- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമായി വാക്സിൻ സ്വീകരിച്ച താരം; ശിൽപ ശിരോദ്കർക്ക് കോവിഡ്; സമൂഹമാധ്യമത്തിലുടെ വിവരം പങ്കുവെച്ച് താരം
ബോളിവുഡി നടി ശിൽപ ശിരോദ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. ബോളിവുഡിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച താരമാണ് ശിൽപ.
കോവിഡ് പോസിറ്റീവ് നാലാം ദിവസം. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ. വാക്സിൻ സ്വീകരിക്കൂ, എല്ലാ നിയമങ്ങളും പാലിക്കൂ. നിങ്ങൾക്ക് നല്ലത് ഏതാണെന്ന് ഗവൺമെന്റിന് അറിയാം. എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുടുംബത്തിനൊപ്പം ദുബായിൽ താമസിക്കുകയാണ് ശിൽപ ശിരോദ്കർ. ഈ വർഷം ജനുവരിയിലാണ് ശിൽപ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നത്. ദുബായിൽ നിന്ന് സിനോഫാർമ വാക്സിനാണ് എടിത്തത്. ഇതോടെ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച ബോളിവുഡ് സെലിബ്രിറ്റിയായി 52 കാരി.
1990കളിലാണ് ശിൽപ് ശിരോദ്കർ ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നത്. ഹം, ആൻഖേൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ് ശിൽപ. അപരേഷ് രഞ്ജിത്താണ് ഭർത്താവ്. ഒരു മകളുണ്ട്.