- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് ആശ്വാസം; ഒടുവിൽ ശിവസേന വഴങ്ങി; രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കും; നിലപാടുമാറ്റം മുംബൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിൽ
മുംബൈ :എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നു ശിവസേന. മുംബൈയിൽ നടന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ദലിത് വിരുദ്ധ പ്രതിഛായ ഉണ്ടാകാതിരിക്കാനാണു കോവിന്ദിനെ പിന്തുണയ്ക്കാൻ ശിവസേന തീരുമാനമെടുത്തത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാൽ തങ്ങൾ അവർക്കൊപ്പമുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാൻ ഇന്നുചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണു നേരത്തെ പറഞ്ഞ വാക്കുകൾ പാർട്ടി മയപ്പെടുത്തിയത്. റാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം അറിയിച്ചതെന്നു മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർത്ഥിയെ അറിഞ്ഞശേഷം തീര
മുംബൈ :എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നു ശിവസേന. മുംബൈയിൽ നടന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ദലിത് വിരുദ്ധ പ്രതിഛായ ഉണ്ടാകാതിരിക്കാനാണു കോവിന്ദിനെ പിന്തുണയ്ക്കാൻ ശിവസേന തീരുമാനമെടുത്തത്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാൽ തങ്ങൾ അവർക്കൊപ്പമുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാൻ ഇന്നുചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണു നേരത്തെ പറഞ്ഞ വാക്കുകൾ പാർട്ടി മയപ്പെടുത്തിയത്.
റാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം അറിയിച്ചതെന്നു മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർത്ഥിയെ അറിഞ്ഞശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. പിറ്റേന്നു സൂചനപോലും നൽകാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള നീരസം പാർട്ടി പ്രകടിപ്പിച്ചിരുന്നു.
എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്കു മഹാരാഷ്ട്രയിൽ 63 എംഎൽഎമാരും 18 ലോക്സഭാ എംപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ യുപിഎ സ്ഥാനാർത്ഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖർജിയെയുമാണു സേന പിന്തുണച്ചത്.