻഡിലെത്തിയത്. സഹപാഠിയും ഒപ്പമുണ്ടായിരുന്നു. ഇതിനെയാണ് ഒളിച്ചോട്ടമായി ഷിഹാബ് ചിത്രീകരിച്ചത്.