- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്; ജില്ലാ സെഷൻ കോടതിയിൽ അറസ്റ്റിന് അനുമതി തേടി കസ്റ്റംസ് ഉദ്യോഗസ്ഥർ; ഉച്ചയോടെ കോടതി കേസ് പരിഗണിച്ചാൽ ഉടൻ അറസ്റ്റ്; കസ്റ്റംസിന് നിർണായക തെളിവ് ലഭിച്ചു; സ്വപനയെ ചോദ്യം ചെയ്തതും ശിവശങ്കറിന് കുരുക്കായി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്. ജില്ലാ സെഷൻ കോടതിയിൽ കസ്റ്റംസ് അനുമതി തേടി. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ മതിയായ തെളിവ്ല ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് ഒരുങ്ങുന്നത്.
സ്വപ്നയുടേയും മറ്റ് പ്രചതികളുടേയും അടക്കം മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നത്. കോടതി ഉച്ചകളഴിഞ്ഞ് ഹർജി പരിഗണക്കുമെന്നാണ് സൂചന. സ്വർണക്കടത്ത് കേസിൽ ശിവശങ്കർ നേരിട്ട് ഇടപെട്ടെന്നാണ് കസ്റ്റംസ് വാദം.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടശിവശങ്കറിന് ക്ലീൻ ചീറ്റ് നൽകിയെങ്കിലും എൻ.ഐ.എയും ഇ.ഡിയും കേസിന് പിന്നാലെയായിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തി 15ന് ചോദ്യം ചെയ്തതാണ് ശിവശങ്കറിന്റെ അറസ്റ്റിന് നിർണായകമായ മൊഴിലഭിച്ചത്. ഇഡി ചോദ്യം ചെയ്യലിലാണ് അറസ്റ്റിലേക്ക് നീങ്ങുന്ന സാഹചര്യം ഒരുങ്ങിയത്.
മറുനാടന് ഡെസ്ക്