- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ; കൺസെന്റ് എന്നാൽ അതല്ല: ഡോ.ഷിംന അസീസിന്റെ കുറിപ്പ്
കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പരാമർശം വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ് നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് വിനായകൻ പറഞ്ഞു.
വിനായകൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ഡോ. ഷിംനാ അസീസ് രംഗത്തെത്തി. കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നതുകൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ലെന്നും ഷിംനാ അസീസ് വിമർശിക്കുന്നു.
മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്നായിരുന്നു നടൻ വിനായകന്റെ പ്രസ്താവന. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യും. 'ഒരുത്തീ' എന്ന സിനിമയുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകൻ പറഞ്ഞു.
ഷിംനാ അസീസിന്റെ കുറിപ്പ്
വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നതുകൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.
സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി.
ആ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച് പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്, ഹരാസ്മെന്റാണ്. ഒരു സ്ത്രീയുടെ ജോലിസ്ഥലത്ത് വെച്ച് ഒരാൾ 'ആ സ്ത്രീയോട് ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും' എന്ന് പറഞ്ഞത് കേട്ട് ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്. എന്നിട്ട് അത് വെച്ച് #metoo നേർപ്പിക്കുന്നത് വേറേയും... ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്‌സ് പറഞ്ഞ വിനായകനെപ്പോലൊരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്.