- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈൻ ചാക്കോയെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തിയത് ബ്ലസി; അന്വേഷണം നീളുന്നത് അമേരിക്കൻ മലയാളിയിലേക്ക്; കൊച്ചിയിലെ താരദമ്പതികളും നിരീക്ഷണത്തിൽ; മറ നീക്കുന്നത് മോഡലുകളെ മറയാക്കി നടക്കുന്ന വമ്പൻ ശ്രംഖലയുടെ ഞെട്ടിക്കുന്ന കഥകൾ
കൊച്ചി: കൊക്കെയ്‌നുമായി യുവതാരം ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്റ്റിലായതോടെ സിനിമാ രംഗത്തെ പല ഉന്നതരും പൊലീസ് നിരീക്ഷണത്തിൽ. മലയാളത്തിലെ അറിയപ്പെടുന്ന താര ദമ്പതികളും സംശയത്തിന്റെ നിഴലിലാണ്. ഷൈൻ ടോം ചാക്കോയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. ഇവർക്കെതിരെ പ്രത്യക്ഷ തെളിവുകൾ കിട്ടിയാൽ പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. എന
കൊച്ചി: കൊക്കെയ്‌നുമായി യുവതാരം ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്റ്റിലായതോടെ സിനിമാ രംഗത്തെ പല ഉന്നതരും പൊലീസ് നിരീക്ഷണത്തിൽ. മലയാളത്തിലെ അറിയപ്പെടുന്ന താര ദമ്പതികളും സംശയത്തിന്റെ നിഴലിലാണ്. ഷൈൻ ടോം ചാക്കോയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. ഇവർക്കെതിരെ പ്രത്യക്ഷ തെളിവുകൾ കിട്ടിയാൽ പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. എന്നാൽ ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിക്ക് എതിരെ പരസ്യ നിലപാട് എടുത്ത ഇവരെ സംശയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കില്ല. അതുണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞു തന്നെയാണ് ഇത്.
അന്വേഷണം അമേരിക്കയിലെ പ്രവാസി മലയാളിയിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. കാലിഫോർണിയയിൽ തങ്ങുന്ന ഒരു പ്രവാസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അതിനിടെ ഉറച്ച മനസ്സുള്ള ക്രിമിനലുകളെ പോലെയാണ് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പെരുമാറുന്നതെന്നാണ് സൂചന. ആരെക്കുറിച്ചും ഒന്നും വ്യക്തമായി പറയുന്നില്ല. മയക്കുമരുന്ന് നൽകിയത് ആരെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അറസ്റ്റിലായവരിൽ നിന്ന് ഇനിയും വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമാകാതിരിക്കെ, ഇരുട്ടിൽ തപ്പേണ്ട അവസ്ഥയിലാണ് പൊലീസ്. കൂടുതൽ ശാസ്ത്രീയ തെളിവെടുപ്പുകളാണ് പൊലീസ് ലക്ഷ്യമിടുന്നത്. അറസ്റ്റിലായ സഹസംവിധായികയും മോഡലുമായ ബഌി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.
ഷൈനെ ഫഌറ്റിലേക്ക് ക്ഷണിച്ചത് ബഌിയാണ്. അന്തർ സംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ബഌിയും രേഷ്മയുമെന്നാണ് സംശയം. ഇരുവരുമായി അടുപ്പമുള്ളവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. താരത്തെ പിടികൂടിയ ഫഌറ്റിൽ വന്നുപോയവരുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ എസ്.ടി സുരേഷ് കുമാർ പറഞ്ഞു. മയക്ക് മരുന്ന് ലോബിയെ കുറിച്ചുള്ള വിവരങ്ങൾ സിസിടിവിയിൽ ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.
ഉന്നതങ്ങളിൽ സ്വാധീനമുള്ളവരും സമ്പന്നരുമാണ് മയക്കുമരുന്ന് ഇടപാടുകളിലെ പങ്കാളികൾ. മയക്കുമരുന്ന് പാർട്ടികളിൽ പങ്ക് ചേരുന്നതും ഇവരാണ്. ഈ മാസം രണ്ടിനാണ് രേഷ്മ തൃശൂരിലെ വിവാദ വ്യവസായി മുഹമ്മദ് നിസാമിൽ നിന്ന് ഫഌറ്റ് വാടകയ്ക്ക് എടുത്തത്. അതിന് ശേഷം നിരവധി യുവതീ യുവാക്കൾ ഫഌറ്റിൽ വന്നിരുന്നു. സിനിമയുടെയും മോഡലിംഗിന്റെയും പേരിലാണ് പലരും വന്നിരുന്നത്. ഫഌറ്റ് ഉടമ നിസാമും ഷൈനും യുവതികളും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകളിൽ നിസാമിന്റെ പങ്ക് പരിശോധിക്കും. നിസാമിനെതിരേയും ഷൈൻ ഒന്നും പറയുന്നുമില്ല. സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലുള്ള നിസാമിനെ അതുകൊണ്ട് തന്നെ പൊലീസിന് ചോദ്യം ചെയ്യാൻ കഴിയുന്നുമില്ല.
മോഡലുകളായ യുവതികളെ കാരിയർമാരായി ഉപയോഗിക്കുന്നതായാണ് സംശയം. യുവതികൾക്ക് കൊക്കെയ്ൻ ലഭിച്ചത് ഏത് വഴിയിലൂടെയെന്ന് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു. ഗോവയിൽ നിന്ന് വാങ്ങിയെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയിലൊക്കെ പൊലീസ് ദുരൂഹത കാണുന്നുണ്ട്. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമായും കാണുന്നു. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്ന നിശാപാർട്ടികൾ നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കാറുണ്ട്. വൻകിട ഹോട്ടലുകളിലും, നഗരത്തിലെയും ഐ.ടി കേന്ദ്രമായ കാക്കനാട്ടെയും ആഡംബര ഫഌറ്റുകളിലുമാണ് 'സ്‌മോക്ക് പാർട്ടി' നടക്കാറുള്ളത്.
വിവിധ ഇനം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ട്. ഉന്നത ബന്ധങ്ങൾ ഉള്ളവർ തന്നെയാണ് ഇതിലൊക്കെ പങ്കെടുക്കാറ്. സംശയം തോന്നാത്ത രീതിയിൽ ഫഌറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്നതിനാൽ സംശയവും തോന്നാറില്ല.