- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കിടെ ചപ്പുചവറുകൾ വാരി കൂട്ടിയിട്ട് കത്തിച്ചപ്പോൾ ഉണ്ടായത് ഉഗ്ര സ്ഫോടനം; രാഷ്ട്രീയക്കാർ ഒളിപ്പിച്ച ബോബുപൊട്ടിയതോടെ ജീവിതംതന്നെ ഇല്ലാതായി കിടപ്പിലായി തമിഴ് യുവതി; ഇടതുകാലിന്റെ എല്ലുതകർന്നും കേൾവി പൂർണമായും നഷ്ടപ്പെട്ടും കണ്ണുകളിൽ ഇപ്പോഴും ചില്ലുകഷ്ണങ്ങൾ നിറഞ്ഞും നരക ജീവിതവുമായി റാണി; അമാവാസി എന്ന നിരപരാധിയായ തമിഴ് ബാലനെ പോലെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് മറ്റൊരു ജീവിക്കുന്ന രക്തസാക്ഷി
കണ്ണൂർ: എതിരാളികളെ അപായപ്പെടുത്താൻ ബോംബുകൾ നിർമ്മിച്ച് അലക്ഷ്യമായി ഉപേക്ഷിക്കുന്നവർ കാണുമോ ഈ യുവതിയുടെ വേദന. സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഈ തമിഴ് യുവതി കഴിഞ്ഞ മൂന്ന് മാസമായി ഒരു ശബ്ദവും കേൾക്കാറില്ല. കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാനുമാവുന്നില്ല. വർഷങ്ങൾക്കു മുമ്പ് അമാവാസി എന്ന തമിഴ് ബാലൻ പാനൂർ കല്ലിക്കണ്ടിയിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി ഒരുക്കവേ ഉണ്ടായ സ്ഫോടനത്തിൽ ഒരു കയ്യും കണ്ണും നഷ്ടപ്പെട്ടിരുന്നു. വീണ്ടും നിരപരാധിയായ ഒരു സ്ത്രീ കൂടി ജീവിക്കുന്ന രക്തസാക്ഷിയായി ഇവിടെ കഴിയുന്നു. വ്യക്തമായ രാഷ്ട്രീയമോ ആരോടെങ്കിലും പരിഭവമോ ഇല്ലാത്ത ചാലാട് -ചിള്ളിക്കുന്നിലെ നിഷാദ് ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുന്ന റാണി അശോകനാണ് നരകസമാനമായ ജീവിതം വിധിക്കപ്പെട്ടത്. ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റ
കണ്ണൂർ: എതിരാളികളെ അപായപ്പെടുത്താൻ ബോംബുകൾ നിർമ്മിച്ച് അലക്ഷ്യമായി ഉപേക്ഷിക്കുന്നവർ കാണുമോ ഈ യുവതിയുടെ വേദന. സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഈ തമിഴ് യുവതി കഴിഞ്ഞ മൂന്ന് മാസമായി ഒരു ശബ്ദവും കേൾക്കാറില്ല. കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാനുമാവുന്നില്ല.
വർഷങ്ങൾക്കു മുമ്പ് അമാവാസി എന്ന തമിഴ് ബാലൻ പാനൂർ കല്ലിക്കണ്ടിയിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി ഒരുക്കവേ ഉണ്ടായ സ്ഫോടനത്തിൽ ഒരു കയ്യും കണ്ണും നഷ്ടപ്പെട്ടിരുന്നു. വീണ്ടും നിരപരാധിയായ ഒരു സ്ത്രീ കൂടി ജീവിക്കുന്ന രക്തസാക്ഷിയായി ഇവിടെ കഴിയുന്നു. വ്യക്തമായ രാഷ്ട്രീയമോ ആരോടെങ്കിലും പരിഭവമോ ഇല്ലാത്ത ചാലാട് -ചിള്ളിക്കുന്നിലെ നിഷാദ് ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുന്ന റാണി അശോകനാണ് നരകസമാനമായ ജീവിതം വിധിക്കപ്പെട്ടത്.
