- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു; സ്ഥാനം ഒഴിയുന്നത് അനാരോഗ്യം കാരണം; വിരാമമായത് മാസങ്ങളായി പ്രചരിച്ച കിംവദന്തികൾക്ക്
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ (66) വെള്ളിയാഴ്ച രാജിവച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് രണ്ട് ആശുപത്രി സന്ദർശനങ്ങൾ നടത്തിയതിന് ശേഷമാണ് രാജി പ്രഖ്യാപനം. 1964 മുതൽ 1972 വരെ ജപ്പാനിലെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വലിയ അമ്മാവൻ ഐസാകു സാറ്റോ സ്ഥാപിച്ച ഏറ്റവും കൂടുതൽ ദിവസം ഔദ്യോഗിക പദവിയിൽ ചെലവഴിച്ചതിന്റെ റെക്കോർഡ് മറികടന്ന് ആബെ അടുത്തിടെ ജപ്പാനിലെ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവായി.
അബെയുടെ ആരോഗ്യത്തെക്കുറിച്ചും തുടർന്നുള്ള ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള കഴിവിനെക്കുറിച്ചും ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അവ അടിസ്ഥാനരഹിതമായ കിംവദന്തികൾ എന്നായിരുന്നു വിശദീകരണം. അടുത്ത വർഷം അവസാനിക്കാനിരുന്ന തന്റെ കാലാവധി പൂർത്തിയാക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം സെപ്റ്റംബറിൽ പറഞ്ഞിരുന്നു.
ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിഎന്ന റെക്കോർഡും ആബെയ്ക്ക് സ്വന്തമാണ്. 2006-ലാണ് ആബെ ആദ്യമായി ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഒരു വർഷത്തിനു ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2012ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഡിസംബർ മുതൽ ആബെ ജപ്പാൻ പ്രധാനമന്ത്രിയാണ്. 2017 ഒക്‌ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടി വൻവിജയം നേടി. നാലാംവട്ടവും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്