കൊച്ചി: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജറിൽ നിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു. വെളിയനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നാലുപറ വീട്ടിൽ ചന്ദ!ുക്കുട്ടന്റെ ഭാര്യ ലിനിമോൾ (38) ആണു മരിച്ചത്. രാവിലെ പത്തുമണിയോടെ വീട്ടിലായിരുന്നു സംഭവം. സ്വിച്ച് ബോർഡിനോടു ചേർന്നു ഫോൺ കൈയിൽ വച്ചു ലിനിമോൾ നിൽക്കുന്നതാണ് അയൽക്കാർ കണ്ടത്. കുറേനേരം ഒരേ നിൽപ് തുടർന്നതിൽ സംശയം തോന്നി വീട്ടിലെത്തി നോക്കിയപ്പോഴാണു വൈദ്യുതാഘാതമേറ്റതാണെന്നു മനസിലായത്. ചങ്ങനാശേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിനിടയിൽ മരണം സംഭവിച്ചു