- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിനു ജോസഫ് ഫോമാ ട്രഷറർ സ്ഥാനാർത്ഥിയായി നാമനിർദ്ദേശക പത്രിക സമർപ്പിച്ചു
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിനു ജോസഫ്, ഫോമയുടെ 2018-20 കാലയളവിലേക്കുള്ള ട്രഷറർ സ്ഥാനാർത്ഥിയായി, നാമനിർദ്ദേശക പത്രിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അനിയൻ ജോർജ് മുമ്പാകെ സമർപ്പിച്ചു. ഷിനുവിനു വേണ്ടിയുള്ള നോമിനേഷൻ ഫീസ്, എംപയർ റീജൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ കൈമാറി. നാമനിർദ്ദേശക പത്രിക സമർപ്പണത്തിന് ഫോമാ മിഡ് അറ്റ്ലാന്റിക് റീജനെ പ്രതിനിധീകരിച്ച് ഫോമാ നേതാക്കളായ ദിലീപ് വർഗീസ്, കാൻജ് പ്രസിഡന്റ് ജയിംസ് ജോർജ്, ജോ.ട്രഷറർ ബൈജു, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജണിൽ നിന്നും 'മാസ്‌കോൻ' പ്രസിഡന്റ് വിൽസൻ പൊട്ടക്കൽ, ന്യൂജനൻ ടിപ.പി., ഉണ്ണി തോയക്കാട്, എംപയർ റീജനിൽ നിന്ന് യോങ്കേഴ്സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ സോമൻ എൻ.കെ., ബെൻ കൊച്ചീക്കാരൻ, വിജയൻ കുറുപ്പ്, തോമസ് മാത്യു തുടങ്ങി ഒട്ടനവധി നേതാക്കൾ സന്നിഹിതരായിരുന്നു. ഫോമയുടെ നിലവിലുള്ള വളർച്ചയും, കെട്ടുറപ്പും, സാമ്പത്തിക സുതാര്യതയും നിലനിർത്തുന്നതിനും, കൂടുതൽ ഉയർച്ചയിലേക്ക് സംഘടനയെ നയിക്കുന്നതിനും ഷിനു ജോസഫ് ട്രഷറർ ആയി വിജയിക്കേണ്ടത്
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിനു ജോസഫ്, ഫോമയുടെ 2018-20 കാലയളവിലേക്കുള്ള ട്രഷറർ സ്ഥാനാർത്ഥിയായി, നാമനിർദ്ദേശക പത്രിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അനിയൻ ജോർജ് മുമ്പാകെ സമർപ്പിച്ചു. ഷിനുവിനു വേണ്ടിയുള്ള നോമിനേഷൻ ഫീസ്, എംപയർ റീജൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ കൈമാറി.
നാമനിർദ്ദേശക പത്രിക സമർപ്പണത്തിന് ഫോമാ മിഡ് അറ്റ്ലാന്റിക് റീജനെ പ്രതിനിധീകരിച്ച് ഫോമാ നേതാക്കളായ ദിലീപ് വർഗീസ്, കാൻജ് പ്രസിഡന്റ് ജയിംസ് ജോർജ്, ജോ.ട്രഷറർ ബൈജു, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജണിൽ നിന്നും 'മാസ്‌കോൻ' പ്രസിഡന്റ് വിൽസൻ പൊട്ടക്കൽ, ന്യൂജനൻ ടിപ.പി., ഉണ്ണി തോയക്കാട്, എംപയർ റീജനിൽ നിന്ന് യോങ്കേഴ്സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ സോമൻ എൻ.കെ., ബെൻ കൊച്ചീക്കാരൻ, വിജയൻ കുറുപ്പ്, തോമസ് മാത്യു തുടങ്ങി ഒട്ടനവധി നേതാക്കൾ സന്നിഹിതരായിരുന്നു. ഫോമയുടെ നിലവിലുള്ള വളർച്ചയും, കെട്ടുറപ്പും, സാമ്പത്തിക സുതാര്യതയും നിലനിർത്തുന്നതിനും, കൂടുതൽ ഉയർച്ചയിലേക്ക് സംഘടനയെ നയിക്കുന്നതിനും ഷിനു ജോസഫ് ട്രഷറർ ആയി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പൊതുരംഗത്ത് മാന്യതയും, സത്യസന്ധതയും, ആത്മാർത്ഥതയും നാളിതുവരെ പരിപാലിച്ചു വരുന്ന ഷിനുവിനെപ്പോലുള്ള ചെറുപ്പക്കാരുടെ വിജയം ഉറപ്പാക്കേണ്ടത്, ഫോമയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണെന്നും വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. പിന്നിട്ട പാതയിലെ പ്രവർത്തന ക്ഷമതയും, സത്യന്ധതയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ഷിനു ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
'വാക്കിനെക്കാൾ പ്രവൃത്തിയിലാണ് ഞാൻ വിശ്വസിക്കുന്നത്.' ഏറ്റെടുക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിന് എത്ര കഠിന പ്രയത്നവും നടത്താനും ഞാൻ തയ്യാറാണെന്ന് ഷിനു വ്യക്തമാക്കി. 'ഞാൻ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംഘടനയോട് നൂറു ശതമാനം കൂറു പുലർത്തുകയും എല്ലാവരേയും സമത്വഭാവനയോടെ കാണുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വാക്കു തരുന്നു.' എല്ലാ പ്രതിനിധികളും വോട്ടു നൽകി തന്നെ വിജയിപ്പിക്കണമെന്ന്, നാമനിർദ്ദേശക പത്രിക സമർപ്പണത്തിനു ശേഷം ഷിനു അഭ്യർത്ഥിച്ചു.