കൊച്ചി: കൊച്ചി കപ്പൽശാലയിലുണ്ടയാ ദുരന്തത്തിന് കാരണം വാതക ചോർച്ചയെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി വ്യക്തമാക്കി.വാതക ചോർച്ച എങ്ങനെയുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല. വാട്ടർ ടാങ്കിന്റെ ഒരുഭാഗത്ത് വാതകം നിറഞ്ഞതാണ് അപകടകാരണം.സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം വിശദീകരിക്കാൻ കഴിയുകയുള്ളുവെന്ന് സിഎംഡി മധു.നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡയറക്ടർ ഓഫ് ഓപ്പറേഷൻസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.പൊട്ടിത്തെറിയുടെ വിശദാംശങ്ങൾ ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സിഎംഡി അറിയിച്ചു.പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും കപ്പൽശാല വഹിക്കുമെന്നും എംഡി അറിയിച്ചു. അപകടമുണ്ടായ ഒഎൻജിസിയുടെ സാഗർഭൂഷൺ് എന്ന കപ്പൽ 30 വർഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാർ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും കപ്പൽശാല വഹിക്കുമെന്നും എംഡി അറിയിച്ചു. പൊട്ടിത്തെറിയുടെ വിശദാംശങ്ങൾ ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെയും വിവരം ധരിപ്പിച്ചു. അപകട മേഖല സന്ദർശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി കപ്പൽശാലയിൽ എത്തുമെന്നും എംഡി വ്യക്തമാക്കി.

കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് മലയാളികളാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. വൈപ്പിൻ സ്വദേശി റംഷാദ്, ഏരൂർ സ്വദേശികളായ കണ്ണൻ, ഉണ്ണി, തേവര സ്വദേശി ജയൻ, കോട്ടയം സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. അഭിലാഷ്, സച്ചു, ജയ്‌സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കു പരുക്കേറ്റു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന ഒഎൻജിസി കപ്പലിൽ ഇന്നു രാവിലെ പത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടുന്നു.

കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലിന്റെ 'സ്ഥിരത' നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാൽ എങ്ങനെയാണു പൊട്ടിത്തെറിയുണ്ടായതെന്നു വ്യക്തമായിട്ടില്ല. അറ്റകുറ്റപ്പണി സമയത്ത് ടാങ്കിനു സമീപത്തുണ്ടായിരുന്ന ജീവനക്കാരാണു കൊല്ലപ്പെട്ടത്.

പൊട്ടിത്തെറിയെത്തുടർന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. ഇവരിൽ ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേർ കപ്പലിൽ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണർ അറിയിച്ചു. തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണർ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കപ്പൽശാലയിൽ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർഭൂഷണിൽ, അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ടാങ്കിനുള്ളിൽ സ്ഫോടനം ഉണ്ടാവുകയും തീ ആളിപ്പടരുകയുമായിരുന്നു. വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായതെന്നാണ് സ്ഥലത്തുണ്ടായിരുന്ന തൊഴിലാകൾ പറയുന്നത്.

രാവിലെ 10.30ഓടെ സംഭവിച്ച അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ 11 മണിക്ക് ശേഷമാണ് പുറത്തുവന്നത്. അവധി ദിവസമായതിനാൽ ജീവനക്കാർ കുറവായിരുന്നു. പുറത്ത് നിന്ന് കൂടുതൽ ആംബുലൻസുകളും അഗ്‌നിശമനാ വാഹനങ്ങളും കപ്പൽ ശാലയിലേക്ക് എത്തിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

46 വർഷം പഴക്കമുള്ള സാഗർ ഭൂഷൺ എന്ന കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷന്റെ (ഒ.എൻ.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. 15ഓളം ജീവനക്കാർ അപകടസമയത്ത് ഉള്ളിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞത്.

കപ്പൽ ശാലയ്ക്ക് ഇന്ന് അവധിയായിരുന്നെങ്കിലും ജോലികൾ വേഗത്തിൽ തീർക്കേണ്ടിയിരുന്നതിനാൽ ഓവർ ടൈം ഡ്യൂട്ടിക്കായി എത്തിയതായിരുന്നു ജീവനക്കാർ. അവധി ദിവസത്തിൽ ആരൊക്കെ ജോലിക്കെത്തിയെന്നത് സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.