ഇവരുടെ ജീവിതത്തെ തകിടം മറിച്ച സംഭവം ഇങ്ങിനെ. വീട്ടുജോലിക്കു പോയി ഉപജീവനം നിർവ്വഹിച്ചു വരികയായിരുന്നു റാണി. ഭർത്താവ് അശോകൻ നിർമ്മാണ തൊഴിലാളിയായിരുന്നെങ്കിലും ആസ്തമ രോഗം മൂലം വല്ലപ്പോഴും ജോലിക്ക് പോയെങ്കിലായി. അതുകൊണ്ടു തന്നെ റാണിക്ക് ജോലിക്ക് പോയേ പറ്റൂ.
അടുത്തുള്ള വീടുകളിൽ സഹായിയായി എത്തി ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ടു വരികയായിരുന്നു ഇവർ. അതിനിടയിലാണ് ഇവരുടെ ജീവിതം മാറ്റി മറിച്ച ദുരന്തമുണ്ടായത്. തമിഴ് നാട് ഈറോഡിൽ നിന്നും 15 വർഷം മുമ്പ് കണ്ണൂരിൽ വീട്ടുപണിക്ക് എത്തിയതായിരുന്നു റാണി. വർക്കല സ്വദേശിയും നിർമ്മാണ് തൊഴിലാളിയുമായ വി.അശോകൻ വിവാഹം കഴിച്ചതോടെ അവർ ചാലാട് സ്ഥിരതാമസക്കാർ ആവുകയായിരുന്നു.
താമസിക്കുന്ന ക്വാട്ടേഴ്സ് വളപ്പിലെ ചപ്പുചവറുകൾ തൂത്തുവാരി ചെങ്കല്ലുകൊണ്ട് നിർമ്മിച്ച തളത്തിൽ കൊണ്ടുപോയി ഇട്ടു. പതിവുപോലെ അതിന് തീക്കൊടുക്കുകയും ചെയ്തു. നിമിഷ മാത്രയിൽ ഉഗ്ര സ്ഫോടനം തന്നെ നടന്നു. റാണി സ്ഫോടനത്തിൽ തെറിച്ചു വീണു. പിന്നെയൊന്നും അവർക്ക് ഓർമ്മയില്ല. ഭർത്താവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി.
ആശുപത്രി കിടക്കയിൽ നിന്നും ബോധം വന്നപ്പോൾ ഇടതുകാലിന്റെ എല്ലുകൾ തകർന്നിരുന്നു. കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകളിൽ ചില്ലു കഷണങ്ങൾ കുത്തിക്കയറിയ വേദനയും. വേദന തിന്ന് മൂന്ന് മാസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. എന്നിട്ടും റാണിക്ക് എഴുന്നേൽക്കാനോ ദിനകൃത്യങ്ങൾ ചെയ്യുവാനോ ആകുന്നില്ല. ഭക്ഷണം പോലും വാരിക്കൊടുക്കണം.
രോഗിയായ ഭർത്താവ് അശോകനാണ് റാണിയെ പരിചരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോകാൻ കഴിയുന്ന അശോകൻ ഇപ്പോൾ മുഴുസമയം വീട്ടിൽ വേണം. റാണിക്ക് കൂട്ടിരിക്കാനും മരുന്ന് നൽകാനും മറ്റ് കൃത്യനിർവ്വഹണത്തിന് അശോകൻ കൂടിയേ പറ്റൂ.
അയൽക്കാരിൽ നിന്നും ലഭിച്ച സഹായവും പുറമേ കടം വാങ്ങിയും നാല് ലക്ഷം രൂപയും ചികിത്സക്ക് ചെലവായി. നിത്യ ചെലവ്ക്ക് നാട്ടുകാരും പൊലീസുമൊക്കെ സഹായിക്കുന്നുണ്ട്. ഈ മാസം 12 ാം തീയ്യതി ഒരു ചെവിക്ക് ശസ്ത്രക്രിയ നടത്തണം. അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത ചെവിക്കും. ക്വാട്ടേഴ്സിലെ ഒറ്റ മുറിയിൽ ജീവിതം നയിക്കുന്ന ഈ കുടംബത്തിന് സുമനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമേ തുടർ ചികിത്സക്ക് വിധേയയാവാൻ പറ്റൂ.