- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ചിത്രം പകർത്തി; ഫോട്ടോഗ്രാഫർമാർക്ക് ബൗൺസർമാരുടെ മർദ്ദനം; മർദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ മാപ്പ് പറഞ്ഞ് ഹോട്ടൽ അധികൃതർ
മുംബൈ: നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർമാരെ ബൗൺസർമാർ ക്രൂരമായി മർദ്ധിച്ചു. ഹോട്ടൽ അധികൃതർ ഏർപ്പാടാക്കിയ ബൗൺസർമാരാണ് ഫോട്ടോ എടുത്തതിന് മർദ്ധിച്ചത്. സംഭവത്തിൽ ശിൽപാ ഷെട്ടിയും നിരാശ രേഖപ്പെടുത്തി. ഫോട്ടോഗ്രാഫർമാരെ മർദ്ദിച്ച രണ്ട് ബൗൺസർമാരെയും പിന്നീട് അറസ്റ്റ് ചയ്തു. വ്യാഴാഴ്ച രാത്രി ബാന്ദ്രയിലെ ഹോട്ടലിലെത്തിയ ശിൽപ ഷെട്ടിയും ഭർത്താവും മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഹോട്ടൽ അധികൃതർ മാപ്പുപറഞ്ഞു. ബൗൺസർമാരെ നൽകിയ സ്വകാര്യ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായും അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനെന്ന പേരിലാണു ഹോട്ടലുകളും പബ്ബുകളും മറ്റും ബൗൺസർമാർ എന്ന പേരിൽ ചിലരെ നിയോഗിക്കുന്നത്. പ്രശ്‌നങ്ങൾ കായികമായി നേരിടാനും ഇവർക്ക് അനുമതി നൽകും
മുംബൈ: നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർമാരെ ബൗൺസർമാർ ക്രൂരമായി മർദ്ധിച്ചു. ഹോട്ടൽ അധികൃതർ ഏർപ്പാടാക്കിയ ബൗൺസർമാരാണ് ഫോട്ടോ എടുത്തതിന് മർദ്ധിച്ചത്. സംഭവത്തിൽ ശിൽപാ ഷെട്ടിയും നിരാശ രേഖപ്പെടുത്തി. ഫോട്ടോഗ്രാഫർമാരെ മർദ്ദിച്ച രണ്ട് ബൗൺസർമാരെയും പിന്നീട് അറസ്റ്റ് ചയ്തു.
വ്യാഴാഴ്ച രാത്രി ബാന്ദ്രയിലെ ഹോട്ടലിലെത്തിയ ശിൽപ ഷെട്ടിയും ഭർത്താവും മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഹോട്ടൽ അധികൃതർ മാപ്പുപറഞ്ഞു.
ബൗൺസർമാരെ നൽകിയ സ്വകാര്യ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായും അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനെന്ന പേരിലാണു ഹോട്ടലുകളും പബ്ബുകളും മറ്റും ബൗൺസർമാർ എന്ന പേരിൽ ചിലരെ നിയോഗിക്കുന്നത്. പ്രശ്‌നങ്ങൾ കായികമായി നേരിടാനും ഇവർക്ക് അനുമതി നൽകും