- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് ഭരണം നഷ്ടമായിരിക്കാം എന്നാൽ അവർ പരാജയപ്പെട്ടെന്ന് പറയാൻ സാധിക്കില്ല; ഗുജറാത്ത് മോഡൽ വികസനം പൂർണ പരാജയമായിരുന്നു; കാരണം അവർ ചൂണ്ടിക്കാട്ടിയ സ്വപ്നതുല്യമായ ഒരു പദ്ധതി പോലും നടപ്പിലായില്ല; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി ശിവസേന
മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് ശിവസേനയും രംഗത്തെത്തി. യഥാർത്ഥ ജേതാക്കൾ രാഹുൽ ഗാന്ധിയുടെ കോൺഗ്രസാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുൻപും മോദി സർക്കാരിനെതിരെ വിമർശനവുമായി ശിവസേന രംഗത്തി വന്നിരുന്നു. 'അധികാരത്തിൽ എത്തിയതിന് പ്രസക്തിയില്ല. കോൺഗ്രസിന് ഭരണം നഷ്ടമായിരിക്കാം എന്നാൽ അവർ പരാജയപ്പെട്ടെന്ന് പറയാൻ സാധിക്കില്ല. ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗുജറാത്തിൽ ബിജെപി അധികാരത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെ അധികാരത്തിൽ വരുന്നത് വലിയ കാര്യമല്ല'. കൂടാതെ മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡൽ സമ്പൂർണ പരാജയമാണെന്നും റാവത്ത് കൂട്ടിച്ചേർത്തു. 'ഗുജറാത്ത് മോഡൽ വികസനം എന്നുപറഞ്ഞ് അധികാരത്തിൽ എത്തിയവരാണ് ബിജെപി. അത് പൂർണ പരാജയമായിരുന്നു. കാരണം അവർ ചൂണ്ടിക്കാട്ടിയ സ്വപ്നതുല്യമായ ഒരു പദ്ധതി പോലും നടപ്പിലായില്ല എന്നതുതന്നെ. നോട്ടുനിരോധനത്തിന്റെ പേരിൽ പാവങ്ങളുടെ പോക്കറ്റ് കാലിയാക്കി. അതിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രകടമാണ്. ഇന്ന
മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് ശിവസേനയും രംഗത്തെത്തി. യഥാർത്ഥ ജേതാക്കൾ രാഹുൽ ഗാന്ധിയുടെ കോൺഗ്രസാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുൻപും മോദി സർക്കാരിനെതിരെ വിമർശനവുമായി ശിവസേന രംഗത്തി വന്നിരുന്നു.
'അധികാരത്തിൽ എത്തിയതിന് പ്രസക്തിയില്ല. കോൺഗ്രസിന് ഭരണം നഷ്ടമായിരിക്കാം എന്നാൽ അവർ പരാജയപ്പെട്ടെന്ന് പറയാൻ സാധിക്കില്ല. ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗുജറാത്തിൽ ബിജെപി അധികാരത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെ അധികാരത്തിൽ വരുന്നത് വലിയ കാര്യമല്ല'. കൂടാതെ മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡൽ സമ്പൂർണ പരാജയമാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
'ഗുജറാത്ത് മോഡൽ വികസനം എന്നുപറഞ്ഞ് അധികാരത്തിൽ എത്തിയവരാണ് ബിജെപി. അത് പൂർണ പരാജയമായിരുന്നു. കാരണം അവർ ചൂണ്ടിക്കാട്ടിയ സ്വപ്നതുല്യമായ ഒരു പദ്ധതി പോലും നടപ്പിലായില്ല എന്നതുതന്നെ. നോട്ടുനിരോധനത്തിന്റെ പേരിൽ പാവങ്ങളുടെ പോക്കറ്റ് കാലിയാക്കി. അതിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രകടമാണ്. ഇന്ന് ജനങ്ങൾ ഇവിടെ സംതൃപ്തരല്ലെങ്കിൽ അതിലൂടെ അവരുടെ മാനസികാവസ്ഥ വ്യക്തമാണ്,' മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു റാവത്തിന്റെ പ്രതികരണം.
'സുരക്ഷ, ജമ്മുകശ്മീർ, പാക്കിസ്ഥാൻ, നോട്ടുനിരോധനം, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ തുടങ്ങി ഒരു പ്രശ്‌നത്തിലും വിജയിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എനിക്ക് മനസ്സിലായത്', അതേസമയം തെരഞ്ഞെടുപ്പ് ഫലം നോക്കാതെയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ പോരാട്ടത്തിന് ഇറങ്ങിയതെന്നും, നിർണായക ഘട്ടത്തിലാണ് അദ്ദേഹം പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നതെന്നും റൗത്ത് കൂട്ടിച്ചേർത്തു. നേരത്തെ പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെയും നിയുക്ത കോൺഗ്രസ് അധ്യക്ഷന് ആശംസകളറിയിച്ച് ശിവസേന രംഗത്തെത്തിയിരുന്നു.



