കൊച്ചി: ഏലൂർ നഗരസഭ മുൻ വനിത കൗൺസിലറെ കുത്തിയതിന് ശേഷം അയൽവാസി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. ഭർത്താവ് മരിച്ച കൂവക്കാട്ടിൽ ഷിജി ഷിബുവും അയൽവാസി വിജിലും തമ്മിൽ വർഷങ്ങളായ അടുപ്പമുണ്ടായിരുന്നുവെന്ന് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മുപ്പത്തിയാറുകാരിയായ ഷിജിയും നാൽപ്പത്തിയെട്ടുകാരനായ ആത്മഹത്യ ചെയ്ത വിജിലും തമ്മിലുണ്ടായിരുന്ന അടുപ്പം വിജിലിന്റെ കുടുംബ കലഹങ്ങളിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു. ഇവർ തമ്മിലുള്ള വഴക്കാണ് ആക്രമണത്തിലേക്ക് എത്തിച്ചതെന്നാണ് നാട്ടുകാരുടെ സംസാരം. ഷിജി കൊല്ലപ്പെട്ടു എന്ന ഭയത്താലാവാം വിജിൽ ആതമഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാക്ഷ്യം. ഷിജിയുടെ വയറിനും നെഞ്ചിലുമാണ് കുത്തേറ്റത്. വയറിൽ നിന്ന് ആന്തരിക അവയവങ്ങൾ പുറത്ത് വന്ന നിലയിലായിരുന്നു. ഷിജി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ലെന്ന് അമൃത ആശുപത്രി വൃത്തങ്ങളും ഏലൂർ പൊലീസും മറുനാടൻ മലയാളിയോട് പറഞ്ഞു. വിജിലിന്റെ വീട്ടിൽവച്ചാണ് ആക്രമണം നടന്നത്. ഈ സമയം വിജിലിന്റെ വീട്ടിൽ മറ്റാരുമില്ലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അയൽവാസിയായ രജനി ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരം പുറം ലോകം അറിയുന്നത്. വിജിലിന്റെ വീടിന് പിന്നിലെ വരാന്തയിൽ രക്തം വാർന്ന നിലയിലായിരുന്നു ഷിജി കിടന്നിരുന്നത്. ആദ്യം മഞ്ഞുമ്മലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അമൃത ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വർക് ഷോപ്പ് ജിവനക്കാരനായ വിജിലിനെ ഉച്ചയോടെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ബന്ദുക്കൾക്ക് വിട്ടുകൊടുത്തു. വിജിലിൻ ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഷിജിയുടെ ഭർത്താവ് അത്മഹത്യ ചെയ്തത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

എന്നാൽ നാട്ടുകാരുടെ സംസാരം ഏലൂർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും സ്ഥിരീകരണത്തിന് എസ്ഐ തയ്യാറായില്ല. അപകട നില തരണം ചെയ്തതിന് ശേഷം ഷിജിയുടെ മൊഴിയെടുത്താലെ കൃത്യമായ വിശദാംശങ്ങൾ ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. വിജിലിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. അയൽവാസിയായ രജനി ഉച്ചയ്ക്ക് 12.30നു ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. നിലവിളി കേട്ടു പരിശോധിച്ചപ്പോൾ രജനിയാണു വിജിലിന്റെ വീടിനു പിന്നിലെ വരാന്തയിൽ രക്തം വാർന്നു കിടന്ന ഷിജിയെ കണ്ടത്. ഇവർ ആളെ കൂട്ടി ആദ്യം മഞ്ഞുമ്മലിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിജിലാണു കുത്തിയതെന്നു ഷിജി പറഞ്ഞതായി രജനി പൊലീസിനു മൊഴി നൽകി. രാവിലെ ഒൻപതോടെയാണു സംഭവമെന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ഷിജി പറഞ്ഞതായി കൗൺസിലർ എ.കെ. നവാസ് പറഞ്ഞു.

വിജിലിനെ തിരഞ്ഞു പൊലീസ് വീട്ടിലെത്തിയപ്പോഴാണു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അസി. കമ്മിഷണർ കെ. ലാൽജി, സിഐ കെ.വി. പീറ്റർ, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.